വൃത്തിയുളള സ്‌ക്രബറുകളാണ് വൃത്തിയുളള അടുക്കളകളുടെ ലക്ഷണം. പാത്രങ്ങളിലെ മസാലകളും,എണ്ണയും കരിഞ്ഞുപിടിച്ച കറകളും നീക്കാന്‍ സഹായിക്കുന്ന അടുക്കളയിലെ വിശ്വസ്ത സേവകരാണ് സ്‌ക്രബറുകള്‍. എന്നാല്‍ ഇത് കൃത്യമായി വൃത്തിയാക്കിയില്ലെങ്കില്‍ ഏറ്റവും അപകടകാരിയായി മാറാം. കാരണം സ്‌ക്രബറില്‍ ഭക്ഷണാവശിഷടങ്ങളും, കൊഴുപ്പും നനവും മൂലം ബാക്ടീരിയയും ഫംഗസും വളരാനുളള സാധ്യത വളരെ കൂടുതലാണ്. ഈ രോഗാണുക്കള്‍ കഴുകുന്ന പാത്രങ്ങളിലും പടരുന്നു. അവ ഭക്ഷണത്തോടൊപ്പം ഉള്ളില്‍ ചെന്ന് പല രോഗങ്ങള്‍ക്കും കാരണമാകുന്നു.
സ്‌ക്രബര്‍ എങ്ങനെ വൃത്തിയാക്കാം
- പലതരം സ്‌ക്രബറുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. സെറാമിക്, നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ക്ക് സ്പോഞ്ച് സ്‌ക്രബര്‍, കറ പിടിക്കുന്ന കട്ടിയുള്ള പാത്രങ്ങള്‍ക്ക് സ്റ്റീൽ സ്‌ക്രബര്‍ എന്നിങ്ങനെ ഓരോതരം പാത്രങ്ങള്‍ക്കും യോജിച്ചത് തിരഞ്ഞെടുക്കുക.
- സിങ്കിലെ നനവിലിരുന്ന് സ്‌ക്രബറുകളില്‍ ബാക്ടീരിയ വളരാനുളള സാധ്യത കൂടുതലാണ്. അതിനാല്‍ ഓരോ ഉപയോഗത്തിനുശേഷവും നന്നായി കഴുകി പിഴിഞ്ഞ് ഉണക്കി സൂക്ഷിക്കുക.
- ആഴ്ചയിലൊരിക്കല്‍ സ്‌ക്രബര്‍ വെളളത്തില്‍ 5-7 മിനിറ്റു വരെ തിളപ്പിക്കുക. അണുക്കളെ നശിപ്പിക്കാന്‍ ഏറ്റവും ഫലവത്തായ മാര്‍ഗമാണിത്.
- ചൂടുവെളളത്തില്‍ ഉപ്പും വിനാഗിരിയും ചേര്‍ത്ത് സ്‌ക്രബര്‍ 15 മിനിറ്റോളം കുതിര്‍ത്തുവെച്ചാല്‍ അണുക്കളെ നശിപ്പിക്കുന്നതോടൊപ്പം ദുര്‍ഗന്ധവും അകറ്റാം.
- സ്പോഞ്ച് സ്‌ക്രബറുകള്‍ ഒരു മിനിറ്റോളം മൈക്രോവേവ് ചെയ്യുന്നതും അണുക്കളെ ചെറുക്കാന്‍ സഹായിക്കും.
സ്‌ക്രബറുകളുടെ കാലാവധി
ഏത് വസ്തുവും കാലാവധി കഴിഞ്ഞാലും പൂര്‍ണ്ണമായി നശിക്കുന്നതുവരെ ഉപയോഗിക്കുക എന്നതാണ് പൊതുവെ മലയാളികളുടെ സ്വഭാവം. സ്‌പോഞ്ച് സ്‌ക്രബറുകള്‍ 3-4 ആഴ്ച വരെയും സ്റ്റീൽ സ്‌ക്രബറുകള്‍ 4-6 ആഴ്ച വരെയും ഉപയോഗിക്കാം. ഈ ശീലങ്ങള്‍ കൃത്യമായി തുടരുന്നത് ആരാഗ്യകരമായ അടുക്കളകളെ വാര്‍ത്തെടുക്കാന്‍ സഹായിക്കും.
Published: 10 Jun 2025, 04:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented