ചായയും കാപ്പിയും ഇഷ്ടമാണെങ്കിലും അവ ഇട്ടിരിക്കുന്ന വസ്ത്രത്തിൽ വീണാൽ എന്തുചെയ്യും? ചായയുടെയോ കാപ്പിയുടെയോ കഠിനമായ കറകൾ കഴുകിക്കളയാനും ബുദ്ധിമുട്ടാണ്. എത്ര കഴുകിയാലും പാടുകൾ അങ്ങനെത്തന്നെ ഉണ്ടാകും. വസ്ത്രങ്ങളിൽ നിന്നുള്ള ചായക്കറ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്ന ചില പൊടിക്കൈകൾ നോക്കാം...
1. തണുത്ത വെള്ളത്തിൽ കഴുകുക:
കറ വീണയുടൻ തണുത്ത വെള്ളത്തിൽ കഴുകുക. തണുത്ത വെള്ളത്തിൽ ഈ വിധം കഴുകുന്നതിലൂടെതന്നെ മിക്കവാറും കറ പോകാൻ സാധ്യതയുണ്ട്. വസ്ത്രം തിരിച്ചിട്ട്, കറയുള്ള ഭാഗം ഒഴുകുന്ന വെള്ളത്തിനടിയിൽ പിടിക്കുക. ഒന്നോ രണ്ടോ മിനിറ്റ് കഴിഞ്ഞ്, പതുക്കെ ഉരയ്ക്കുക. ഇതുകൂടാതെ, തണുത്ത വെള്ളം ഉപയോഗിച്ച് കറ ഒപ്പിയെടുക്കുകയും ചെയ്യാം.
2. ലിക്വിഡ് ഡിറ്റർജന്റ് പുരട്ടുക:
വെള്ളം കൊണ്ട് മാത്രം കറ പോകുന്നില്ലെങ്കിൽ, നിങ്ങളുടെ സാധാരണ ലിക്വിഡ് ഡിറ്റർജന്റും ഉപയോഗിക്കാം. ഇതിനായി കറ പിടിച്ച തുണി 20 മുതൽ 30 മിനിറ്റ് വരെ തണുത്ത വെള്ളത്തിൽ മുക്കിവെക്കണം. ശേഷം കറയുള്ള ഭാഗത്ത് ലിക്വിഡ് ഡിറ്റർജന്റ് പുരട്ടി കറ പോകുന്നതുവരെ വൃത്താകൃതിയിൽ ഉരയ്ക്കുക. അതിനുശേഷം, വീണ്ടും വെള്ളത്തിൽ കഴുകുക. വസ്ത്രം പെട്ടെന്ന് വൃത്തിയായി കിട്ടും.
3. ബേക്കിങ് സോഡ ഉപയോഗിക്കുക:
ഏറ്റവും മികച്ച ക്ലീനിംഗ് ഏജന്റുകളിൽ ഒന്നാണ് ബേക്കിംഗ് സോഡ. എത്ര കഠിനമായ ചായക്കറ നീക്കാനും ബേക്കിങ് സോഡയ്ക്ക് കഴിയും. ആദ്യത്തെ വഴി, കറ നനച്ച ശേഷം അതിനു മുകളിൽ ബേക്കിങ് സോഡ വിതറി ഒരു രാത്രി മുഴുവൻ വെക്കുക എന്നതാണ്. പിറ്റേദിവസം ഉരച്ച് കഴുകിക്കളയുക. അല്ലെങ്കിൽ ഇത് ചെയ്യുന്നതിന് മുൻപ് വസ്ത്രം വെള്ളത്തിൽ മുക്കിവെച്ച ശേഷം ബേക്കിങ് സോഡ പേസ്റ്റ് രൂപത്തിലാക്കി കറയ്ക്ക് മുകളിൽ പുരട്ടുക.
4. വിനാഗിരി ലായനി ഉണ്ടാക്കുക:
വിനാഗിരിക്ക് ആസിഡ് സ്വഭാവമുള്ളതിനാൽ ഇത് എളുപ്പത്തിൽ കറ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇതിനായി ഒരു ബക്കറ്റ് തണുത്ത വെള്ളത്തിൽ ഒന്നോ രണ്ടോ ടീസ്പൂൺ വിനാഗിരി ചേർത്ത് കുറച്ച് മിനിറ്റ് വെക്കുക. ശേഷം കറം നീക്കാനായി വസ്ത്രം തണുത്ത വെള്ളത്തിൽ കഴുകുക. തുണിയ്ക്ക് ഒരു വ്യത്യാസവും വരാതെ തന്നെ കറ മാറിക്കിട്ടും.
5. നാരങ്ങാനീര് ഉപയോഗിക്കുക:
നാരങ്ങയിലെ സിട്രിക് ആസിഡിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഒരു നാരങ്ങ മുഴുവനായും ബക്കറ്റിലേക്ക് പിഴിഞ്ഞൊഴിച്ച് അല്പനേരം തുണി അതിൽ മുക്കിവയ്ക്കുക. ശേഷം വെള്ളത്തിൽ കഴുകിയെടുക്കാം കറ അപ്രത്യക്ഷമാകും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: five easy tips to remove tea stains from clothes using household items like lemon, baking soda, and vinegar.
Published: 31 Aug 2025, 12:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented