35 വർഷമായി നടൻ അക്ഷയ് കുമാർ ബോളിവുഡിലെത്തിയിട്ട്. 'ഖിലാഡി' എന്ന സിനിമയാണ് അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായത്. അതിനുശേഷം വന്ന ഖിലാഡി സീരീസുകൾ അക്ഷയുടെ ഗ്രാഫുയർത്തി. ഒപ്പം മൊഹ്‌റ, ദിൽ തോ പാഗൽ ഹെ, ദഡ്കൻ, ഹേരാ ഫേരി...അക്ഷയുടേതായി ഒട്ടേറെ ഹിറ്റുകൾ പുറത്തിറങ്ങി.
എന്നാൽ, ഒരുകാലത്ത് അക്കിയുടെ പല ചിത്രങ്ങളുടെ ബോക്‌സോഫീസിൽ പരാജയപ്പെട്ടു. അന്നത്തെ തന്റെ ജീവിതം ഓർത്തെടുക്കുകയാണ് അക്ഷയ്. 16 ചിത്രങ്ങളാണ് തുടർച്ചയായി പരാജയപ്പെട്ടത്. ''പരാജയങ്ങൾ എന്നെ മാനസികമായി തളർത്താറുണ്ട്. അങ്ങനെയുള്ള സമയങ്ങളിൽ ഒറ്റയ്ക്ക് ഇരിക്കാൻ താത്പര്യപ്പെടുന്നയാളാണ് ഞാൻ. സംസാരം പോലും കുറയ്ക്കും. ട്വിങ്കിളിന് എന്റെ ഈ സ്വഭാവം നന്നായി അറിയാം. അവൾ എന്നെ എല്ലാ വിധത്തിലും പിന്തുണയ്ക്കും. കുട്ടികളുടെ കാര്യങ്ങളും വീട്ടുകാര്യങ്ങളുമെല്ലാം അവളൊറ്റയ്ക്ക് കൈകാര്യം ചെയ്യും'', അക്ഷയ് പറയുന്നു.
എന്നാൽ, സിനിമാമേഖല നേരെ വിപരീതമായിട്ടാണ് പരാജയചിത്രത്തിലെ നായകനെ കാണുകയെന്ന് അക്ഷയ് വെളിപ്പെടുത്തുന്നു. ''തൊട്ടുമുന്നത്തെ സിനിമയുടെ വിജയപരാജയങ്ങൾ നോക്കിയാണ്, നമ്മളെ അവർ കാണുക. നമ്മളോടുള്ള അവരുടെ ഓരോ പെരുമാറ്റത്തിലും അതുകാണാം. താമസിക്കാൻ തരുന്ന മുറിയുടെ വലുപ്പം പോലും അതനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. തൊട്ടുമുന്നത്തെ സിനിമ ഹിറ്റാണെങ്കിൽ സ്വീറ്റ് റൂം കിട്ടും. പരാജയപ്പെട്ടാൽ ചെറിയ മുറിയും. കരിയറിന്റെ തുടക്കകാലങ്ങളിൽ ഇത്തരം സംഭവങ്ങളൊക്കെ എനിക്കുമുണ്ടായിട്ടുണ്ട്''.
ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവവും അക്ഷയ് ഓർത്തെടുക്കുന്നു. ''ഒരു സിനിമയിൽ അഭിനയിക്കുകയായിരുന്നു ഞാൻ. ഒപ്പം വേറെ രണ്ടുനായകൻമാരുമുണ്ട്. അതിലൊരു നായകന്റെ സിനിമ ആ സമയത്ത് ഹിറ്റായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് വലിയ മുറി കിട്ടി. എനിക്ക് തീരെ ചെറുതും. ആ മുറി കാണുമ്പോഴെല്ലാം ഞാൻ ചിന്തിക്കും, 'എന്തുകൊണ്ടാണ് എന്റെ മുറി ഇത്ര വലുതല്ലാത്തത്?' എന്റെ സിനിമകൾ പരാജയപ്പെട്ടതാണ് അതിനു കാരണമെന്ന് പിന്നീടാണ് മനസ്സിലായത്. എല്ലാ നിർമാതാക്കളും അങ്ങനെ ചെയ്യുന്നുവെന്നല്ല. ചിലരങ്ങനെയാണെന്ന് മാത്രം''.
'ജോളി എൽഎൽബി 3'യാണ് അക്ഷയുടെ അവസാനത്തെ റിലീസ്. 'ഭൂത് ബംഗ്ലാ'യാണ് ചിത്രീകരണം പൂർത്തിയായ സിനിമ. അടുത്തവർഷം സിനിമ തിയേറ്ററുകളിലെത്തും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Akshay Kumar recounts his tough phase after 16 consecutive film failures, detailing how even room sizes in hotels reflected success or failure in Bollywood
Published: 30 Sept 2025, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented