ഗായികയായ ചിൻമയി ശ്രീപദയും നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനും 2014-ലാണ് വിവാഹിതരാവുന്നത്. പരസ്പരം പിന്തുണച്ച് മുന്നേറുന്ന പങ്കാളികളാണ് ഇരുവരും.

ഇപ്പോൾ രാഹുലിനെക്കുറിച്ച് എക്‌സിൽ ഒരാളിട്ട കമന്റും അതിന് ചിൻമയി നൽകിയ മറുപടിയും ശ്രദ്ധേയമാവുകയാണ്. രാഹുൽ സംവിധാനം ചെയ്ത 'ദ ഗേൾഫ്രണ്ട്' ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഗായികയായ ചിൻമയി ശ്രീപദയും നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനും 2014-ലാണ് വിവാഹിതരാവുന്നത്. പരസ്പരം പിന്തുണച്ച് മുന്നേറുന്ന പങ്കാളികളാണ് ഇരുവരും.

ഇപ്പോൾ രാഹുലിനെക്കുറിച്ച് എക്‌സിൽ ഒരാളിട്ട കമന്റും അതിന് ചിൻമയി നൽകിയ മറുപടിയും ശ്രദ്ധേയമാവുകയാണ്. രാഹുൽ സംവിധാനം ചെയ്ത 'ദ ഗേൾഫ്രണ്ട്' ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നുണ്ട്. അതിനിടയിലാണ് ഭർത്താവിനെ അഭിനന്ദിച്ചുകൊണ്ട് ചിൻമയി എക്‌സിൽ കുറിപ്പ് പങ്കുവെച്ചത്. ''ഒരു ആൺകുട്ടി തന്റെ ഇരുപതുകളുടെ അവസാനത്തിൽ ഒരു പുതിയ ഭാഷ പഠിക്കുമെന്നും, ഒടുവിൽ തെലുങ്കിൽ തന്റെ ആദ്യസിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുമെന്നും, ഈ മേഖലയിലെ അതികായന്മാരിൽ ഏറ്റവും മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാർഡ് നേടുമെന്നും ആരാണ് കരുതിയിരുന്നത്. ഇപ്പോൾ 2025-ലെ മികച്ച സിനിമകളിലും. ഈ മനുഷ്യനെ ഓർത്ത് അഭിമാനിക്കുന്നു. എപ്പോഴും''.

പലരും രാഹുലിനെ അഭിനന്ദിച്ച് രംഗത്തെത്തി. ഒരാൾ ഇതിൽനിന്ന് വ്യത്യസ്തമായി രാഹുലിനെതിരെ കമന്റിട്ടു, ''അയാൾ യഥാർഥത്തിൽ നിങ്ങളുടെ എല്ലാ താളങ്ങൾക്കും അനുസരിച്ച് നൃത്തം ചെയ്യുന്ന ഒരു പാവയാണ്'' എന്നായിരുന്നുവത്. ഈ പരാമർശം കണ്ടതോടെ അതിനെതിരെ ചിൻമയി കടുത്ത ഭാഷയിൽ മറുപടിയും പറഞ്ഞു. ''അദ്ദേഹമൊരു ആൽഫയാണ്. അദ്ദേഹം തന്റെ തലച്ചോർ ഉപയോഗിക്കുന്നു, വായിക്കുന്നു. ആരുടെയും താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്നില്ല. നിങ്ങൾ മണ്ടൻ കളികൾ കളിച്ചാൽ നിങ്ങൾക്ക് മണ്ടൻ ഫലങ്ങൾ ലഭിക്കും''.

രാഹുൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ആണ്ടാള രാക്ഷസി' എന്ന സിനിമയുടെ പ്രീമിയറിനിടെയാണ് രാഹുലും ചിൻമയിയും കണ്ടുമുട്ടുന്നത്. ആ സിനിമയിലെ നായികയ്ക്കായി ഡബ്ബ് ചെയ്തത് ചിൻമയി ആയിരുന്നു. പതുക്കെ ഇരുവരും സൗഹൃദത്തിലായി. ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. 2013 ജൂണിൽ അവർ ഡേറ്റിങ് തുടങ്ങി. ചിൻമയിയും രാഹുലും എൻഗേജ്ഡ് ആണെന്ന് എക്‌സിലൂടെ അറിയിച്ചത് ചിൻമയിയുടെ അമ്മയാണ്. 2014-ൽ അവർ വിവാഹിതരായി. എട്ടുവർഷത്തിനുശേഷം അവർക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു.

രശ്മിക മന്ദാന നായികയായ 'ദ ഗേൾഫ്രണ്ട്' സംവിധാനം ചെയ്തത് രാഹുലാണ്. ടോക്‌സിക് ബന്ധങ്ങളെക്കുറിച്ചുള്ള ആ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. രാഹുൽ അതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പവൻ കല്യാണിന്റെ 'ദേ കോൾ ഹിം ഒ.ജി'യിലും രാഹുൽ അഭിനയിച്ചിട്ടുണ്ട്. 2018-ലാണ് രാഹുൽ ആദ്യമായി ഒരുപടം സംവിധാനം ചെയ്യുന്നത്. 'ചീ ലാ സോ' എന്ന തെലുഗുപടം. അതിലെ തിരക്കഥയ്ക്ക് അദ്ദേഹത്തിന് ദേശീയപുരസ്‌കാരം ലഭിക്കുകയും ചെയ്തു. 'കാന്താര: ചാപ്റ്റർ 1'. 'ദ ഗേൾഫ്രണ്ട്' എന്നിവയാണ് ചിൻമയിയുടേതായി അവസാനമിറങ്ങിയ ചിത്രങ്ങൾ. തമിഴിലും തെലുഗുവിലുമായി ഒട്ടേറെ പാട്ടുകൾ പുറത്തിറങ്ങാനിരിക്കുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi