എത്രയൊക്കെ പണം മുടക്കിയിട്ടെന്താ, ഒരു കോള്‍ റെക്കോഡ് ചെയ്യാന്‍ പറ്റില്ലല്ലോ..! ഇങ്ങനെയായിരുന്നു ഐ ഫോണ്‍ ഉപഭോക്താക്കളെ ആളുകള്‍ കളിയാക്കിയിരുന്നത്. ഇനി മുതല്‍ ആ കളിയാക്കലുകള്‍ നിര്‍ത്താം. പുതുതായി അവതരിപ്പിക്കുന്ന ഐ.ഒ.എസ്. 18 അപ്ഡേഷനില്‍ കോള്‍ റെക്കോഡ് ചെയ്യാനുള്ള സൗകര്യം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഐ.ഒ.എസ്. 18-ന്റെ പ്രിവ്യൂവിലാണ് ആപ്പിള്‍ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
റെക്കോഡിങ്ങിനൊപ്പം അത് നേരിട്ട് ട്രാന്‍സ്ക്രൈബ് ചെയ്യാനുള്ള സൗകര്യവും ഈ അപ്ഡേഷനിലുണ്ട്. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജര്‍മന്‍, ജാപ്പനീസ്, ചൈനീസ്, പോര്‍ച്ചുഗീസ് അടക്കമുളള ഭാഷകളാണ് ട്രാന്‍സ്ക്രൈബ് ചെയ്യുക. മുമ്പ് കോള്‍ റെക്കോഡ് ചെയ്യാന്‍ ഐ ഫോണ്‍ ഉപഭോക്താക്കള്‍ തേഡ് പാര്‍ട്ടി ആപ്പുകളെയായിരുന്നു ആശ്രയിച്ചിരുന്നത്. ഐ ഫോണ്‍ 12 മുതലുളള ഫോണുകളിലാണ് ഐ.ഒ.എസ്. 18 അപ്ഡേറ്റ് ചെയ്യാനാവുക.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഏറെ പ്രാധാന്യം നല്കുന്ന ഈ അപ്ഡേഷന് കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.
Content Highlights: Apple iPhones with iOS 18 can record phone calls
Published: 12 Jun 2024, 12:48 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented