ബോളിവുഡിലെ തിരക്കുളള നടിയാണ് സോനാക്ഷി സിന്‍ഹ. തന്റെ മുടിയുടെ സംരക്ഷണത്തെക്കുറിച്ച് ഒരു യൂട്യൂബ് വീഡിയോയില്‍ താരം പറയുകയുണ്ടായി. “ഡല്‍ഹിയിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ പുറത്ത് സിനിമാ ചിത്രീകരണം നടത്തുമ്പോള്‍ ഞാന്‍ വളരെ ക്ഷീണിതയാകാറുണ്ട്. വല്ലാതെ തളര്‍ന്നുപോകുന്ന സമയത്താണ് വീട്ടിൽ എനിക്ക് ലഭിച്ച ലാളനകളെ ശരിക്കും മിസ്സ് ചെയ്യുന്നത്. ഇപ്പോള്‍ എന്റെ അമ്മായിയമ്മ എനിക്ക് എണ്ണ തേച്ച് തല തടവി തരും. അതിനുമുമ്പ് എന്റെ അമ്മയാണ് എനിക്ക് അങ്ങനെയൊക്കെ ചെയ്തു തന്നിരുന്നത്” സോനാക്ഷി പറയുന്നു.
സിനിമകളില്‍ അഭിനയിക്കുമ്പോള്‍ മുടിയില്‍ സ്‌റ്റൈലിംഗ് ഉപകരണങ്ങളുടെ ഉപയോഗം കൂടുതലാണ്. “ഇപ്പോള്‍ എന്റെ മുടിയില്‍ എക്സ്റ്റന്‍ഷനുകള്‍ ഒന്നുമില്ല. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ഞങ്ങള്‍ ജോലിക്കായി ധാരാളം ഹെയര്‍ എക്സ്റ്റന്‍ഷനുകള്‍ വെക്കാറുണ്ട്. അത് മുടിക്ക് വളരെ ദോഷകരമായേക്കാം. കാരണം അവ ക്ലിപ്പ്-ഓണുകളാണ്. അതിനോടൊപ്പം മുടി പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്. ദിവസം മുഴുവന്‍ ഞങ്ങള്‍ ടോങ് ഉപയോഗിച്ച് മുടി കേള്‍ ചെയ്യുന്നു. ബ്ലോ ഡ്രൈ ചെയ്യുന്നു. സ്‌ട്രെയിറ്റന്‍ ചെയ്യുന്നു. അതിനാല്‍ ചൂട് കാരണം മുടിക്ക് കേടുപാടുകള്‍ സംഭവിക്കുന്നു, പ്രത്യേകിച്ചും ഒരു നടിയുടെ മുടി ദിവസവും ഇതിനെയെല്ലാം അഭിമുഖീകരിക്കുന്നു.ഇത് അത്ര നല്ല കാര്യമല്ല” താരം പറയുന്നു.
“തിരക്കുകള്‍ക്കിടയില്‍ വീട്ടില്‍ നിന്ന് അകന്നിരിക്കുമ്പോള്‍ എണ്ണ തേച്ച് തല മസാജ് ചെയ്യുന്നത് ഒരു ഗൃഹാതുരത്വമുണര്‍ത്തുന്ന ശീലമാണ്. എനിക്ക് പ്രകൃതിദത്തമായ ഉല്‍പന്നങ്ങളാണ് കൂടുതല്‍ ഇഷ്ടം. മുടിയില്‍ എണ്ണ തേക്കാറുണ്ട്. അധികം രാസവസ്തുക്കള്‍ ഇല്ലാത്ത നല്ലൊരു കണ്ടീഷണറും ഷാംപൂവും,ഉപയോഗിക്കും”.
എണ്ണ കൈകളില്‍ ഒട്ടിപ്പിടിക്കുന്നത് ഇഷ്ടമല്ലാത്തതുകൊണ്ട് സോനാക്ഷി ഓണ്‍ലൈനില്‍ ഒരു സ്‌കാല്‍പ് മസാജര്‍ കണ്ടെത്തി. “ഞാന്‍ സ്വയം എണ്ണ തേയ്ക്കുകയോ ഏതെങ്കിലും സിറം ഇടുകയോ ചെയ്യുമ്പോള്‍,സ്‌കാല്‍പ് മസാജര്‍ ഉപയോഗിച്ച് നന്നായി തടവും. ഇത് വളരെ റിലാക്‌സിങ് ആണ്. അത് എന്റെ ദിനചര്യയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്” താരം കൂട്ടിച്ചേര്‍ത്തു.
റോസ്മേരി, ഭൃംഗരാജ്, ബയോട്ടിന്‍ ഹെയര്‍ ഓയില്‍ എന്നീ എണ്ണകളുടെഒരു മിശ്രിതമാണ്, സോനാക്ഷി മുടിക്കായി തിരഞ്ഞെടുക്കുന്നത്. “ഈ മൂന്ന് ചേരുവകളും മുടി വളര്‍ച്ചയ്ക്ക് വളരെ നല്ലതാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്, ഞാന്‍ അത് പരീക്ഷിക്കുകയാണ്. അപ്ലിക്കേറ്റര്‍ ടിപ്പ് ഉളളതുകൊണ്ട് അത് എളുപ്പത്തില്‍ ഉപയോഗിക്കാം. തല മസ്സാജ് ചെയ്യുന്നത് രക്തചംക്രമണം കൂട്ടി മുടി വളരാനും സഹായിക്കും. മുടിയിഴകളുടെ അറ്റത്തും എണ്ണ തേക്കുന്നത് നല്ലതായി തോന്നി. ചിലപ്പോള്‍ പകല്‍ വെറുതെ ഇരിക്കുമ്പോള്‍ പോലും ഞാന്‍ ഇത് ചെയ്യാറുണ്ട്” എന്നും അവർ പറയുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Bollywood actress Sonakshi Sinha reveals her hair care secret: her aunt`s soothing oil massages. Learn how she keeps her hair healthy amidst demanding film shoots.
Published: 03 Dec 2025, 12:20 pm IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..




Most Commented