ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ അമ്മയും നടിയുമായ ശർമ്മിള ടാഗോർ സൗന്ദര്യത്തിന്റെ പേരിൽ പ്രശസ്തയാണ്. മൻസൂർ അലി ഖാൻ പട്ടൗഡിയുമായി വിവാഹം കഴിഞ്ഞ നാളുകളിൽ അവർ ചെയ്തിരുന്ന ചില പ്രവൃത്തികളെപ്പറ്റി തുറന്നുപറയുകയാണ് മകൾ സോഹ അലി ഖാൻ ഇപ്പോൾ. പട്ടൗഡി കുടുംബത്തിലേക്ക് പുതുതായെത്തിയപ്പോൾ, രാവിലെ ഭർത്താവ് ഉണരും മുൻപ് മേക്കപ്പ് ഇടുന്ന ശീലമുണ്ടായിരുന്നത്രേ അവർക്ക്. അമ്മ തന്നെയാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്ന് സോഹ തൻ്റെ പോഡ്‌കാസ്റ്റിൽ പറയുന്നു. സൊനാക്ഷി സിൻഹയടക്കമുള്ളവർ അതിഥിയായെത്തിയപ്പോഴായിരുന്നു സോഹയുടെ വെളിപ്പെടുത്തൽ.
ഭർത്താവ് കുനാൽ കെമ്മുവിനൊപ്പം മേക്കപ്പില്ലാതെ താൻ പൂർണമായും സുഖമായിരിക്കുന്നു എന്ന് സോഹ പറഞ്ഞു. എന്നാൽ അമ്മയുടെ കഥ വേറെയായിരുന്നു. "എൻ്റെ അമ്മ ഒരിക്കൽ എന്നോട് പറഞ്ഞു, വിവാഹിതയായപ്പോൾ, താൻ അച്ഛൻ ഉണരും മുൻപ് എഴുന്നേറ്റ് അല്പം ചുവപ്പ് നിറം മുഖത്ത് പുരട്ടി പിന്നീട് തിരികെ ഉറങ്ങാൻ പോകുമായിരുന്നുവെന്ന്. കാരണം നടി ശർമ്മിള ടാഗോർ ആയിത്തന്നെ അദ്ദേഹം തന്നെ കാണണമെന്ന് അവർക്കുണ്ടായിരുന്നു. കുറച്ചു കാലത്തേക്ക് ഇത് തുടർന്നു."
ബന്ധങ്ങളിൽ ആകർഷണം നിലനിർത്താൻ സമാനമായ എന്തെങ്കിലും ശ്രമങ്ങൾ നടത്താറുണ്ടോ എന്ന് ചോദിച്ചപ്പോൾ, സൊനാക്ഷിയുടെ മറുപടിയിങ്ങനെയായിരുന്നു. "ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാറില്ല. ഞങ്ങൾക്ക്, ഇത് കാഴ്ചകൾക്കപ്പുറമാണ്. അദ്ദേഹത്തിൻ്റെ വ്യക്തിത്വം കൊണ്ടും എന്നെ എങ്ങനെ തോന്നിപ്പിക്കുന്നു എന്നതുകൊണ്ടുമാണ് ഞാൻ ആകർഷിക്കപ്പെടുന്നത്. അദ്ദേഹം എന്നോട് മോശമായി പെരുമാറാൻ തീരുമാനിച്ചാൽ മാത്രമേ ഇതൊക്കെ അവസാനിക്കൂ. ഞാൻ ഏത് വലുപ്പത്തിലായാലും എങ്ങനെയിരുന്നാലും അദ്ദേഹം എപ്പോഴും എനിക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്."
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനും പട്ടൗഡി, ഭോപ്പാൽ രാജകുമാരനുമായ മൻസൂർ അലി ഖാൻ പട്ടൗഡിയെ വിവാഹം ചെയ്യുമ്പോൾ ശർമ്മിളയ്ക്ക് 24 വയസ്സായിരുന്നു. 1968-ലായിരുന്നു വിവാഹം. സബാ അലി ഖാൻ, സെയ്ഫ് അലി ഖാൻ, സോഹ അലി ഖാൻ എന്നിവരാണ് മക്കൾ. സോഹയും സെയ്ഫും അഭിനയത്തിൽ അമ്മയുടെ വഴി തിരഞ്ഞെടുത്തപ്പോൾ സബ അഭിനയത്തിൽ നിന്ന് വിട്ടുനിന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Soha Ali Khan shares a charming anecdote about her mother, Sharmila Tagore, and her pre-dawn makeup ritual for Mansoor Ali Khan. Discover this sweet detail!
Published: 05 Dec 2025, 07:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented