ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ ചുവടുറപ്പിക്കുകയായിരുന്നു നാഗിൻദാസ് പുരുഷോത്തംദാസ് മോദി വൈഷ്ണവ് എന്നയാൾ. അതിനിടെയാണ് അയാൾ ക്രൈംബ്രാഞ്ചിന്റെ പിടിയിലാവുന്നത്. അപ്പോഴാണ് കഥയിലെ അടുത്ത ട്വിസ്റ്റ്. അയാളുടെ ശരിയായ പേര് ഹേമന്ത് മോദിയെന്നാണ്. ഒട്ടേറെ സിനിമകളിലും ടിവി ഷോകളിലും അഭിനയിക്കാനുള്ള അവസരം ലഭിച്ചു ഇയാൾക്ക്. ആമിർ ഖാൻ, അമിതാഭ് ബച്ചൻ, രൺവീർ സിങ്, സണ്ണി ഡിയോൾ, മോഹൻലാൽ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
പക്ഷേ, ക്രൈംബ്രാഞ്ച് ഇയാളെ തേടിവന്നപ്പോഴാണ് പഴയ കഥകളെല്ലാം പുറത്തുവരുന്നത്. 2005-ൽ അഹമ്മദാബാദിലെ നരോദയിൽ നടന്ന ഒരു കൊലപാതകക്കേസിലെ പ്രതിയാണ് ഇയാൾ. 2005 ജൂണിൽ ആസാദ് ചൗക്കിനടുത്തുള്ള പാർശ്വനാഥ് ടൗൺഷിപ്പ് പ്രദേശത്ത് ഭൂമി തർക്കത്തെച്ചൊല്ലി രണ്ട് സംഘങ്ങൾ തമ്മിലുള്ള പോരാട്ടമാണ് മരണത്തിൽ കലാശിച്ചത്. നരേന്ദ്ര എന്ന നാനോ യശ്വന്ത് കാംബ്ലെ അക്രമത്തിൽ കൊല്ലപ്പെട്ടു. ഇതിനെ തുടർന്ന് 2008-ൽ ഇയാൾക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ഗുജറാത്തിലെ മെഹസാന ജയിലിലായിരുന്നു ഇയാൾ. 2014-ൽ 30 ദിവസത്തെ പരോളിനിറങ്ങിയ, ഇയാൾ പിന്നീട് തിരിച്ച് ജയിലിലെത്തിയില്ല. കാലാവധി കഴിഞ്ഞും ജയിലിൽ എത്താതായതോടെ, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
Also Read
പിന്നാലെ മുംബൈയിലെത്തിയ ഇയാൾ പേരുമാറ്റി, സ്പന്ദൻ എന്നാക്കി. ഹിന്ദിക്കൊപ്പം ഗുജറാത്തി ഭാഷകളിലും ഇയാൾ അഭിനയിച്ചു. സൂപ്പർസ്റ്റാറുകൾക്കൊപ്പം സിനിമാതാരമായി വിലസുകയും ചെയ്തു. ഒടുവിൽ അഹമ്മദാബാദിലെ ഗീകണ്ട മെട്രോ സ്‌റ്റേഷനു സമീപത്തുനിന്നാണ് ഇയാൾ അറസ്റ്റിലാവുന്നത്.
ക്രൈംബ്രാഞ്ച് ഒഫീഷ്യൽ പറയുന്നതിങ്ങനെ, ''12 വർഷം മുമ്പ് പരോളിലിറങ്ങി മുങ്ങിയ ആളാണിത്. അതിനുശേഷം ഒട്ടേറെ സിനിമകളിലും മറ്റും അഭിനയിച്ചു. ഇയാളുടെ വെബ് സീരീസുകളും റിലീസായിട്ടുണ്ട്. സോഷ്യൽമീഡിയയിലും ആക്ടീവായിരുന്നു''. അഹമ്മദാബാദിലെത്തിയെന്ന് അറിഞ്ഞ പോലീസ് ഇയാളെ ഇവിടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Hemant Modi, an actor with roles in major Bollywood films, was arrested for a 2005 murder. The accused had been on the run for 12 years after jumping parole in 2014.
Published: 22 May 2026, 05:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented