നടൻ അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും വിവാഹിതരായത് 2001 ജനുവരി 17-നാണ്.  25 വർഷത്തെ ദാമ്പത്യം പൂർത്തിയാക്കുമ്പോൾ, വിവാഹസമയത്ത് തന്റെ അമ്മായിയമ്മയും നടിയുമായ ഡിംപിൾ കപാഡിയ നൽകിയ ഒരു മുന്നറിയിപ്പിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് അക്ഷയ്.

To advertise here,

‘മകനേ, ഏറ്റവും വിചിത്രമായ സാഹചര്യങ്ങളിൽ പോലും പൊട്ടിച്ചിരിക്കാൻ തയ്യാറായിരുന്നോ, കാരണം ഇവൾ (ട്വിങ്കിൾ) അത് തന്നെയായിരിക്കും ചെയ്യാൻ പോകുന്നത്’ എന്നായിരുന്നു വിവാഹ ദിവസം ഡിംപിൾ അക്ഷയോട് പറഞ്ഞത്.

 ട്വിങ്കിളിനെക്കുറിച്ച് അക്ഷയ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെയാണ്:

‘എന്റെ അമ്മായിയമ്മ കള്ളം പറയില്ലെന്ന് എനിക്കറിയാം. അവരുടെ മകൾ നേരെ നടക്കാൻ പോലും വിസമ്മതിക്കുന്നു, ജീവിതത്തിലുടനീളം നൃത്തം ചെയ്ത് നീങ്ങാനാണ് അവൾക്ക് ഇഷ്ടം. ചിരിപ്പിച്ചും ആശയക്കുഴപ്പത്തിലാക്കിയും ചിലപ്പോഴൊക്കെ എന്നെ ആകാംക്ഷയുടെ മുനയിൽ നിർത്തിയും കൂടെയുള്ള എന്റെ പ്രിയതമയ്ക്ക് വിവാഹ വാർഷിക ആശംസകൾ. നമ്മൾ രണ്ടുപേരും ഇഷ്ടപ്പെടുന്ന ഈ 25 വർഷത്തെ ഭ്രാന്തൻ ജീവിതത്തിന് ചിയേഴ്സ്’.

ട്വിങ്കിൾ തമാശരൂപേണ ഓടുന്ന ഒരു വീഡിയോയും ഉഷാ ഉതുപ്പിന്റെ 'രംഭ ഹോ' എന്ന ഗാനത്തിനൊപ്പം അക്ഷയ് പങ്കുവെച്ചിട്ടുണ്ട്.

ഒരു സുഹൃത്തിന്റെ പാർട്ടിയിൽ വെച്ചാണ് ഇവർ പരിചയപ്പെട്ടത്. 'ഇന്റർനാഷണൽ ഖിലാഡി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇവർ പ്രണയത്തിലായി. 2001-ൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ആരവ് എന്ന മകനും നിതാര എന്ന മകളുമുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi