പാപ്പുവ ന്യൂഗിനിയില്‍നിന്നുള്ള നരഭോജന വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. അമ്പും വില്ലും കൈയില്‍വെച്ച് മനുഷ്യശരീരത്തിന്റെ ഭാഗവുമായി നില്‍ക്കുന്ന ദൃശ്യങ്ങളാണത്. അതിനുപിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി അവിടുത്തെ മന്ത്രിയും രംഗത്തെത്തി. രണ്ടുപേര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും ഈ സംഭവത്തോടെ നരഭോജികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്. കുറച്ച് മാസങ്ങള്‍ക്കു മുമ്പ് ഒരിന്ത്യന്‍ വ്‌ളോഗര്‍, ഇന്തൊനേഷ്യയിലെത്തിയിരുന്നു. പാപ്പുവ ഗിനിയിലെ ഇന്തോനേഷ്യന്‍ പ്രവിശ്യയിലുള്ള ഗോത്രക്കാരെക്കുറിച്ച് അറിയാനാണ് ധീരജ് മീന എന്നയാള്‍ എത്തിയത്. അവിടുത്തെ ഉള്‍ക്കാടുകളില്‍ താമസിക്കുന്നവരാണ് കറവായ് വംശജര്‍. നൂറ്റാണ്ടുകളായി ഒറ്റപ്പെട്ട് താമസിക്കുന്നവരാണിവര്‍. വേട്ടയാടിയും മറ്റുമാണ് ജീവിക്കുന്നത്. നരഭോജനത്തിന്റെ പേരിലും കുപ്രസിദ്ധിയുള്ളവരാണ് കറവായ് വംശജര്‍. സംസാരത്തിനിടയില്‍ ഇപ്പോഴും നരഭോജനമുണ്ടോ എന്ന് ധീരജ് ഒരാളോട് ചോദിക്കുന്നുണ്ട്. തന്റെ പിതാവ് നരഭോജനം നടത്തിയിരുന്നുവെന്നും ഇപ്പോഴത്തെ തലമുറ അത് ചെയ്യുന്നില്ലെന്നുമാണ് അയാള്‍ പറഞ്ഞത്.
രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടാവുന്ന സംഘര്‍ഷത്തില്‍, പരാജയപ്പെടുന്നവരെ പിടിച്ച് കൊന്ന് കഴിക്കുകയാണത്രേ ഇവര്‍ ചെയ്തിരുന്നത്. വളരെ സജീവമായി ഇവര്‍ക്കിടയിലുണ്ടായിരുന്ന നരഭോജനം, നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് അവസാനിച്ചതെന്ന് നരവംശശാസ്ത്രജ്ഞരും പറയുന്നു. പുറംലോകവുമായി നിരന്തരമുള്ള സമ്പര്‍ക്കമാണ് ഇവരെ അതില്‍നിന്നും പിന്തിരിപ്പിച്ചതെന്നും വാദമുണ്ട്.
കോംഗോയിലും കംബോഡിയയിലും ഫിജിയിലുമെല്ലാം നരഭോജനം ഒരുകാലത്ത് യഥേഷ്ടം നടന്നിരുന്നു. ഫിജിയിലെ നൈഹിഹി ഗുഹകളില്‍ ഒരുകാലത്ത് നരഭോജികളായിരുന്നു താമസിച്ചിരുന്നത്. നരഭോജികളുടെ ദ്വീപ് എന്നാണിത് അറിയപ്പെട്ടിരുന്നത് തന്നെ. ഏറ്റവും കൂടുതല്‍ നരഭോജനം നടന്നിരുന്ന സ്ഥലമാണിത്. അവിടെയിപ്പോഴും ആളുകളുടെ എല്ലുകളും അസ്ഥികളും കാണാമത്രേ. പുതിയ ഗോത്രത്തലവനെ തിരഞ്ഞെടുക്കുമ്പോഴും മറ്റൊരു ഗോത്രത്തില്‍നിന്നുള്ള തലവനെ സ്വീകരിക്കുമ്പോഴുമൊക്കെ അവര്‍ നരഭോജനം നടത്തിയിരുന്നു.
ഗുഹയുടെ ഒരു ഭാഗത്ത് വലിയൊരു കുഴിയുണ്ട്. നരഭോജനത്തിനായുള്ള ഓവന്‍ എന്നാണിതിനെ വിളിക്കുന്നത്. കല്ലുകള്‍ ചൂടാക്കിയും മറ്റും ആദ്യം ആളുകളെ കൊല്ലും. എന്നിട്ട് ആളുകളെയും കല്ലുകളും കൂടി ഈ ഓവനിലേക്കിടും. അങ്ങനെയാണവര്‍ ചെയ്തിരുന്നത്. ഇതും പതുക്കെ അവസാനിച്ചു. ഇന്ന് വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് നൈഹിഹി ഗുഹ.
2003-ല്‍ ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിനിടയില്‍ കോംഗോയില്‍നിന്നുള്ള പിഗ്മി ഗോത്രക്കാരുടെ പ്രതിനിധി വെളിപ്പെടുത്തിയ കാര്യം കേട്ട് എല്ലാവരും ഞെട്ടി. കോംഗോയിലെ വിമതര്‍ തങ്ങളുടെ ഗോത്രത്തില്‍നിന്നുള്ള ആളുകളെ ജീവനോടെ ഭക്ഷിക്കുന്നുവെന്നാണ് ആ പ്രതിനിധി പറഞ്ഞത്. ശക്തി ലഭിക്കുമെന്ന വിശ്വാസത്താല്‍ ലൈംഗികാവയവങ്ങള്‍ വരെ കഴിക്കുന്നുണ്ടെന്ന തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്.
1960-കളിലും 70-കളിലും കംബോഡിയയിലെ ആഭ്യന്തരയുദ്ധത്തിനിടയില്‍, കംബോഡിയന്‍ സൈനികര്‍ നരഭോജനം നടത്തുന്നുവെന്ന് പരാതിയുയര്‍ന്നിരുന്നു. പരാജയപ്പെട്ട് വീഴുന്നവരുടെ ഹൃദയവും കരളുമൊക്കെ മുറിച്ചെടുത്ത് കഴിക്കുകയായിരുന്നുവത്രെ. വിശപ്പ് മാറ്റുകയെന്നതായിരുന്നില്ല പ്രധാനലക്ഷ്യം. കരള്‍ കഴിച്ചാല്‍ മരിച്ചയാളുടെ ശക്തി കൂടി തങ്ങള്‍ക്ക് ലഭിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം.
Content Highlights: cannibals around the world
Published: 08 Jan 2025, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented