സാമൂഹികജീവിതത്തിന് അധികം പ്രാധാന്യമുള്ള ഇന്നത്തെ കാലത്ത് വീട്ടിലെ കാര്യങ്ങള്‍ നന്നായി കൊണ്ടുപോവുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. തൊഴിലിടത്തെ തിരക്കുകള്‍, കുട്ടികളുടെ കാര്യങ്ങള്‍, കുടുംബവുമൊത്തുള്ള യാത്രകള്‍, ചടങ്ങുകള്‍, സുഹൃത്തുക്കള്‍ക്കൊപ്പമുള്ള സമയം എന്നിവയ്‌ക്കെല്ലാം ശേഷം വീട്ടുജോലികള്‍ പലപ്പോഴും ഭാരമാവും. വീട് വൃത്തിയാക്കിവെക്കലാണ് ഏറ്റവും വലിയ വെല്ലുവിളി. അഴുക്ക് കുന്നുകൂടുമ്പോഴല്ലാതെ വീടു വൃത്തിയാക്കുന്നതിനെപ്പറ്റി പൊതുവെ ആരും ചിന്തിക്കാറില്ല. അവസാനം അവ ഒന്നിച്ച് വൃത്തിയാക്കാന്‍ മെനക്കെട്ടിറങ്ങുകയല്ലാതെ വഴിയൊന്നുമില്ലാതാവും.

To advertise here,

വീടു വൃത്തിയാക്കുന്നത് കൃത്യമായി ഷെഡ്യൂല്‍ ചെയ്യുകയാണെങ്കില്‍ ഇങ്ങനെയുള്ള സാഹചര്യങ്ങളുടെ ഭാരം കുറയ്ക്കാന്‍ സാധിക്കും. എല്ലാ ക്ലീനിങ് പരിപാടികളും ഒരു ദിവസത്തേക്ക് മാറ്റിവെക്കുന്നതിനു പകരം ഓരോ ദിവസത്തേക്കും കുറച്ചുകുറച്ചായി ഭാഗിക്കാം. എല്ലാംകൂടി ഒറ്റയടിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനേക്കാളും മനസ്സിനും ശരീരത്തിനും ആശ്വാസം നല്‍കാന്‍ ഈ രീതി സഹായിക്കും.

വീടു വൃത്തിയാക്കാന്‍ ഇങ്ങനെയൊന്നു ഷെഡ്യൂള്‍ ചെയ്താലോ?

 

  • തിങ്കള്‍- ലിവിങ് റൂം, ഷെല്‍ഫ്, ഫര്‍ണിച്ചറുകള്‍ എന്നിവയുടെ പൊടിതട്ടല്‍
  • ചൊവ്വ- ബാത്ത്റൂമുകള്‍ വൃത്തിയാക്കല്‍
  • ബുധന്‍-അടുക്കള ഡീപ് ക്ലീന്‍ ചെയ്യല്‍
  • വ്യാഴം- കിടപ്പുമുറികള്‍ വൃത്തിയാക്കലും വസ്ത്രങ്ങള്‍ അടുക്കിവെക്കലും
  • വെള്ളി- തറ വൃത്തിയാക്കല്‍
  • ശനി -വിട്ടുപോയത് എന്തേലുമുണ്ടേല്‍ അത് ചെയ്യാം
  • ഞായര്‍- വിശ്രമം

ഈ ടൈംടേബിള്‍ എഴുതിയോ പ്രിന്റ് ചെയ്‌തോ ഫ്രിഡ്ജിന്റെ മുകളില്‍ ഒട്ടിക്കാം.

ഗുണങ്ങള്‍

  • ദിവസവും ഇത്തിരിനേരം വൃത്തിയാക്കാന്‍ മാറ്റിവെക്കുന്നത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും. മനസ്സിന് ഊര്‍ജവും നല്‍കും
  • അപ്രതീക്ഷിതമായി അതിഥികളെത്തുമ്പോള്‍ വീട് മുഴുവന്‍ വൃത്തിയാക്കാന്‍ ഓടേണ്ട
  • ഇടയ്ക്കിടെ വൃത്തിയാക്കുകയാണെങ്കില്‍ എപ്പോഴും ആഴത്തിലുള്ള വൃത്തിയാക്കലുകള്‍ വേണ്ടിവരില്ല
  • കഠിനാധ്വാനമില്ലാതെ വീടുകള്‍ വൃത്തിയായിക്കിട്ടും
  • വീടിന്റെ മുക്കാല്‍ ഭാഗവും എപ്പോഴും വൃത്തിയായിക്കിടക്കും