'മോളൂ...'

'യെസ് മോം...' 

'അമ്മ ഇനി പറയുന്ന സെന്റന്‍സ് ഒന്ന് നിന്റെയാ ആല്‍ഫാ ബ്രെയിന്‍ റോട്ട് ലാംഗ്വേജിലേക്ക് മാറ്റി പറയാമോ?'

'ഓക്കേ മോം...'

അമ്മ: I didn't have a very great day today, was not productive to be honest, I could have done better.

മോളു: Today was feeling very skibidi , like I wans't my sigma self , I needed to touch grass, but the grass was just not grassing, and I 'm like thats just not my problem...

എന്തുവാ ഈ കേട്ടത്? ഏതാണീ അമ്മയും മോളും? അമ്മ പറഞ്ഞ ഇംഗ്ലീഷ് അവിടെ നില്‍ക്കട്ടെ, മോള് സംസാരിച്ച ആ വിചിത്രഭാഷ ഏതാണ്? എന്താണീ ബ്രെയിന്‍ റോട്ട് ലാംഗ്വേജ്? ഇങ്ങനെ നൂറായിരം സംശയങ്ങള്‍ ഇത് വായിച്ചവരുടെ തലയില്‍തുരുതുരെ പൊട്ടി മുളയ്ക്കുന്നുണ്ടാവാം. എങ്കില്‍ കേട്ടോ, ജെന്‍ ആല്‍ഫയെ പറ്റി നമ്മളില്‍ പലര്‍ക്കും ഒരു ചുക്കും അറിയില്ല. ഈയിടെ ഇന്‍സ്റ്റയില്‍ കത്തിപ്പിടിച്ച ഒരു റീലിലെ സംഭാഷണം ആണ് മുകളില്‍ വായിച്ചത്. 11 വയസ്സുള്ള ഒരു ആല്‍ഫാപ്പൊടി മോളും അവളുടെ മില്ലെനിയല്‍ അമ്മയും തമ്മില്‍ നടന്ന റിയല്‍ സംഭാഷണം!

2010ന് ശേഷം ഭൂമിയില്‍ പിറന്ന കുഞ്ഞുങ്ങളെ സാങ്കേതികമായി വിശേഷിപ്പിക്കുന്നത് ജനറേഷന്‍ ആല്‍ഫ അഥവാ ജെന്‍ ആല്‍ഫകള്‍ എന്നാണ്. അവര്‍ക്കിടയില്‍ പോപ്പുലര്‍ ആയ ഇന്റര്‍നെറ്റ് സ്ലാങ് ലാംഗ്വേജ് ആണ് ഇത്. ബ്രെയിന്‍ റോട്ട് ലാംഗ്വേജ് എന്നും അതിനെ തമാശയാക്കി പറയാറുണ്ട്. പക്ഷേ, ഇങ്ങനെ ഒരു പ്രത്യേക ഭാഷ ലോകത്ത് എവിടെയും നിലവിലില്ല. എങ്കിലും മീമും റീല്‍സും ഗെയിമും നിറഞ്ഞ ജെന്‍ ആല്‍ഫാ ലോകത്ത് ഇമോജികളും പ്രത്യേക ശൈലികളും ചുരുക്കെഴുത്തുകളും നിറഞ്ഞ ഒരു സമാന്തര കമ്മ്യൂണിക്കേഷന്‍ നിലനില്‍ക്കുന്നു എന്നത് പരമസത്യം. പല വാക്കുകളും വന്നത് ഗെയിം, സ്ട്രീമിങ് ലോകത്തുനിന്നായതിനാല്‍ മുതിര്‍ന്നവരെ തീര്‍ത്തും ചുറ്റിക്കുന്നത്.

നേരത്തെ കണ്ട ആല്‍ഫാ പേച്ച് എടുത്ത് chatGPT ക്ക് കൊടുത്തുനോക്കി. പുള്ളി പൂവുപോലെ അത് ഡീകോഡ് ചെയ്തു. ദേ, ഇങ്ങനെ:

Hey ChatGPT, Pls decode

' Today was feeling very skibidi , like i wans't my sigma self , I needed to touch grass, But the grass was just not grassing. and I'm like thats just not my problem...'

ChatGPT said:

' This message is written in Gen Z or Gen Alpha slang/meme language. Here's a decoded, plain English version:

' Today was feeling very skibidi'

I was feeling weird, chaotic, or off - not myself. ('Skibidi' is a meme word that often means absurd or senseless.)

 

'Like I wans't my sigma self'

I didn't feel confident, independent, or in control like I usually do. ('Sigma male' is a meme term for osmeone who's self reliant and doens't follow the crowd.)

'I needed to touch grass'

I realized I needed a break from screen time or online life and go outside or do osmething realworld.

'But the grass was just not grassing'

Even whenI tried to take a break or relax, it didn't help. Nothing felt refreshing or grounding.

'And I'm like that's just not my problem...'

I gave up trying to fix it or stopped caring - like 'whatever, not my issue.'

ഓ മൈ ഗോഡ്! ഈ ലോകത്തിന് ഇതെന്തുപറ്റി? പാവപ്പെട്ട ഇംഗ്ലീഷ് ഭാഷയുടെ നട്ടും ബോള്‍ട്ടും ഊരാന്‍ ഇവര്‍ക്കൊക്കെ എങ്ങനെ തോന്നി എന്ന് ആരും ഒന്ന് തലയ്ക്കു കെെവച്ചു പോകും, അല്ലെ?

Bro, stop the cap. That Minecraft build was OP!'

'He's acting sus again. Totally the imposter.'

അഞ്ചാം ക്ലാസ്സുകാരന്‍ ഐഡിനും കൂട്ടുകാരന്‍ വിഹാനും തമ്മില്‍ നടന്ന ചാറ്റ് കാണൂ. ലോകത്തെ ഏതെങ്കിലും ഒരു ഡിക്ഷണറി ഇതിന്റെ ഗുട്ടന്‍സ് പറഞ്ഞു തരുമോ? ഒരിക്കലും ഇല്ല.

ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുമ്പോള്‍ 'ഫാനം ടാക്സ്' അടക്കേണ്ടി വന്നതിനെ പറ്റി ആല്‍ഫകള്‍ മുറുമുറുക്കുമ്പോള്‍ നാം കൈ മലര്‍ത്തും. ഈ ടാക്സ് നമ്മളും പലതവണ അടിച്ചിരുന്നു എന്ന് അറിയുമ്പോഴല്ലേ രസം. നമ്മുടെ ഇഷ്ട ഭക്ഷണത്തില്‍ അനുവാദമില്ലാതെ കൈകടത്തുന്ന ചങ്ങാതിമാരെയാണ് ഫാനം ടാക്സ് സൂചിപ്പിക്കുന്നത്. ശ്ശെടാ

എവിടുന്നു വന്നെടെ ഈ ഇംഗ്ലീഷ്

റിപ് വാന്‍ വിങ്കിളിന്റെ കഥ കേട്ടിട്ടില്ലേ?

റിപ് വാന്‍ വിങ്കിള്‍ എന്നൊരങ്കിള്‍ ഒരുദിവസം ഒരുറക്കം ഉറങ്ങി. ഉണര്‍ന്നതോ 20 മുഴുക്കൊല്ലങ്ങള്‍ക്ക് അപ്പുറം. ഉണര്‍ന്നെണീറ്റ് വന്നപ്പോള്‍ തനിക്കും നാടിനും ഒക്കെയുണ്ടായ വന്‍മാറ്റങ്ങള്‍ കണ്ട് പുള്ളി വിരണ്ടു പോകുന്നതാണ് കഥയുടെ ക്രീം.

റിപ് വാന്‍ വിങ്കിള്‍ എഫക്റ്റ്  എന്ന പ്രയോഗം ഈ കഥയില്‍ നിന്നും മുളച്ചുണ്ടായതാണ്. നമ്മള്‍ ശ്രദ്ധിക്കാതെയിരുന്നപ്പോള്‍ ലോകമാകെ വേറെ ട്രാക്കിലൂടെ ഓടാന്‍ തുടങ്ങിയതായി പെട്ടെന്നൊരുനാള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എന്തുതോന്നും നമ്മുടെ കണ്ണില്‍ പെടാതെ പോയ പൊട്ടും പൊടിയും വന്മരങ്ങള്‍ പോലെ വളര്‍ന്നു നില്‍ക്കുന്നത് കണ്ടാല്‍ നമ്മള്‍ ആകെ ഡിസ് ഓറിയന്റഡ് ആകും. ചുറ്റും എന്താണീ നടക്കുന്നത് എന്ന് നമ്മള്‍ അന്തംവിട്ടു കൊണ്ടേയിരിക്കും.

ഇനി കാര്യത്തിലേക്ക് കടക്കാം. ലോകം, എന്നുവെച്ചാല്‍ മുതിര്‍ന്നവരുടെ ലോകം, ഇപ്പോള്‍ അനുഭവിക്കുന്ന ഒരുതരം റിപ് വാന്‍ വിങ്കിള്‍ എഫക്ടിനെപ്പറ്റിയാണ് പറയാനുള്ളത്. സംഗതി തുടങ്ങുന്നത് ഏകദേശം 2020 കളിലാണ്. അതെ, കൊറോണ വൈറസിന്റെ അറ്റാക്കില്‍ പകച്ച് സംസാരസാഗരത്തിന്റെ ഒഴുക്ക് നിലച്ച് കെട്ടിനിന്ന ആ ഒന്നൊന്നര വര്‍ഷങ്ങള്‍...

പലതരം സ്‌ക്രീനുകളിലെ ചതുരങ്ങളായി മാത്രം സ്‌കൂളിനെ അറിഞ്ഞ, ലോകത്തിലെ ഒരു കുഞ്ഞും സ്‌കൂളില്‍ പോകാതെയിരുന്ന ആ കാലം കുട്ടികളില്‍ ഉണ്ടാക്കിയ മാറ്റം അതിസങ്കീര്‍ണമാണ് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ദീര്‍ഘനേരം സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ചിലവഴിച്ച, കുട്ടികള്‍ക്കൊത്ത് സമയം ചെലവിടാന്‍ ആളുകള്‍ ഇല്ലാതെ പോയ വീടുകളില്‍ വളര്‍ന്ന കുഞ്ഞുങ്ങള്‍ മറ്റൊരു യൂണിവേഴ്സിലെ പ്രജകള്‍ തന്നെയായി മാറി. നൂറുശതമാനം ഡിജിറ്റലി കണക്ടഡ് ആയി വളര്‍ന്നുവന്ന അവരുടെ ഇടപെടല്‍ ഭാഷയും ആസ്വാദന തലങ്ങളും വരെ വേറെയായി മാറി. രണ്ടു ഭാഷകള്‍ അറിയാവുന്ന ആളുകളെപ്പോലെ അവര്‍ രക്ഷിതാക്കളോട് ഇടപഴകാന്‍ സാധാരണ ഭാഷയും പരസ്പരം ഇടപഴകാന്‍ ഒരുതരം ഇന്റര്‍നെറ്റ് സ്ലാങ്ങും ഉപയോഗിക്കുന്നു എന്നതാണ് സത്യം.

2010 നു ശേഷം ജനിച്ച ആല്‍ഫ ടീംസിലെ ഏറ്റവും മുതിര്‍ന്ന ആല്‍ഫക്കുഞ്ഞിന് 2020 ല്‍ കഷ്ടി പത്തുവയസ്സ് കണ്ടേക്കും. അതുവരെ മൊബൈലോ ടാബോ വളരെക്കുറച്ചുമാത്രം ഉപയോഗിച്ച ശീലം മാത്രമുള്ള ആല്‍ഫ കിഡ്സ് ലോക്ക് ഡൗണ്‍ കാലം മുതല്‍ സ്‌ക്രീന്‍ ഉപയോഗിച്ചതിന് കയ്യും കണക്കും ഇല്ല. കൂട്ടുകൂടിയതും കളിച്ചതുമെല്ലാം സ്‌ക്രീന്‍ വഴി മാത്രം. ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ മറ്റ് ഭൂഖണ്ഡങ്ങളില്‍ നിന്ന് വരെയുള്ള ചങ്ങാതിമാരെ അവര്‍ ഉണ്ടാക്കി. അവര്‍ സ്‌ക്രീനില്‍ കളിക്കുന്ന കളികള്‍, കാണുന്ന കണ്ടന്റുകള്‍ എന്ത് എന്ന ധാരണ ലവലേശം ഇല്ലാതെ മുതിര്‍ന്നവര്‍ പതിവുപോലെ ചുമ്മാ മുതിര്‍ന്നു. ആ ഗ്യാപ്പില്‍ ആല്‍ഫകള്‍ കേറിയങ്ങ് വളര്‍ന്നു... ലോകമെമ്പാടുമുള്ള ആല്‍ഫ കിഡ്സിലെ 75 ശതമാനം പേരുടെയും കഥ ഇതുതന്നെ.

2025 ആകുമ്പോള്‍ ആല്‍ഫകള്‍ ലൈം ലൈറ്റിലേക്ക് വരികയാണ്. ഇനി ലോകം ഭരിക്കാനുള്ള യുവത ആല്‍ഫകളാണ്. അപ്പോള്‍ അവരുടെ ഇഷ്ടാനിഷ്ടങ്ങളും അവര്‍ക്ക് കംഫര്‍ട്ടബിള്‍ ആയ ഭാഷയും ഒക്കെ അറിയേണ്ടിയിരിക്കുന്നു എന്ന് കമ്പോളം തലപുകഞ്ഞ് ചിന്തിക്കാന്‍ തുടങ്ങി. പരസ്യങ്ങളില്‍ വരെ അതിന്റെ സ്വാധീനം കാണാം. ആല്‍ഫകള്‍ക്കും ജെന്‍സികള്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ ടാഗ് ലൈനുകള്‍ വരാന്‍ തുടങ്ങി.

ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയില്‍
2023-ലെ ഓക്സ്ഫോര്‍ഡ് വേര്‍ഡ് ഓഫ് ദ ഇയര്‍ ഒരു കിടിലന്‍ വാക്കായിരുന്നു ?Rizz.? ഓരോ കാലഘട്ടത്തിലും ഏറ്റവും പ്രചാരം നേടി ജനജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തുന്ന വാക്കുകളോ ഇമോജികളോ ഒക്കെയാണ് വേര്‍ഡ് ഓഫ് ദ ഇയര്‍ ആവാറുള്ളത്. പക്ഷേ, മുതിര്‍ന്ന ആളുകളില്‍ ഭൂരിപക്ഷത്തിനും പരിചയമില്ലാത്ത Rizz എന്ന വാക്ക് എങ്ങനെ സ്റ്റാര്‍ ആയി എന്നു തിരഞ്ഞപ്പോഴാണ് പലരും ആ സത്യത്തിലേക്ക് ഉണരുന്നത്. അതെ, ആല്‍ഫ / ജെന്‍സി യൂണിവേഴ്സില്‍ ഇതുപോലെ മുതിര്‍ന്നവരുടെ റഡാറിന് പുറത്തുള്ള ഒരു പിടി വാക്കുകളും പ്രയോഗങ്ങളും നിലവിലുണ്ട്. ?റിസ് എന്നാല്‍ കരിസ്മ എന്നര്‍ഥം. W rizz എന്നാല്‍ 'പോസിറ്റീവ് കരിസ്മ'. എന്നാല്‍, L rizz ന് നെഗറ്റീവ് ഇമ്പാക്ട് ആണുള്ളത്.

ആല്‍ഫാജനറേഷന്റെ കണ്ണും കരളുമായ ഇന്‍ഫ്‌ലുവന്‍സര്‍ Kai Cenat ന്റെ സ്ട്രീമിങ്ങുകളില്‍ നിന്നാണ് rizz , fanum tax തുടങ്ങിയ വാക്കുകള്‍ പടര്‍ന്നു പിടിക്കുന്നത്. Kai കൊണ്ടുവന്ന റിസ് വെറും 2021-ലാണ് ആദ്യമായി ഉപയോഗിച്ചു തുടങ്ങുന്നത് എന്ന് കേട്ടാലോ? Skibidi തന്നെ!

2024- ലെ വേര്‍ഡ് of the ഇയര്‍ brain rot ആയിരുന്നു. ഇതും ആല്‍ഫ സെന്‍സേഷണല്‍ ആയ വാക്കാണ്. ഇന്റര്‍നെറ്റ് കണ്ടന്റുകളോട് അധികമായി അടിമപ്പെട്ട് brain activity കുറയുന്നതിനെ ഇത് സൂചിപ്പിക്കുന്നു.

ക്യാ കക്കൂസ് ഈസ് ദിസ്?
Skibidi എന്ന വാക്ക് കേള്‍ക്കാതെ ഇനി ഒരാളും ഈ ഭൂമി വിട്ടുപോകില്ല എന്നുറപ്പ്. Skibidi ടോയ്ലറ്റ്  എന്ന വൈറല്‍ ഷോയില്‍ നിന്നാണ് ഈ വാക്ക് പ്രചാരത്തില്‍ വരുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ആയ Alexey Gerasimov സൃഷ്ടിച്ച ഒരു വെബ് സീരീസാണ് Skibidi ടോയ്ലറ്റ്. DaFuq! Boom! എന്ന യൂട്യൂബ് ചാനലില്‍ ഇത് സീരിയലൈസ് ചെയ്തു വന്നു.

വില്ലന്മാരായ യൂറോപ്യന്‍ ടോയ്ലറ്റുകളും നായകന്മാരായ സിസിടിവി തലയന്മാരും തമ്മില്‍ നടക്കുന്ന ഈ സംഘട്ടന സീരീസുകള്‍ കുട്ടികളുടെ ഇഷ്ട ഷോയാണ്. അസംബന്ധം എന്ന് തോന്നുന്ന നിരന്തരം ആവര്‍ത്തിക്കുന്ന സീനുകളും പാട്ടുകളും ഒരു തരിപോലും ക്യൂട്ട്നെസ് ഇല്ലാത്ത കഥാപാത്രങ്ങളും ഇതിലുണ്ട്.

Millennials:

Born ~1981-1996

Gen Z:

Born ~1997-2012

Gen Alpha:

Born ~2010/ 2013 -2025

Gen Beta:

Born around 2025 onwards

ഡെലുലു is the സൊലൂലു!

ടിക് ടോക്, ട്വിച്, ഡിസ്‌കോഡ്, യൂട്യൂബ് തുടങ്ങിയ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും കണ്ടന്റ് ക്രിയേറ്റര്‍മാരില്‍ നിന്നും ഒക്കെയാണ് ആല്‍ഫ യൂണിവേഴ്സിലെ വാക്കുകള്‍ കത്തിപ്പിടിച്ച് വൈറലാകുന്നത്. ആല്‍ഫകള്‍ മാത്രമല്ല അവരുടെ തൊട്ടു മുതിര്‍ന്ന തലമുറയായ ജെന്‍സികളും ഇത്തരം പദങ്ങള്‍ ആശയവിനിമയത്തിന് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ഈ രണ്ടു തലമുറകളുടെയും മാതാപിതാക്കന്മാരായി അന്തംവിട്ട് പണ്ടാരമടങ്ങി നില്‍ക്കുന്ന മില്ലേനിയല്‍ തലമുറയ്ക്ക് വേണ്ടി ഇതാ ഒരു ആല്‍ഫാ ലാംഗ്വേജ് decode ഡിക്ഷണറി.

Delulu : മിഥ്യാബോധം, ചിലപ്പോള്‍ അവനവനെ തന്നെ പറ്റിക്കുന്ന അവസ്ഥ.

Solulu: സൊല്യൂഷന്‍, പരിഹാരം

Fr: for Real

Fr fr : very true

Skibidi: Absurd energy. ചിലപ്പോഴൊക്കെ cool എന്ന അര്‍ഥത്തിലും ഉപയോഗിക്കും.

Rizz: കരിസ്മ

Sus: suspicious, സംശയാസ്പദം

Delulu is the Solulu: Being delusional is the solution.

Hot girl walk: Going for a walk to feel better.

It Girl: The girl every lowkey wants to be. Cool

Clean girl aesthetic: Minimal makeup

Slay: Ultimate compliment.

Sigma: Charming, Independent

POV: Point of view

Ohio final boss: ഏറ്റവും മോശപ്പെട്ട അവസ്ഥ

NPC: റോബോട്ടിക് ക്യാരക്ടര്‍ (Non-Playable Character - a term from video games)

Giga chad: ഹീറോ

Touch grass: go outside

Cap: കള്ളം

OP: Over powered

Spawn: പൊടുന്നനെ പൊട്ടി വീഴുക

Nerf: ദുര്‍ബലമാക്കുക

Buff: ശക്തിപ്പെടുത്തുക

Noob: എട്ടുംപൊട്ടും തിരിയാത്ത തുടക്കക്കാര്‍

Glitching: കണ്‍ഫ്യൂസ്ഡ്

Unspoken rizz: Attracting someone without saying a word.

Zero rizz: No charm at all.

NPC rizz: Awkward, robotic flirting.

GG: Good game

AFK: Away from keyboard

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi