അമ്മമാരുടെ പാൽ കിട്ടാൻ സാഹചര്യമില്ലാത്ത കുഞ്ഞുങ്ങൾക്ക് മുലപ്പാൽ ദാനം ചെയ്ത് മാതൃകയാവുകയാണ് ബാഡ്മിന്റൺ താരം ജ്വാലാ ഗുട്ട. നടനും നിർമാതാവുമായ വിഷ്ണു വിശാലും ജ്വാലയും ഈ വർഷം ഏപ്രിൽ മാസത്തിലാണ് തങ്ങളുടെ പെൺകുഞ്ഞിനെ വരവേറ്റത്. ഇപ്പോഴിതാ മുലപ്പാൽ ദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു സർക്കാർ ആശുപത്രിയിലേക്ക് ദിവസവും പാൽ നൽകുകയാണവർ. എക്സിലൂടെ ജ്വാല തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കുട്ടികളുടെ ആരോഗ്യത്തിന് മുലപ്പാൽ അനിവാര്യമാണെന്നിരിക്കെ സർക്കാർ ആശുപത്രിയുടെ കാമ്പെയ്നിന്റെ ഭാഗമാവുകയായിരുന്നു അവർ. സ്വന്തം കുഞ്ഞിനെ പാലൂട്ടുന്നതിനു പുറമേ എല്ലാ ദിവസവും ആശുപത്രിയിലെത്തി 600 മില്ലി ലിറ്റർ മുലപ്പാൽ അവർ നൽകുന്നുണ്ട്. കഴിഞ്ഞ നാല് മാസമായി ഇത് തുടരുന്നു. അമ്മമാരില്ലാത്തവരും മാസം തികയാതെ ജനിച്ചവരും ആശുപത്രികളിൽ ഗുരുതരാവസ്ഥയിലുള്ളവരുമായ കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്ന അമ്മമാർ പാൽ ദാനം ചെയ്യണമെന്ന് ജ്വാല ആഹ്വാനം ചെയ്യുന്നു. ഇതുവരെ 30 ലിറ്റർ മുലപ്പാൽ അവർ ദാനം ചെയ്തുവെന്നാണ് റിപ്പോർട്ട്.
ആദ്യമായാണ് ഒരു ഇന്ത്യൻ കായികതാരം ഇത്തരമൊരു ദൗത്യത്തിന്റെ ഭാഗമാകുന്നത്. “മുലപ്പാൽ ജീവൻ രക്ഷിക്കും. മാസം തികയാതെ ജനിച്ചതും അസുഖബാധിതരുമായ കുഞ്ഞുങ്ങൾക്ക്, ദാനം ലഭിക്കുന്ന പാൽ ഒരു പുതിയ ജീവിതം നൽകും. നിങ്ങൾക്ക് ദാനം ചെയ്യാൻ കഴിയുമെങ്കിൽ, ആവശ്യമുള്ള ഒരു കുടുംബത്തിന് നിങ്ങളൊരു ഹീറോ ആയേക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുക, ഈ സന്ദേശം പങ്കുവെക്കുക, മിൽക്ക് ബാങ്കുകളെ പിന്തുണയ്ക്കുക!” അവർ എക്സിൽ കുറിച്ചു.
പാൽ ദാതാക്കളെയും ആവശ്യമുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥാപനങ്ങളാണ് മിൽക്ക് ബാങ്കുകൾ. അവർ ദാതാക്കളിൽ നിന്ന് പാൽ ശേഖരിക്കുകയും, പരിശോധിക്കുകയും, സംസ്കരിക്കുകയും, ആശുപത്രികൾക്കും കുടുംബങ്ങൾക്കും വിതരണം ചെയ്യുകയും ചെയ്യുന്നു. ശുദ്ധീകരിച്ചശേഷമാണ് ശിശുക്കൾക്ക് നൽകുക. നവജാതശിശുക്കൾക്ക് അമ്മയുടെ പാൽ അനിവാര്യമാണ്, കുഞ്ഞിൻ്റെ ശരിയായ വളർച്ചയ്ക്കാവശ്യമായ പോഷകങ്ങളെല്ലാം അതിലുണ്ട്. മുലപ്പാൽ കുടിച്ച് വളരുന്ന കുട്ടികൾക്ക് അലർജികളിൽ നിന്നും മറ്റ് രോഗങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Badminton star Jwala Gutta donates 600ml breast milk daily to a govt hospital, supporting premature & sick babies. A truly inspiring initiative!
Published: 15 Sept 2025, 04:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented