നാലാം വിവാഹവാർഷികത്തിൽ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയ്ക്കും തമിഴ് നടൻ വിഷ്ണു വിശാലിനും പെൺകുഞ്ഞ് ജനിച്ചു. 2021 ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. കോവിഡ് കാലമായതിനാൽ, അടുത്തസുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവത്. രണ്ടുപേരുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റൺ താരം ചേതൻ ആനന്ദായിരുന്നു ജ്വാലയുടെ ആദ്യഭർത്താവ്. വിഷ്ണുവിന്റെ ആദ്യഭാര്യ നടൻ കെ.നടരാജിന്റെ മകൾ രാജിനിയും. ആദ്യവിവാഹത്തിൽ വിഷ്ണുവിന് ഒരു മകനുണ്ട്.
കുറേ പൊതുസുഹൃത്തുക്കൾ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പതിയെ സൗഹൃദം പ്രണയത്തിലെത്തി. രണ്ടുവർഷത്തോളം ഡേറ്റിങ്. അന്നും ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകണോ എന്ന കാര്യത്തിൽ ഇരുവർക്കും സംശയങ്ങളുണ്ടായിരുന്നു. രണ്ടുപേരും താമസിക്കുന്നത് രണ്ടുസ്ഥലത്തും. വിഷ്ണു ചെന്നൈയിലാണെങ്കിൽ, ജ്വാല ഹൈദരാബാദിലും. രണ്ടാഴ്ച കൂടുമ്പോൾ പരസ്പരം കാണണമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. പിന്നാലെ, ചെന്നൈ-ഹൈദരാബാദ് യാത്രകൾ ഇരുവരും ശീലമാക്കി. എന്നാൽ, കോവിഡ് സമയത്ത് യാത്രകളൊക്കെ ഒഴിവാക്കേണ്ടിവന്നു. അപ്പോഴാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തുന്നതും.
ഒരു വാലന്റെൻസ് ദിനത്തിലാണ് തങ്ങൾ പ്രണയത്തിലാണെന്ന സൂചന ജ്വാല നൽകുന്നത്. അതിനുശേഷം ഒരഭിമുഖത്തിൽ താനും വിഷ്ണുവും പ്രണയത്തിലാണെന്ന് ജ്വാല തുറന്നുസമ്മതിക്കുകയും ചെയ്തു. ഈ ബന്ധത്തിൽ തങ്ങൾക്കൊന്നും മറച്ചുവെയ്ക്കാനില്ലെന്നും അവർ തുടർന്നു. ജ്വാലയുടെ ഒരു പിറന്നാൾദിനത്തിലാണ്, വിഷ്ണു വിവാഹാഭ്യർഥന നടത്തിയത്. അതിനുപിന്നാലെ തന്റെ ഇൻസ്റ്റഗ്രാമിൽ വിഷ്ണു ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. തൊട്ടടുത്ത വർഷം വിവാഹവും.
Content Highlights: vishnu vishal and jwala gutta blessed with baby
Published: 22 Apr 2025, 05:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented