സ്‌പേസ് എക്‌സ്, ടെസ്ല മേധാവി ഇലോണ്‍ മസ്‌കിന്റെ അമ്മ മായേ മസ്‌ക് കുറച്ച് ദിവസങ്ങളായി ഇന്ത്യയിലുണ്ട്. 77-ാം ജന്മദിനം മുംബൈയില്‍ വെച്ച് ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം അവര്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ മുംബൈയിലെ പ്രസിദ്ധമായ സിദ്ധിവിനായകക്ഷേത്രത്തിലും മായേ മസ്‌ക് സന്ദര്‍ശനം നടത്തി. തന്റെ അടുത്ത സുഹൃത്തിനൊപ്പം സിദ്ധിവിനായക ക്ഷേത്രം സന്ദര്‍ശിച്ചെന്ന് ബോളിവുഡ് താരം ജാക്വലിന്‍ ഫെര്‍ണാണ്ടസ് നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മായേ മസ്‌കും ജാക്വലിനും ഒന്നിച്ചായിരുന്നു ക്ഷേത്രം സന്ദര്‍ശിച്ചത്.
സ്വര്‍ണനിറത്തിലുള്ള വസ്ത്രമണിഞ്ഞ് ദുപ്പട്ടകൊണ്ട് തലമൂടി ജാക്വലിനെത്തിയപ്പോള്‍. മഞ്ഞനിറത്തിലുള്ള വസ്ത്രമാണ് മായേ മസ്‌ക് ധരിച്ചത്. ഇരുവരും പ്രാര്‍ഥിക്കുന്നതിന്റെയും പുരോഹിതരില്‍ നിന്ന് അനുഗ്രഹം സ്വീകരിക്കുന്നതും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തന്റെ 'എ വുമണ്‍ മേക്സ് എ പ്ലാന്‍' എന്ന പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കുന്നതിന്റെ ഭാഗമായാണ് മായേ മസ്‌ക് ഇന്ത്യയിലെത്തിയത്.
പ്രിയ സുഹൃത്ത് മായെയോടൊപ്പം അനുഗ്രഹം തേടാനായത് മനോഹരമായ അനുഭവമായിരുന്നെന്നും മായെയുടെ പുസ്തകം ഒരു സ്ത്രീയുടെ പ്രതിരോധശേഷിയുടെ പ്രതീകമാണെന്നും ജാക്വലിന്‍ പറഞ്ഞു. 'അതെന്നെ വളരെയധികം പഠിപ്പിച്ചു, പ്രത്യേകിച്ച് പ്രായം ഒരു സംഖ്യ മാത്രമാണെന്നും അതുവെച്ച് നിങ്ങളുടെ സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും നിര്‍വചിക്കരുതെന്നും.'
അതേസമയം, അമ്മയുടെ പിറന്നാളാഘോഷത്തിനായി പ്രത്യേകം പൂക്കള്‍ മസ്‌ക് കൊടുത്തുവിട്ടിരുന്നു. മുന്‍ മോഡലും ഡയറ്റീഷ്യനും എഴുത്തുകാരിയുമാണ് മായെ മസ്‌ക്. കാനഡയിലാണ് ജനിച്ചത്. 1950-കളുടെ തുടക്കത്തില്‍ കുടുംബത്തോടൊപ്പം ദക്ഷിണാഫ്രിക്കയിലേക്ക് താമസം മാറി. 15 വയസ്സുള്ളപ്പോള്‍ മോഡലിങ് ആരംഭിച്ച അവര്‍ 1969-ലെ മിസ് സൗത്ത് ആഫ്രിക്ക മത്സരത്തില്‍ ഫൈനലിസ്റ്റായി.
അടുത്തിടെ അവര്‍ ഫാഷന്‍ ലോകത്തേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. ടൈം, വോഗിന്റെ ആഗോള പതിപ്പ് എന്നിവയുടെ കവറുകളിലിടം പിടിച്ചു. സാഹസികത, സൗന്ദര്യം, വിജയം എന്നിവയെക്കുറിച്ചുള്ള ജീവിതപാഠങ്ങള്‍ പറയുന്ന അവരുടെ ഓര്‍മ്മക്കുറിപ്പാണ് 'എ വുമണ്‍ മേക്സ് എ പ്ലാന്‍'.
Content Highlights: elon musks mother maye musk visits siddhivinayak temple
Published: 21 Apr 2025, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented