
പരമ്പരാഗതമായ നാടന്‍ പൂച്ചെടികളില്‍നിന്ന് വിദേശയിനങ്ങളിലേക്കുള്ള ചുവടുവെപ്പാണ് ഇപ്പോഴത്തെ രീതി. എന്നാല്‍, ഇവയില്‍ പലതും നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ എന്നുനോക്കണം. പല വിദേശയിനം ചെടികളും മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയാത്തവയാണ്.
ഇന്‍ഫോര്‍മല്‍, ഡ്രൈ, സെന്‍, റോക്ക്, കണ്ടംപററി എന്നിങ്ങനെ പലരീതിയില്‍ ഗാര്‍ഡന്‍ ഒരുക്കാം. ഇവയ്‌ക്കൊപ്പം നമ്മുടെ നാടന്‍ ചെടികളും ഉള്‍പ്പെടുത്താം. ട്രോപ്പിക്കല്‍ ഗാര്‍ഡന്‍ തീമില്‍ പൂന്തോട്ടമൊരുക്കുന്നതും മറ്റൊരു രീതിയാണ്.
ചെടികള്‍ പരിചരിക്കാന്‍ സമയമില്ലാത്തവര്‍ക്ക് പെട്ടെന്ന് വാടുന്ന, കൂടുതല്‍ നനവേണ്ട ചെടികള്‍ ഒഴിവാക്കാം. കേരളത്തിലെ വീടുകള്‍ക്കു നല്ലത് പരമ്പരാഗതമായ നാടന്‍ പൂച്ചെടികളാണ്. തെച്ചി, നന്ത്യാര്‍വട്ടം, ചെമ്പരത്തി എന്നിവ എക്കാലവും പൂക്കളുണ്ടാകുന്നവയും പരിചരണം കുറച്ചുമാത്രം ആവശ്യമുള്ളവയുമാണ്.
Also Read
ഹെലിക്കോണിയ (വാഴച്ചെടി) നമ്മുടെ പൂന്തോട്ടങ്ങള്‍ക്ക് ഏറെ യോജിച്ചവയാണ്. കാലാവസ്ഥ മാറിയാലും പെട്ടെന്ന് വാടാത്ത ചെടികളാണവ. പനപോലുള്ള ചെടികളും ഇലച്ചെടികളും അധികം പരിചരണമാവശ്യമില്ലാത്തവയാണ്.
നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഇടങ്ങളില്‍ പൂക്കള്‍ ധാരാളമുണ്ടാകുന്ന ചെടികള്‍ വെയ്ക്കാം. ജമന്തിക്കും കൊങ്ങിണിപ്പൂവുകള്‍ക്കും കൊതുകിനെ തുരത്താന്‍ കഴിവുള്ളതിനാല്‍ സൂര്യപ്രകാശം ലഭിക്കുന്ന ഭാഗങ്ങളില്‍ ഇവ നടാം.
ബെഡ്റൂമിന്റെ ജനാലച്ചുവട്ടില്‍ പിച്ചിയും മുല്ലയും നടാം. ഗേറ്റിനോടുചേര്‍ന്ന് നടാന്‍ പറ്റിയ ചെടിയാണ് രാജമല്ലി. പൊതുവേ വര്‍ഷം മുഴുവന്‍ പൂത്തുനില്‍ക്കുന്ന രാജമല്ലിച്ചെടിയുടെ വര്‍ണഭേദങ്ങള്‍ പരീക്ഷിക്കാം. ബോഗെയ്ന്‍വില്ലകള്‍ പടരാനായി റെയ്ലിങ് ഒരുക്കിയാല്‍ ഗാര്‍ഡന്‍ വ്യത്യസ്തമാകും.
ലാന്‍ഡ്‌സ്‌കേപ്പിങ്
ഔട്ട്ഡോര്‍ ലിവിങ് സ്‌പേസ് എന്നാണ് ലാന്‍ഡ്സ്‌കേപ്പിങ് അറിയപ്പെടുന്നത്. കൃത്യമായ പ്ലാനിങ്ങോടെതന്നെ വേണം ഇതൊരുക്കാന്‍. ലാന്‍ഡ്സ്‌കേപ്പിങ് തുടങ്ങുംമുന്‍പ് ആദ്യമായി ചെയ്യേണ്ടത് ഡിസൈന്‍ തീരുമാനിക്കലാണ്. ഭൂമിയുടെ ചെരിവ് എവിടേക്കാണ്, താഴ്ചയുണ്ടോ എന്നതെല്ലാം ഉറപ്പാക്കണം. നമ്മുടെ കാലാവസ്ഥ, ജീവിതശൈലി എന്നിവയ്ക്ക് ചേരുന്നതരത്തിലുള്ള ലാന്‍ഡ്സ്‌കേപ്പിങ്ങേ ദീര്‍ഘകാലം ഈടുനില്‍ക്കൂ. വീടിനെ പ്രകൃതിയുമായി കൂട്ടിയിണക്കുകയെന്ന ദൗത്യംകൂടി ലാന്‍ഡ്സ്‌കേപ്പിങ്ങിനുണ്ട്. മണ്ണൊലിപ്പ് തടയാനും മഴവെള്ളത്തെ മണ്ണിലേക്കിറക്കാനും സഹായിക്കുന്ന സംവിധാനംകൂടിയാണിത്.
പലരീതികള്‍
ലാന്‍ഡ്സ്‌കേപ്പിങ് രണ്ടുതരത്തിലുണ്ട്.
1. ഹെവി ലാന്‍ഡ്സ്‌കേപ്പിങ്: പ്ലോട്ടുകളില്‍ വലിയ നടപ്പാതകളും തടാകങ്ങളും ജലധാരകളും നിര്‍മിച്ചുള്ള ലാന്‍ഡ്സ്‌കേപ്പിങ് രീതിയാണിത്. വലിയ മുറ്റമുള്ളവര്‍ക്ക് ഇത് പരീക്ഷിക്കാം.
2. നോര്‍മല്‍ ലാന്‍ഡ്സ്‌കേപ്പിങ്: വീടുനിര്‍മാണത്തിന്റെ അവശിഷ്ടങ്ങളും പാഴ്വസ്തുക്കളും ഉപയോഗിച്ച് ചെറിയ കുന്നുകളും കട്ടിങ്ങുകളും നിര്‍മിച്ച് ഇതില്‍ പുല്ലുകളും ചെടികളും വെച്ചുപിടിപ്പിക്കുന്ന രീതി.
നിലമൊരുക്കുമ്പോള്‍
ലാന്‍ഡ്സ്‌കേപ്പിങ്ങിന് നിലമൊരുക്കുംമുന്‍പ് മണ്ണ് എങ്ങനെയുള്ളതാണെന്ന് നോക്കണം. ഉപ്പിന്റെ അംശമുള്ള മണ്ണ്, ചെളിയുള്ള മണ്ണ്, വെള്ളാരങ്കല്ലിന്റെ സാന്നിധ്യമുള്ള മണ്ണ്, ഹാര്‍ഡ് ലാറ്ററേറ്റ് എന്നിവ ലാന്‍ഡ്സ്‌കേപ്പിങ്ങിന് നല്ലതല്ല. അരയടിവരെ ആഴത്തില്‍ മണ്ണുമാറ്റി അവിടെ കളയില്ലാത്ത മണ്ണുനിറച്ച് പുല്ലുനടുന്നതായിരിക്കും നല്ലത്. നിലം നിരപ്പാക്കുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കാത്തരീതിയില്‍ വേണം നിരപ്പാക്കാന്‍.
എന്നെന്നും പുതുമയോടെ
പുല്‍ത്തകിടി ഒരുക്കുമ്പോള്‍ പരിചരണം അധികം വേണ്ടാത്ത ബഫല്ലോ ഗ്രാസും നാടന്‍ ഇനങ്ങളായ കറുകപോലുള്ള പുല്ലുകളും തിരഞ്ഞെടുക്കാം. പുല്‍ത്തകിടി ഒരുക്കുമ്പോള്‍ ഗ്രൗണ്ട് കവറിനായി ഉപയോഗിക്കാന്‍ പറ്റിയതാണ് അലങ്കാരനിലക്കടല. ഇവയില്‍ വിരിയുന്ന മഞ്ഞപ്പൂക്കള്‍ക്ക് അഴകേറെയാണ്. കറുകപ്പുല്ലും പുല്‍ത്തകിടിയുടെ പ്രിയതോഴനാണ്. ലോണിനുപകരമായി ഇലച്ചെടികള്‍ (foliage) വളര്‍ത്താം. കുറ്റിച്ചെടികളും നല്ലൊരാശയമാണ്. പക്ഷേ, ലോണ്‍ ഏരിയ ഉപയോഗിക്കുംപോലെ പാര്‍ക്കിങ്ങിനോ പ്ലേ ഏരിയയായോ ഉപയോഗിക്കാന്‍ പറ്റില്ലെന്ന പരിമിതികളുണ്ട്.
പറ്റുമെങ്കില്‍ ഗ്രൗണ്ടിന്റെ അതേനിരപ്പില്‍ പുല്ലുപിടിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. മഴവെള്ളത്തിന്റെ ഒഴുക്കില്‍ പലതരം വിത്തുകള്‍ വന്നടിഞ്ഞ് കളകള്‍ വളരുന്നതുകൊണ്ട് അല്പം മണ്ണടിച്ച് പൊക്കിയിട്ടുവേണം ലോണ്‍ പിടിപ്പിക്കാന്‍. മുറ്റം മുഴുവനും ലോണ്‍ പിടിപ്പിക്കുന്നതും ബുദ്ധിയല്ല. കുളങ്ങളും കിണറുകളും മൂടാതെയും നാടന്‍ മരങ്ങളെ വെട്ടിമാറ്റാതെയും ലാന്‍ഡ്സ്‌കേപ്പിന്റെ ഭാഗമാക്കുക. ചിതല്‍, ഫംഗസ് ബാധ എന്നിവയില്‍നിന്ന് പുല്ലിനെ സംരക്ഷിക്കാന്‍ കൃത്യമായ സമയങ്ങളില്‍ കീടനാശിനിപ്രയോഗവും വേണ്ടിവരും. പുല്ലിന്റെ പച്ചനിറം നിലനിര്‍ത്താന്‍ വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കണം. കളപറിക്കുമ്പോള്‍ വേരോടെ പറിക്കണം. വളര്‍ച്ചയ്ക്കനുസൃതമായി കട്ടിങ് നിര്‍ബന്ധമാണ്. ലാന്‍ഡ്സ്‌കേപ്പില്‍ സൗരോര്‍ജവിളക്കുകള്‍ ഉപയോഗിക്കുക. സെന്‍സര്‍ പിടിപ്പിച്ച ലൈറ്റുകള്‍ ലഭ്യമാണ്.
(കടപ്പാട്: മുജീബ് റഹ്മാന്‍
മെഡോബ്രൗണ്‍ ആര്‍ക്കിടെക്ചര്‍, കോഴിക്കോട്)
Content Highlights: home garden ideas landscaping methods
Published: 22 Feb 2024, 11:11 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented