ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണിന്റെ ജീവിതത്തിൽ ആ വഴിത്തിരിവുണ്ടായിരുന്നില്ലെങ്കിൽ, അദ്ദേഹമിന്ന് മറ്റൊരു നിലയിൽ അറിയപ്പെട്ടേനെ. താനൊരു നക്സലൈറ്റ് ആകാനിരുന്നതാണെന്നും തക്കസമയത്ത് ചിരഞ്ജീവി പിന്തിരിപ്പിക്കുകയായിരുന്നെന്നും ANI പോഡ്‌കാസ്റ്റിൽ അദ്ദേഹം വെളിപ്പെടുത്തി.
നക്സലിസത്തിൽ ചേരാൻ ഒരുങ്ങുകയായിരുന്നു, അതിലേക്ക് കടക്കുംമുമ്പ് കുറച്ച് ജനസഭകളിൽ പങ്കെടുത്തു. ലോകത്തിൽ നടക്കുന്ന കാര്യങ്ങളിൽ ഞാൻ അത്രമാത്രം കോപാകുലനായിരുന്നു. 80-കളിലെ കൗമാരക്കാരനായിരുന്നു ഞാൻ. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം, ശ്രീലങ്കയിലെ എൽടിടിഇ (ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം) പ്രസ്ഥാനം, ചെന്നൈയിലെ ഇതിൻ്റെ പ്രതിഫലനങ്ങൾ, ശീതയുദ്ധത്തിൻ്റെ പ്രതിഫലനങ്ങൾ, ഏകീകൃത ജർമ്മനിയിലെ അസ്വസ്ഥതകൾ, ഖലിസ്ഥാനി തീവ്രവാദം എന്നിവയെല്ലാം സ്വാധീനിച്ചുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
Also Read
“കൗമാരപ്രായത്തിൻ്റെ അവസാനത്തിൽ ഞാൻ നക്സലൈറ്റാവാൻ ചിന്തിച്ചു. അതെ, എനിക്ക് തോക്കെടുക്കാൻ ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ് സഹോദരൻ എന്നെ ക്രിയാത്മകമായ ഒന്നിലേക്ക് കൊണ്ടുവന്നത്. അദ്ദേഹം ചോദിച്ചു, ‘ഈ ഭ്രാന്തൻ ദേഷ്യം എവിടെ നിന്ന് വരുന്നു’ ഞാൻ പറഞ്ഞു, അനീതിയെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്, നമ്മൾ ഇത് ചെയ്യണം എന്നൊക്കെ. അവൻ വളരെ വിഷമിച്ചു. 17 മുതൽ 21 വയസ്സുവരെ ഇത് നീണ്ടുനിന്നു. ആ പ്രായത്തിലാണ് ആളുകൽ ഇതിലേക്കൊക്കെ ചാടിവീഴുക” പവൻ വെളിപ്പെടുത്തി.
താൻ ‘ഭ്രാന്തനാകുകയായിരുന്നു’ എന്നും ഇതൊരു പരിഹാരമാണെന്ന് കരുതിയെന്നും പവൻ പറഞ്ഞു. അറിയാത്ത വിദ്യാർത്ഥികളോടൊപ്പം ജനസഭകളിൽ പങ്കെടുക്കുമായിരുന്നു. ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുക്കാനും ഡോക്യുമെന്ററികൾ നിർമ്മിക്കാനും മുംബൈയിലേക്ക് പോകുമായിരുന്നു. താൻ ‘പരീക്ഷിക്കുകയായിരുന്നു’ എന്നാൽ ഇതിലൊന്നും സംതൃപ്തിയുണ്ടായിരുന്നില്ല, Stuck ആയിത്തോന്നി.
“അപ്പോഴാണ് സഹോദരൻ ചിത്രത്തിൽ വന്നത്. അവൻ ചോദിച്ചു, ‘നിന്റെ സഹോദരൻ ചിരഞ്ജീവിയല്ലെങ്കിൽ, നിനക്ക് കുടുംബത്തോട് ഉത്തരവാദിത്തങ്ങളുണ്ടെങ്കിൽ, നിന്റെ ശമ്പളത്തെയും കഠിനാധ്വാനത്തെയും ആരെങ്കിലും ആശ്രയിക്കുന്നുണ്ടെങ്കിൽ നീയിത് ചെയ്യുമോ?’ എനിക്ക് ഉത്തരമില്ലായിരുന്നു. ഞാൻ മിണ്ടാതിരുന്നു”- പവൻ പറഞ്ഞു. അഭിനയ ക്ലാസുകളിൽ പോകുന്നതിന് മുമ്പ് താൻ ആത്മീയതയിലേക്ക് തിരിഞ്ഞിരുന്നെന്നും നടൻ പറഞ്ഞു. 1996-ലാണ് പവൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. Tholi Prema യാണ് അദ്ദേഹത്തിൻ്റെ ആദ്യത്തെ വലിയ ഹിറ്റ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Pawan Kalyan contemplated joining Naxalism as a teenager influenced by global unrest., Chiranjeevi intervened by highlighting family responsibilities and the consequences of his actions., Pawan Kalyan shifted his focus from militancy to spirituality and eventually cinema., Reflects on his transition from a rebellious youth to an actor and politician.
Published: 11 Jun 2026, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented