പഴത്തിലും പച്ചക്കറിയിലും ഭക്ഷണത്തിലും വന്നിരിക്കുന്ന പ്രാണികളെ അകറ്റാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിക്കഴിഞ്ഞോ... ഉറുമ്പും ഈച്ചയും പാറ്റയും പ്രാണിയും വരാത്ത അടുക്കളയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാം. ഈ ചെറുപ്രാണികളെ തുരത്താന്‍ മാര്‍ഗങ്ങളിതാ... 

വേപ്പെണ്ണ (Neem oil):  വേപ്പെണ്ണ തളിക്കുന്നത് വീടിനുള്ളിലെയും അടുക്കളത്തോട്ടത്തിലെയും പ്രാണിശല്യം കുറയ്ക്കും. 
കര്‍പ്പൂര തുളസി എണ്ണ (Peppermint oil): ഒൗഷധ ഗുണമുള്ള കര്‍പ്പൂര തുളസി എണ്ണ സ്‌പ്രേ ചെയ്യുന്നതും പ്രാണിശല്യം അകറ്റാന്‍ സഹായിക്കും.
 കറിവേപ്പിലയും ഒരു സവാളയുടെ കാല്‍ഭാഗവുമെടുത്ത് പുകയ്ക്കുക. ഇതിന്റെ ഗന്ധം പ്രാണികളെ തുരത്തും. 
 ബേക്കിങ് സോഡയും സവാള അരിഞ്ഞതും ചേര്‍ത്ത് അടുക്കളയുടെ ഓരോ മൂലകളില്‍ വെച്ചാല്‍ പാറ്റ ശല്യം കുറക്കാം.
 ഉറുമ്പുശല്യം ഇല്ലാതാക്കാന്‍ അടുക്കളയില്‍ കറുവപ്പട്ട പൊടിച്ച് വിതറാം. 
 അടുക്കളയുടെ ഓരോ മൂലയിലും ബേസില്‍ ഇലകള്‍ വിതറുകയോ ബേസില്‍ ചെടി ജനലരികില്‍ വളര്‍ത്തുകയോ ചെയ്താല്‍ പ്രാണിശല്യം കുറയും. 
 ആപ്പിള്‍ സിഡര്‍ വിനാഗിരി സ്‌പ്രേ ചെയ്ത് ചെറുപ്രാണികളെ അകറ്റാം.