കൈനിറയെ ചിത്രങ്ങളാണ് തെലുഗുനടൻ പ്രഭാസിന് ഇപ്പോഴുള്ളത്. അതിലൊന്നാണ് തെലുഗുവിലുള്ള ഹൊറർ കോമഡിയായ 'ദ രാജാസാബ്'. ഈ മാസം 9-നാണ് സിനിമ റിലീസാവുക. സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, നിധി അഗർവാൾ, മാളവിക മോഹനൻ, സെറീന വഹാബ് തുടങ്ങിയവരാണ് സിനിമയിൽ അഭിനയിക്കുന്നത്. 450 കോടി മുടക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അതിനിടെ പ്രഭാസിനൊപ്പം ജോലി ചെയ്ത അനുഭവങ്ങൾ പങ്കുവെക്കുകയാണ് ബൊമൻ ഇറാനി. സിനിമയുടെ പ്രീ-റിലീസ് ഇവന്റിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. പ്രഭാസിന് കുട്ടികളുടേതുപോലുള്ള സ്വഭാവം ആണെന്നും അതാണ് തനിക്കേറെ ഇഷ്ടപ്പെട്ടതെന്നും അദ്ദേഹം പറയുന്നു.
''അദ്ദേഹത്തിന് ചുറ്റും ഒരു പ്രഭാവലയം തന്നെയുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന്റെ സ്വഭാവവും ഒരു സൂപ്പർസ്റ്റാറിനെ പോലെയായിരിക്കുമെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷേ അങ്ങനെയല്ല. സെറ്റിലുള്ള എല്ലാവരോടും ഒരു ചെറിയ കുട്ടിയെപ്പോലെയാണ് പ്രഭാസ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ സ്വഭാവത്തിൽ കുട്ടികളുടേതുപോലുള്ള നിഷ്‌കളങ്കതയുണ്ട്. അദ്ദേഹം തന്റെ സൂപ്പർ സ്റ്റാർഡം ആസ്വദിക്കുന്നു. പക്ഷേ അത് മുഖത്ത് കാണിക്കാറില്ല. നിങ്ങൾ അദ്ദേഹത്തെ ഒരു സൂപ്പർസ്റ്റാറിനെപ്പോലെ പരിഗണിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുമില്ല'', ബൊമൻ തുറന്നുപറയുന്നു.
''പ്രഭാസിന് തമാശ പറയാനും പൊട്ടിച്ചിരിക്കാനും ഇഷ്ടമാണ്. സെറ്റിൽ ഏറ്റവും ഉറക്കെ ചിരിക്കുന്നതും പ്രഭാസായിരിക്കും. ശരിക്കും അപ്പോൾ ഒരു കൗമാരക്കാരനെ പോലെ തോന്നിക്കും. അത് വളരെ മനോഹരമാണ്. ജീവിതത്തിൽ നിശ്ചിതമായ തലത്തിലെത്തിയ ഒരു വ്യക്തിയുടെ നിഷ്‌കളങ്കതയാണ് അദ്ദേഹത്തിൽ കാണാൻ കഴിയുന്നത്. എനിക്കും അങ്ങനെയാവാൻ ആഗ്രഹമുണ്ട്''.
ഫൗസി, സ്പിരിറ്റ്, കൽക്കി സീക്വൽ എന്നീ സിനിമകളാണ് പ്രഭാസിന്റേതായി ഇനി ഇറങ്ങാനിരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Boman Irani shares delightful anecdotes about Prabhas`s innocent, childlike personality on the sets of `The Raja Saab`, challenging superstar expectations.
Published: 06 Jan 2026, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented