അടുപ്പിൽ വെള്ളമോ പാലോ തിളയ്ക്കാൻ വെച്ചത് പലപ്പോഴും മറന്നുപോവും. ഓർമ വരുമ്പോഴേക്കും വെള്ളമെല്ലാം വറ്റി, പാത്രത്തിന്റെ അടിഭാഗം കരിഞ്ഞിരിപ്പുണ്ടാവും. അത് വൃത്തിയാക്കാനുള്ള പെടാപ്പാടായിരിക്കും പിന്നീട്. ലോഷനിട്ട് എത്ര ഉരച്ചാലും കരി പോവില്ല. എന്നാൽ, പാത്രത്തിനടിയിൽ പിടിച്ചതും കരിയും കളയാൻ ചില എളുപ്പവഴികളുണ്ട്.
കരിഞ്ഞുപോയ പാത്രത്തിൽ അല്പം ബേക്കിങ് സോഡ വിതറുക. അല്പനേരം വെച്ചശേഷം അതേ അളവിൽ ഉപ്പുമിടണം. അരമണിക്കൂറിനുശേഷം സ്‌ക്രബർ കൊണ്ട് നന്നായി ഉരയ്ക്കുക. പാത്രം വൃത്തിയാവും.
ഒരു ചെറുനാരങ്ങയുടെ നീര് കരിഞ്ഞ പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം ഒരുസ്പൂൺ ഉപ്പുമിട്ട് ഒരുമണിക്കൂർ വെക്കുക. എന്നിട്ട് ചെറുനാരങ്ങയുടെ തൊലിയുപയോഗിച്ച് നന്നായി ഉരയ്ക്കുക. അതിനുശേഷം സ്‌ക്രബർ കൊണ്ട് ഉരച്ച് കഴുകിയെടുക്കാം.
വിനാഗിരി ഉപയോഗിച്ചും കരി കളയാം. പാത്രത്തിലേക്ക് ഒരു സ്പൂൺ വിനാഗിരിയൊഴിച്ച് രണ്ടുമണിക്കൂർ വെക്കുക. പതുക്കെ കരിയെല്ലാം ഇളകിവരുന്നത് കാണാം. എന്നിട്ട് നന്നായി കഴുകിയെടുക്കാം. വിനാഗിരിയൊഴിച്ചശേഷം ചെറുതായൊന്ന് തിളപ്പിച്ചാൽ, കരി പെട്ടെന്ന് പോവും. കരി കൂടുതലാണെങ്കിൽ ആദ്യം അതിനുമുകളിലേക്ക് ബേക്കിങ് സോഡ തൂവുക. ശേഷം ചെറുനാരങ്ങയുടെ നീരൊഴിച്ച്, അരമണിക്കൂർ വെക്കുക. ഇനി സ്‌ക്രബർ ഉപയോഗിച്ച് ഉരച്ചുകഴുകാം.
സോഡ അടങ്ങിയിട്ടുള്ള സോഫ്റ്റ് ഡ്രിങ്കുകളും നല്ലതാണ്. അവ കുറച്ചെടുത്ത് പാത്രത്തിലൊഴിച്ച് അരമണിക്കൂർ വെക്കുക. പാത്രത്തിലെ അഴുക്കെല്ലാം നീങ്ങും.
പാൻ ആണ് വൃത്തിയാക്കേണ്ടതെങ്കിൽ, ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്ത് പാത്രം കഴുകുന്ന സോപ്പോ ലോഷനോ ചേർക്കുക. ശേഷം അതിൽ രണ്ട് മണിക്കൂറെങ്കിലും പാൻ മുക്കിവെക്കുക. എന്നിട്ട് പതുക്കെ ഉരച്ച് കഴുകിയെടുക്കാം. പാനിൽ അല്പം ചൂടുവെള്ളം, വിനാഗിരി എന്നിവയൊഴിച്ച് അല്പനേരം വെക്കുക. എന്നിട്ട് വൃത്തിയാക്കിയെടുത്താലും മതി. കടായിയിലെ കരികളയാൻ ബേക്കിങ് സോഡയും ഉപ്പുമാണ് നല്ലത്. അത് രണ്ടും സമാസമം എടുത്ത് വിതറുക. ഒരുമണിക്കൂറിനുശേഷം ഒരു തുണിയോ സ്‌പോഞ്ചോ എടുത്ത് നനച്ച് പതുക്കെ ഉരച്ചുകൊടുക്കുക.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: remove burnt food and stains from pots and pans with simple cleaning hacks
Published: 01 Aug 2025, 04:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented