സാന്താക്ലോസിന് എത്ര വയസ്സുണ്ട്? അദ്ദേഹത്തിന് എത്ര ഉയരമുണ്ട്? ഇങ്ങനെയുള്ള സംശയങ്ങൾ നിങ്ങൾക്കും ഉണ്ടായിട്ടില്ലേ? സാന്താ ട്രാക്കറിന് പേരുകേട്ട നോർത്ത് അമേരിക്കൻ എയ്റോസ്പേസ് ഡിഫൻസ് കമാൻഡ്, നോറാഡ് (NORAD), തങ്ങളുടെ 'എബൗട്ട് സാന്താ' വഴി സാന്തായുടെ പ്രായം, ഭാരം, ഉയരം എന്നിവ വെളിപ്പെടുത്തിയിട്ടുണ്ട്.
ക്രിസ്തുമസിന്റെ പ്രതീകമാണ് സാന്താക്ലോസ്. പോപ്പ് കൾച്ചറിലൂടെയും വാണിജ്യവൽക്കരണത്തിലൂടെയും ഈ ഐതിഹാസിക കഥാപാത്രം ലോകമെമ്പാടും പ്രശസ്തി നേടി. കൃത്യമായി അറിയാൻ പ്രയാസമാണെങ്കിലും, സാന്താക്ലോസിന് കുറഞ്ഞത് 1,600 വയസ്സെങ്കിലും ഉണ്ടെന്നാണ് നോറാഡ് റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ 50 വർഷത്തിലേറെയായുള്ള റഡാർ, ഉപഗ്രഹം, മറ്റ് ട്രാക്കിംഗ് വിവരങ്ങൾ എന്നിവ വിശകലനം ചെയ്ത് കമാൻഡ് അനലിസ്റ്റുകൾ പറയുന്നത് സാന്താക്ലോസിന് ഏകദേശം 5 അടി 7 ഇഞ്ച് ഉയരവും 260 പൗണ്ട് ഭാരവും ഉണ്ടെന്നാണ്.
തികച്ചും യാദൃശ്ചികമായാണ് നോറാഡ് സാന്തായെ ട്രാക്ക് ചെയ്യാൻ തുടങ്ങിയത്. 1955-ൽ ഒരു ഡിപ്പാർട്ട്മെന്റ് ഷോപ്പ് പരസ്യത്തിൽ നൽകിയിരുന്ന സാന്തായുടെ നമ്പറിലേക്ക് വിളിക്കാൻ ശ്രമിച്ച ഒരു കുട്ടിക്ക് നമ്പർ മാറിപ്പോയി. സാന്തായ്ക്ക് പകരം ആ കുട്ടി വിളിച്ചത് കൊളറാഡോയിലെ കോണ്ടിനെന്റൽ എയർ ഡിഫൻസ് കമാൻഡ് ഓപ്പറേഷൻ സെന്ററിലേക്കായിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എയർഫോഴ്‌സ് കേണൽ ഹാരി ഷൗപ്പ് ആണ് ആ കുട്ടിയുടെ കോൾ സ്വീകരിച്ചത്. കുട്ടിയെ വിഷമിപ്പിക്കാതിരിക്കാൻ അദ്ദേഹം സാന്താ എവിടെയാണെന്നതിനെക്കുറിച്ച് ഒരു കഥയുണ്ടാക്കി പറഞ്ഞു. അങ്ങനെ സാന്തായും നോറാഡും തമ്മിലുള്ള ബന്ധം ആരംഭിച്ചു. 1958-ൽ നോറാഡ് സ്ഥാപിതമായപ്പോഴും ഇത് തുടർന്നു.
അന്നുതതൽ, ക്രിസ്തുമസ് തലേന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികളെയും കുടുംബങ്ങളെയും സാന്തായുടെ സ്ഥാനം അറിയിക്കുന്ന ദൗത്യം നോറാഡ് വിശ്വസ്തതയോടെ നിർവ്വഹിക്കുന്നു. സന്നദ്ധപ്രവർത്തകർ, സർക്കാർ, വിവിധ ബിസിനസ് സ്ഥാപനങ്ങൾ എന്നിവരുടെ സഹായത്തോടെ 65 വർഷമായി 'നോറാഡ് ട്രാക്‌സ് സാന്താ' വിജയകരമായി തുടരുന്നു. യഥാർത്ഥത്തിൽ ഒരു അബദ്ധത്തിൽ നിന്ന് തുടങ്ങിയ ഈ സംരംഭം ഇന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസിന്റെ ഏറ്റവും വലിയ കമ്മ്യൂണിറ്റികളിൽ ഒന്നായി മാറിയിരിക്കുന്നു. 'നോറാഡ് സാന്തായെ ട്രാക്ക് ചെയ്യുന്നുണ്ടെങ്കിലും, സാന്തായുടെ സഞ്ചാരപഥം സാന്തായ്ക്ക് മാത്രമേ അറിയാവൂ. അതിനാൽ അദ്ദേഹം എപ്പോൾ നിങ്ങളുടെ വീട്ടിലെത്തുമെന്ന് ഞങ്ങൾക്ക് പ്രവചിക്കാൻ കഴിയില്ല,' എന്ന് ഒരു മുതിർന്ന നോറാഡ് ഉദ്യോഗസ്ഥൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പ്രതിവർഷം 200-ലധികം രാജ്യങ്ങളിൽ നിന്നായി ദശലക്ഷക്കണക്കിന് ആളുകൾ നോറാഡിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുന്നു. കൂടാതെ, ലോകമെമ്പാടുമുള്ള കുട്ടികളിൽ നിന്നുള്ള 1,30,000-ലധികം കോളുകൾക്ക് സന്നദ്ധപ്രവർത്തകർ മറുപടി നൽകുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Santa Claus`s age, height, and weight as revealed by NORAD`s `About Santa`. Learn the surprising origin of NORAD Tracks Santa!
Published: 24 Dec 2025, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented