വീട് വൃത്തിയാക്കാലും അടുക്കിപെറുക്കലും ഒരു ഭാരിച്ച ജോലിയാണ്. എന്നാല്‍ കഠിനമായ രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള വൃത്തിയാക്കല്‍ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാം. വീട് വൃത്തിയായി സംരക്ഷിക്കുന്നതിന് വിലകൂടിയ ഉത്പന്നങ്ങളോ കഠിനമായ രാസവസ്തുക്കളോ വേണമെന്നില്ല. വീട്ടില്‍ തന്നെയുള്ള പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് ഇനി വൃത്തിയാക്കല്‍ എളുപ്പത്തിലാക്കാം.
 
1. നാരങ്ങ
നാരങ്ങയുടെ സ്വാഭാവിക അസിഡിറ്റി അഴുക്കിനെ പെട്ടെന്ന് ഇല്ലാതാക്കുന്നു. അടുക്കള പ്രതലങ്ങള്‍, വീട്ടുപകരണങ്ങള്‍, തുണികളിലെ കറകള്‍ എന്നിവ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ ഇത് സഹായിക്കുന്നു. ഇതിനായി നാരങ്ങാനീര് വെള്ളത്തില്‍ കലര്‍ത്തി ഒരു സ്പ്രേ ബോട്ടിലില്‍ നിറയ്ക്കുക. വൃത്തിയാകുന്നതോടൊപ്പം ഇവ വീടും പരിസരവും സിട്രസ് സുഗന്ധം പരക്കുകയും ചെയ്യുന്നു. കട്ടിംഗ് ബോര്‍ഡുകള്‍ സ്‌ക്രബ് ചെയ്യാനും നാരങ്ങ ഉപയോഗിക്കാം. കിച്ചണ്‍ ക്ലോത്തുകള്‍ക്ക് തിളക്കം ലഭിക്കാനും ദുര്‍ഗന്ധം നീക്കാനും നാരങ്ങാ നീര് നല്ലതാണ്.

To advertise here,

2. വിനാഗിരി
വിനാഗിരി ബാക്ടീരിയകളെയും പൂപ്പലിനെയും  നശിപ്പിക്കാന്‍ കഴിയുന്ന പ്രകൃതിദത്ത അണുനാശിനിയാണ്. തുല്യ അളവിൽ വിനാഗിരിയും വെള്ളവും കലര്‍ത്തി അടുക്കളയിലെ കൗണ്ടര്‍ടോപ്പുകള്‍, ബാത്ത്‌റൂം പ്രതലങ്ങള്‍, ഗ്ലാസ് എന്നിവ വൃത്തിയാക്കാന്‍ ഇത്‌ ഉപയോഗിക്കാം. വിനാഗിരി ഒരു പ്രകൃതിദത്ത ഫാബ്രിക് സോഫ്റ്റനറായും ഡിയോഡറൈസറായും പ്രവര്‍ത്തിക്കുന്നു.

3. ബേക്കിങ് സോഡ/ അപ്പക്കാരം
ബേക്കിങ് സോഡ/ അപ്പക്കാരം വളരെ മൃദുവാണെങ്കിലും ഫലപ്രദമാണ്. കടുത്ത കറകളും ദുര്‍ഗന്ധവും തടയാന്‍ ഇത് സഹായിക്കുന്നു. സിങ്കുകള്‍, ടബ്ബുകള്‍, ടൈല്‍ ഗ്രൗട്ട് എന്നിവ സ്‌ക്രബ് ചെയ്യാന്‍ ബേക്കിങ് സോഡയും വെള്ളവും ഉപയോഗിച്ച് ഒരു പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്‌റ്റിന്റെ ഉപയോഗം മൂലം വീടിനകം വൃത്തിയാകുകയും ദുര്‍ഗന്ധം ഇല്ലാതാകുകയും ചെയ്യുന്നു. ചവിട്ടികളും മറ്റും വൃത്തിയാക്കാനും ഈ പോസ്റ്റ് ഉപയോഗിക്കാം. 
ദുര്‍ഗന്ധമുള്ള പ്രദേശങ്ങളില്‍ ചെറിയതോതില്‍ ബേക്കിങ് സോഡ വിതറുക. വെള്ളി പാത്രങ്ങളും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപകരണങ്ങളും വൃത്തിയാക്കാനും പോളിഷ് ചെയ്യാനും ഇത് സഹായിക്കുന്നു.

4. സുഗന്ധതൈലങ്ങള്‍
ലാവെന്‍ഡര്‍, ടീ ട്രീ, യൂക്കാലിപ്റ്റസ് തുടങ്ങിയ സുഗന്ധതൈലങ്ങള്‍ അകത്തളങ്ങളില്‍ സുഗന്ധവും വൃത്തിയും നല്‍കുന്നു. ലാവെന്‍ഡര്‍ ഓയില്‍  കിടപ്പുമുറിയുടെ തറയും വൃത്തിയും തിളക്കവുമുള്ളതാക്കുന്നു. ടീ ട്രീ ഓയില്‍ ഒരു ശക്തമായ ആന്റിമൈക്രോബയല്‍ ഏജന്റാണ്, കുളിമുറിയിലും അടുക്കളയിലും രോഗാണുക്കളെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. യൂക്കാലിപ്റ്റസ് ഓയില്‍ പുത്തന്‍ സുഗന്ധം പരത്തി കീടങ്ങളെ തടഞ്ഞ് വീടിനകം വൃത്തിയാക്കുന്നു.

5. കാസ്‌റ്റൈല്‍ സോപ്പ് 
സസ്യ എണ്ണകളില്‍ നിന്ന് നിര്‍മിച്ച കാസ്‌റ്റൈല്‍ സോപ്പ് വീടിന്റെ പ്രതലങ്ങള്‍ക്ക് അനുയോജ്യമായ ക്ലീനറായി ഉപയോഗിക്കാം. കൗണ്ടര്‍ടോപ്പുകള്‍, കമ്പിളി, പട്ട് തുടങ്ങിയ ലോലമായ വസ്തുക്കള്‍ പോലും വൃത്തിയാക്കുന്ന ഒരു മള്‍ട്ടിപര്‍പ്പസ് ക്ലീനറായി ഇത് ഉപയോഗിക്കാനാകും. ഇത് വെള്ളത്തില്‍ കലര്‍ത്തിയാണ് ഉപയോഗിക്കേണ്ടത്. കാസ്‌റ്റൈല്‍ സോപ്പ് പ്രകൃതിദത്തമായതിനാല്‍ പരിസ്ഥിതി സൗഹൃദ ശുചീകരണത്തിന് ഏറ്റവും അനുയോജ്യമായി തിരഞ്ഞെടുക്കാം.

 6. ഹൈഡ്രജന്‍ പെറോക്‌സൈഡ്
ഹൈഡ്രജന്‍ പെറോക്‌സൈഡ് ബാക്ടീരിയ, വൈറസുകള്‍ എന്നിവയെ നശിപ്പിക്കാന്‍ കഴിയുന്ന ശക്തമായ അണുനാശിനിയാണ്. കട്ടിങ് ബോര്‍ഡുകള്‍, അടുക്കള സിങ്കുകള്‍, ബാത്ത്‌റൂം പ്രതലങ്ങള്‍ എന്നിവയില്‍ നേരിട്ടോ അല്ലെങ്കില്‍ വെള്ളത്തില്‍ ലയിപ്പിച്ചോ വൃത്തിയാക്കാന്‍  ഇത് ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിക്കാം. ചവിട്ടികളിലെ കറ
കറ നീക്കം ചെയ്യാനും ഇത് ഫലപ്രദമാണ്. ഹൈഡ്രജന്‍ പെറോക്‌സൈഡ് കറകളിൽ പുരട്ടി കുറച്ച് സമയം വെച്ചതിനുശേഷം വൃത്തിയുള്ള തുണി ഉപയോഗിച്ച് മൃദുവായി തുടയ്ക്കുക. 

7.ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ പാചകത്തിന് മാത്രമല്ല, തടികൊണ്ടുള്ള  പ്രതലങ്ങള്‍ മിനുക്കാനും മികച്ചതാണ്. തടികൊണ്ടുള്ള  ഫര്‍ണിച്ചറുകള്‍ വൃത്തിയാക്കുകയും തിളക്കമുള്ളതാക്കാനും ഒലീവ് ഓയില്‍ നാരങ്ങാനീരുമായി കലര്‍ത്തുക. ഈ മിശ്രിതം സ്വാഭാവിക തിളക്കം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കൃത്രിമ രാസവസ്തുക്കള്‍ ഒഴിവാക്കിക്കൊണ്ട് തടികൊണ്ടുള്ള തറകളിലും മേശകളിലും കാബിനറ്റുകളിലും ഇത് ഉപയോഗിക്കുക.

8. കോണ്‍സ്റ്റാര്‍ച്ച്/ ധാന്യപ്പൊടി
വീടിന് ചുറ്റും വിവിധ രീതികളില്‍ ഉപയോഗിക്കാവുന്ന ഒരു  ക്ലീനറാണ് കോണ്‍സ്റ്റാര്‍ച്ച്/ ധാന്യപ്പൊടി. ചില്ലുകള്‍ വൃത്തിയാക്കാനും ഫര്‍ണിച്ചറുകള്‍ മിനുക്കാനും ഇത് ഉപയോഗപ്രദമാണ്. ധാന്യപ്പൊടി മുകളില്‍ വിതറി മൃദുവായ തുണി ഉപയോഗിച്ച് തുടയ്ക്കുക. ഇത് എണ്ണയും അഴുക്കും വലിച്ചെടുത്ത് ഉപരിതലം പുതുമയുള്ളതാക്കുന്നു. അപ്‌ഹോള്‍സ്റ്ററിയിലെ കറ നീക്കം ചെയ്യാനും ധാന്യപ്പൊടി ഉപയോഗിക്കാം.

9. ടീ ബാഗ്
ഉപയോഗിച്ച ടീ ബാഗുകള്‍ വലിച്ചെറിയാതെ ഗ്ലാസ് ക്ലീനറായി ഉപയോഗപ്പെടുത്താം. ടീ ബാഗുകള്‍  ചൂടുവെള്ളത്തിലിട്ട് ആ വെള്ളം തണുപ്പിച്ചെടുക്കുക. ശേഷം ഒരു സ്‌പ്രേ ബോട്ടിലിലേക്ക് മാറ്റി  ജനാലകള്‍, കണ്ണാടികള്‍, ഗ്ലാസ് പ്രതലങ്ങള്‍ എന്നിവ വൃത്തിയാക്കാന്‍ ഉപയോഗിക്കാം . ഇത് അഴുക്ക് പെട്ടെന്ന് നീക്കം ചെയ്യാനും പ്രതലങ്ങള്‍ വൃത്തിയായി നിലനിര്‍ത്താനും സഹായിക്കുന്നു.

10. സോഡ
വിരിപ്പുകള്‍, അപ്‌ഹോള്‍സ്റ്ററി എന്നിവയിലെ കറ നീക്കം ചെയ്യാന്‍ സോഡ വളരെ നല്ലതാണ്. സോഡയില്‍ മുക്കിയ തുണി ഉപയോഗിച്ച് പാടുകള്‍ കാണപ്പെടുന്ന ഭാഗം നന്നായി തുടയ്ക്കുക. സോഡയുടെ കാര്‍ബണേഷന്‍ ശക്തി പാടുകള്‍ നീക്കി തുണിത്തരങ്ങള്‍ കേടുവരുത്താതെ സംരക്ഷിക്കുന്നു.