'ധുരന്ധർ' റിലീസായശേഷം അക്ഷയ് ഖന്ന ചർച്ചകളിൽ നിറഞ്ഞുനിൽക്കുകയാണ്. അദ്ദേഹത്തിന്റെ സ്വകാര്യജീവിതവും മറ്റും എപ്പോഴും വാർത്തകളിലും ഇടംപിടിക്കുന്നു. അതിനിടെ 'ദൃശ്യം 3'-യിൽനിന്ന് അക്ഷയ് പുറത്തുകടന്നതായുള്ള റിപ്പോർട്ടുകളും വന്നിരുന്നു. വിഗ് വേണമെന്ന ആവശ്യവും പ്രതിഫലത്തർക്കങ്ങളുമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.
പിന്നാലെ 'ദൃശ്യം 3'-യുടെ നിർമാതാവും സംവിധായകനും അക്ഷയ്‌ക്കെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. പ്രൊഫഷണല്ലാത്ത പെരുമാറ്റമാണ് അക്ഷയുടേതെന്നും അയാൾ ടോക്‌സിക്ക് ആണെന്നും അവർ ആരോപിച്ചു. സിനിമ ചിത്രീകരണം തുടങ്ങുന്നതിനു 10 ദിവസം മുമ്പ് മാത്രമാണ് അക്ഷയ് സിനിമയിൽനിന്ന് പുറത്തുകടന്നതത്രേ. ഇപ്പോഴിതാ അക്ഷയ് ഖന്നയ്‌ക്കൊപ്പം ജോലി ചെയ്തതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ പ്രിയദർശൻ. 'ഡോളി സജാ കെ രഖ്‌നാ' എന്ന സിനിമയ്ക്കായി അക്ഷയ് ഖന്നയെ തീരുമാനിച്ചപ്പോൾ പലരും തന്നെ നിരുത്സാഹപ്പെടുത്തിയെന്നാണ് അദ്ദേഹം പറയുന്നത്. ''ഞാനാദ്യമായി ഹിന്ദിയിൽ സംവിധാനം ചെയ്ത ചിത്രമാണ് 'ഡോളി സജാ കെ രഖ്‌നാ'. അതിൽ അക്ഷയ് ഖന്നയെ നായകനാക്കാൻ തീരുമാനിച്ചു. ഇതറിഞ്ഞപ്പോൾ പലരും എന്നെ എതിർത്തു. വളരെ മൂഡ് സ്വിങ്‌സുള്ളയാളാണെന്നായിരുന്നു അവർ പറഞ്ഞത്''.
പക്ഷേ, ഇതിന്റെ നേരെ എതിർസ്വഭാവമുള്ളയാളെയാണ് താൻ സെറ്റിൽ കണ്ടതെന്നും പ്രിയദർശൻ പറയുന്നു. ''ആദ്യസിനിമ മുതൽ തന്നെ എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നി. എനിക്ക് ഒരിക്കലും അദ്ദേഹം ബുദ്ധിമുട്ടായി തോന്നിയില്ല. രാവിലെ 5 മണിക്ക് സെറ്റിലെത്താൻ പറഞ്ഞാൽ, കൃത്യസമയത്ത് തന്നെ അദ്ദേഹമുണ്ടാവും. ഞങ്ങൾ ആറുസിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചു. അതിനിടയിൽ കയ്‌പേറിയ ഒരനുഭവം പോലുമില്ല. വിമർശനങ്ങൾ അദ്ദേഹത്തെ അലട്ടാറുമില്ല''.
ആക്രോഷ്, ഹൽചൽ, ഹംഗാമ തുടങ്ങിയ പ്രിയദർശൻ ചിത്രങ്ങളിലും അക്ഷയ് അഭിനിയിച്ചിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Director Priyadarshan shares his experience working with Akshaye Khanna, revealing how many advised against casting him in `Doli Saja Ke Rakhna` due to perceived mood swings
Published: 12 Jan 2026, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented