
അമ്മയുടെ കൈയില്‍തൂങ്ങി സീരിയല്‍ഷൂട്ടിങ് ലൊക്കേഷനിലെത്തിയ അഞ്ചുവയസ്സുകാരി. ആ കുസൃതിക്കുടുക്കയെ കണ്ട് സംവിധായകന്‍ ചോദിച്ചു: ''പോപ്പിക്കുടയുടെ പരസ്യമുണ്ട്, അഭിനയിക്കാമോ?'' അന്നാണ് മിനിസ്‌ക്രീനിന്റെ പൊന്‍മകള്‍ മേഘ്‌നാ വിന്‍സെന്റ് ആദ്യമായി ക്യാമറയില്‍ പതിയുന്നത്. ആ പെണ്‍കുട്ടി വളര്‍ന്നു. മലയാളം-തമിഴ് സീരിയലുകളിലൂടെ അവള്‍ കുടുംബപ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ചു.
'ചന്ദനമഴ'യിലെ അമൃത, 'ദൈവംതന്ത വീടി'ലെ സീത, 'പൊന്‍മകള്‍വന്താലി'ലെ രോഹിണി, 'മിസിസ് ഹിറ്റ്‌ലറി'ലെ ജ്യോതി, 'ഹൃദയ'ത്തിലെ ദേവിക... ഭാഷാവ്യത്യാസമില്ലാതെ കുടുംബപ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന മേഘ്‌ന ഇപ്പോള്‍ യൂട്യൂബ് ചാനലിലും സജീവമാണ്.
അഭിനയം, നൃത്തം, യൂട്യൂബ് ചാനല്‍, കൃഷി എന്നിവയിലൂടെ മനസ്സിലെ മുറിവുകളുണക്കി ജീവിതത്തെ തളിരണിയിക്കുന്ന മേഘ്‌നയുടെ വിശേഷങ്ങള്‍...
സീരിയലിലേക്ക്
''എന്റെ ചെറുപ്പത്തില്‍ അമ്മ നിമ്മി ഒരു മീഡിയ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അമ്മ വഴിയാണ് ഞാന്‍ പോപ്പിക്കുടയുടെ പരസ്യത്തില്‍ അഭിനയിക്കുന്നത്. തുടര്‍ന്നും പരസ്യചിത്രങ്ങളുടെ ഭാഗമായി. സീരിയല്‍ മോഹം ഉള്ളില്‍ ഉടലെടുക്കുമ്പോഴേക്കും അവസരവും തേടിയെത്തി. 2010-ല്‍ 'സ്വാമിയേ ശരണമയ്യപ്പാ' എന്ന മലയാള ഭക്തിപരമ്പരയിലൂടെയായിരുന്നു തുടക്കം. പിന്നീട് 'മോഹക്കടല്‍', 'ഇന്ദിര', 'ഓട്ടോഗ്രാഫ്' എന്നിവയിലും അഭിനയിച്ചു. എന്നാല്‍ കരിയര്‍ ബ്രേക്ക് ആയത് 'ചന്ദനമഴ' യാണ്. 'മഞ്ച് സ്റ്റാഴ്‌സ്' റിയാലിറ്റിഷോയിലൂടെയാണ് തമിഴ് സീരിയലുകളിലേക്ക് കടക്കുന്നത്. നര്‍ത്തകിയും അഭിനേതാവുമായ സുധാ ചന്ദ്രന്‍ 2013-ല്‍ ആ റിയാലിറ്റി ഷോയുടെ വിധികര്‍ത്താവായിരുന്നു. തമിഴ് ചാനല്‍ സ്റ്റാര്‍ വിജയ്‌യില്‍ അപ്പോള്‍ 'ദൈവംതന്ത വീട്' എന്ന മെഗാ പരമ്പര സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. സുധാ മാം അതില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ശരണ്യച്ചേച്ചിയായിരുന്നു (ശരണ്യ ശശി) അതിലെ നായിക. ചേച്ചിക്ക് സുഖമില്ലാതായതിനുശേഷം ആ കഥാപാത്രം ചെയ്യാന്‍ പകരക്കാരിയെ നോക്കുകയായിരുന്നു. മുഖസാദൃശ്യമുള്ളതിനാല്‍ പ്രൊഡ്യൂസറോട് എന്നെ നിര്‍ദേശിക്കുന്നത് സുധാ മാം ആണ്. ഞാനപ്പോള്‍ 'കായല്‍' എന്ന സിനിമയില്‍ അഭിനയിക്കുകയായിരുന്നു. ലൊക്കേഷനിലേക്ക് സാര്‍ വന്നു. എല്ലാം സംസാരിച്ച് തീരുമാനിച്ചു. തമിഴ്‌നാട്ടില്‍ ആ സീരിയല്‍ വന്‍ഹിറ്റായി. അതിന്റെ മലയാളം പതിപ്പായിരുന്നു 'ചന്ദനമഴ'. തമിഴില്‍ ആദ്യ നൂറ് എപ്പിസോഡ് ഹിറ്റായതിനുശേഷമാണ് 'ചന്ദനമഴ' ഷൂട്ടിങ് തുടങ്ങുന്നത്. കഥയും കഥാപാത്രവും ഒന്നായതിനാല്‍ എന്നെത്തന്നെ മലയാളത്തിലേക്കും തിരഞ്ഞെടുത്തു. അത് ഇവിടെയും വലിയ ഹിറ്റായി. റേറ്റിങ്ങിലും മുന്‍പിലായിരുന്നു.
'ചന്ദനമഴ'യ്ക്കുശേഷം തമിഴില്‍ 'പൊന്‍മകള്‍ വന്താല്‍' എന്ന മെഗാ സീരിയലും ചെയ്തു. രോഹിണി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ശേഷം മലയാളത്തില്‍ 'മിസിസ് ഹിറ്റ്‌ലര്‍'. ഇപ്പോള്‍ 'ഹൃദയ'ത്തിലാണ് അഭിനയിക്കുന്നത്.
വെള്ളരിവള്ളികള്‍ തളിര്‍ത്തപ്പോള്‍
വടക്കന്‍പറവൂരിന്റെ വടക്കുകിഴക്കേ അറ്റത്ത് പരന്നൊഴുകുന്ന പെരിയാറിന്റെ ഓരംചാരിയൊരു ഫാംഹൗസ്. നിറയെ കായ്ച്ചുനില്‍ക്കുന്ന വെള്ളരിവള്ളികള്‍ തീര്‍ത്ത ആ കൂടാരം മേഘ്‌നയുടെതാണ്. തടംകീറിയ നിലം കാണിച്ച് മേഘ്‌ന പറഞ്ഞു: ''ഇവിടെ നട്ട ചീര വിളവെടുത്തത് കഴിഞ്ഞമാസമാണ്.'' മേഘ്‌ന വെള്ളരിപ്പന്തലിനുള്ളിലേക്കുകടന്ന് കൃഷിയോടുള്ള ഇഷ്ടം പറഞ്ഞുതുടങ്ങി. ''പച്ചക്കറികള്‍ നട്ടുവളര്‍ത്താനും പരിപാലിക്കാനുമുള്ള ഇഷ്ടം ചെറുപ്പംമുതലേയുണ്ട്. കോവിഡ്കാലത്ത് പക്ഷികളെ വളര്‍ത്താന്‍ തുടങ്ങി. ഇപ്പോള്‍ പതിനാറ് ലവ് ബേര്‍ഡ്‌സും മുപ്പതിനടുത്ത് ഫിഞ്ചസ് എന്നയിനം പക്ഷികളും ഉണ്ട്. കൂടാതെ മിനിപോം ഇനത്തിലുള്ള പട്ടിയും.
വീട്ടിലെ ബാല്‍ക്കണിയില്‍ ചെറിയൊരു പൂന്തോട്ടം ഉണ്ടായിരുന്നു. അതിലൊരു പൂവണിഞ്ഞാലോ, ചെറിയ കായ ഉണ്ടായാലോ സന്തോഷം തോന്നും. അങ്ങനെയാണ് ഫാം എന്ന ചിന്ത ഉണ്ടാവുന്നത്. പിന്നീട് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി തുടങ്ങി. മത്സ്യക്കൃഷിയും ഉണ്ട്. കാളാഞ്ചിയും കരിമീനും.
കൃഷിരീതികള്‍ പലരില്‍നിന്നും കണ്ടുംകേട്ടും പഠിച്ചതാണ്. തടം തുറക്കാനും വളമിടാനുമെല്ലാം ആളുകളെ വിളിക്കാറുണ്ട്. വിളവെടുക്കുന്നതും അത് ആവശ്യാനുസരണം കടകളിലെത്തിക്കുന്നതും ഞാനാണ്. എല്ലാ ദിവസവും അതിരാവിലെയാണ് വിളവെടുപ്പ്. കടകളില്‍നിന്നെല്ലാം ഓര്‍ഡറുകള്‍ ലഭിക്കും. ഫാമില്‍ എത്തിയാല്‍ സന്തോഷമാണ്. ഇവിടെ വരുന്നവരെല്ലാം പറയാറുണ്ട്, ഈ ഗേറ്റ് കടന്നുകഴിഞ്ഞാല്‍ സന്തോഷം മാത്രമാണെന്ന്. ബന്ധുവായ ഹരീഷും ഞാനും കൂടിയാണ് ഫാമിലെ കാര്യങ്ങളെല്ലാം നോക്കുന്നത്.''
എന്റെ സന്തോഷങ്ങള്‍

അടുത്തേക്ക് ഓടിയെത്തിയ ഹാപ്പിയെന്ന് പേരുള്ള പട്ടിക്കുട്ടിയെ വാരിയെടുത്ത് ലാളിച്ചുകൊണ്ട് മേഘ്‌ന തുടര്‍ന്നു: ''വളരെ അനുസരണയുള്ള പട്ടിക്കുട്ടിയാണ് ഹാപ്പി. മൂന്നുവയസ്സായി. എന്നെ ഹാപ്പിയാക്കുന്നത് ഹാപ്പിയാണ്. എന്റെ അടുത്ത് ചുറ്റിപ്പറ്റി നിന്നാല്‍ ആളും പേരുപോലെതന്നെ ഹാപ്പിയാവും.
കൊച്ചിക്കാരിയാണ് ഞാന്‍. സെന്റ് തെരേസാസിലായിരുന്നു സ്‌കൂള്‍പഠനകാലം. സേക്രഡ് ഹാര്‍ട്‌സ് കോളേജില്‍ ബിരുദം. ഇപ്പോഴും പഠിക്കുകയാണ്. ന്യൂട്രീഷ്യന്‍ കോഴ്‌സിന്.
ഡാന്‍സും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആറുവയസ്സുമുതല്‍ നൃത്തം പരിശീലിക്കുന്നു. ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്. ഇപ്പോള്‍ എനിക്കൊരു ഡാന്‍സ് ട്രൂപ്പ് ഉണ്ട്. കൂടാതെ മേഘ്‌നാസ് സ്റ്റുഡിയോബോക്‌സ് എന്ന യൂട്യൂബ് ചാനലും ഉണ്ട്. ഇവയെല്ലാം ഒത്തൊരുമിച്ച് കൊണ്ടുപോകുക ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അവയൊന്നും ഭാരമായി തോന്നില്ലല്ലോ... എല്ലാത്തിനുവേണ്ടിയും സമയം മാറ്റിവയ്ക്കുന്നു. അഭിനയം, നൃത്തം, കൃഷി, ഈ ഫാം ഹൗസ്, വീട്, ഹാപ്പി ... എല്ലാം എന്റെ സന്തോഷങ്ങളാണ്.''
നിലയ്ക്കാത്ത ചന്ദനമഴ
2014-17 കാലഘട്ടത്തില്‍ കുടുംബപ്രേക്ഷകരെ ടി.വി.ക്കുമുന്നില്‍ പിടിച്ചിരുത്തിയ 'ചന്ദനമഴ' എന്ന ഹിറ്റ് പരമ്പര മേഘ്‌നയുടെ ഭാഗ്യവരയായിരുന്നു. അതിലെ അമൃതയായി മേഘ്‌ന. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും 'ചന്ദനമഴ' ഹിറ്റാണ്. 'ചന്ദനമഴ'യിലെ ദേശായി കുടുംബം ഒന്നടങ്കമിപ്പോള്‍ ഇന്‍സ്റ്റഗ്രാമിലുണ്ട്. പരമ്പരയുടെ ഭാഗങ്ങള്‍ റീലുകളായി പാറിനടക്കുന്നു. അതിനു താഴെ കമന്റുകളുടെ ബഹളം.
''ചന്ദനമഴ അവസാനിച്ചിട്ട് ഏഴുവര്‍ഷമായി. ഇന്‍സ്റ്റഗ്രാമില്‍ ധാരാളം റീലുകള്‍ കാണാറുണ്ട്. ഇപ്പോള്‍ 'ചന്ദനമഴ' ട്രെന്‍ഡിങ്ങായതില്‍ പുതുമയൊന്നും തോന്നുന്നില്ല. സീരിയലില്‍ ഞാന്‍ പാമ്പിനെ പിടിക്കുന്ന ഒരു രംഗമുണ്ട്. അതിനെവെച്ച് ആരോ നിര്‍മിച്ച ട്രോള്‍ വൈറലായത് കുറച്ചുനാള്‍ മുന്‍പാണ്. അതിനുമുന്‍പ് ലാപ്‌ടോപ് കഴുകിയിടുന്ന രംഗവും ട്രോളായിരുന്നു. ഒരു പ്രസംഗത്തിനിടയ്ക്ക് ഞാന്‍ പറഞ്ഞചില കാര്യങ്ങളും വൈറലായിരുന്നു. യൂട്യൂബ് ചാനലില്‍ എന്തെങ്കിലും പൊട്ടത്തരം പറഞ്ഞാല്‍ അതും ട്രോളായി. ട്രോളുകള്‍ അവസാനിക്കുന്നില്ല. എല്ലാ കാലത്തും എന്റെ കഥാപാത്രവും സീരിയലും ചര്‍ച്ചയാവുന്നത് ഒരുപാട് സന്തോഷം നല്‍കുന്നു. മറ്റൊരു സീരിയലിനും ഇങ്ങനെ ഹിറ്റടിക്കാന്‍കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു.''
മാറ്റത്തിന്റെ വഴിയില്‍
''സീരിയലുകളില്‍ ഒരുപാട് മാറ്റം വന്നു. പത്തുവര്‍ഷംമുന്‍പുള്ള സീരിയലല്ല ഇപ്പോള്‍. കണ്ണീരും കിനാവും മാത്രമുള്ള നായികയെന്ന കാഴ്ചപ്പാടില്‍തന്നെ മാറ്റംവന്നു. 'മിസിസ് ഹിറ്റ്‌ലറി'ലെ ജ്യോതി വളരെ തന്റേടിയായ, മനസ്സില്‍ തോന്നുന്നതെല്ലാം പ്രകടിപ്പിക്കുന്ന, കുറച്ച് നര്‍മം കലര്‍ന്ന പ്രകൃതമുള്ള ആളാണ്. കോമഡി പറയുന്ന, തന്റേടിയായ നായികയെ പത്തുകൊല്ലംമുന്‍പ് സീരിയലില്‍ സങ്കല്പിക്കാന്‍പോലും പറ്റില്ല. 'ഹൃദയ'ത്തിലെ ദേവികയും വ്യത്യസ്തയാണ്. അന്ന് കണ്ണീര്‍പുത്രിയാവാനും ഇപ്പോള്‍ ബോള്‍ഡ് കഥാപാത്രം ചെയ്യാനും സാധിച്ചത് ഭാഗ്യമായി കരുതുന്നു.''
സിനിമാമോഹം
സീരിയലുകളിലെത്തും മുന്‍പുതന്നെ സിനിമകളില്‍ സാന്നിധ്യമറിയിച്ച അഭിനേത്രി കൂടിയാണ് മേഘ്‌ന. ''സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നത് പത്താംവയസ്സിലാണ്. 'കൃഷ്ണപക്ഷ കിളികള്‍' എന്ന സിനിമയില്‍. പിന്നീട് 'പറങ്കിമല', 'കായല്‍' എന്നീ സിനിമകളിലും അഭിനയിച്ചു.'' സിനിമ എന്റെയും സ്വപ്‌നമാണ്.''

മധുരമൂറും ഓണം
കുട്ടിക്കാലത്തെ മധുരമൂറും ഓണം ഓര്‍മ്മകളെ മേഘ്‌ന എന്നും ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നു. 'എന്റെ കുട്ടിക്കാലം ഇടക്കൊച്ചിയിലായിരുന്നു. അന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും രണ്ട് സംഘമായിച്ചേര്‍ന്നാണ് ഓണം ആഘോഷിക്കുക. ഞങ്ങള്‍ പെണ്‍കുട്ടിപ്പട്ടാളങ്ങളെല്ലാം അതിരാവിലെ കുളിച്ച് പട്ടുപാവാടയുടുത്ത് കൈയ്യില്‍ ഒരു പൂക്കൂടയുമായി ഇറങ്ങും. പൂവേ...പൊലി, പൂവേ...പൊലി എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് കാണുന്നിടത്തുനിന്നെല്ലാം പൂക്കള്‍ ശേഖരിച്ച് പൂക്കളമൊരുക്കും. ഏറ്റവും വലിയ പൂക്കളമൊരുക്കുന്നത് ആരാണെന്ന് നോക്കും. ഒരുപാട് രസമുള്ള ഓര്‍മ്മകളായിരുന്നു. ഓണത്തിന് സദ്യ കഴിക്കുമ്പോള്‍ ഇലയില്‍ പായസമൊഴിച്ച് പപ്പടവും പഴവും ചേര്‍ത്ത് ഞെരടി കഴിക്കാനാണ് ഇഷ്ടം.
ജീവിതപാഠങ്ങള്‍
''എന്നെ പറ്റിക്കാന്‍ എളുപ്പമായിരുന്നു. പ്രിയപ്പെട്ട ഒരാള്‍ ചക്ക കാണിച്ച് ഇത് ചക്കയല്ല, മാങ്ങയാണ് എന്ന് പറഞ്ഞാല്‍പോലും ഞാന്‍ വിശ്വസിക്കും. ചിലപ്പോള്‍ അത് മാങ്ങയായിരിക്കും, എന്റെ അറിവില്ലായ്മകൊണ്ടായിരിക്കും എന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ ഞാന്‍ മാറി. അനുഭവങ്ങളിലൂടെ പഠിച്ചു. ഇപ്പോള്‍ 'നോ' പറയേണ്ട സ്ഥലത്തുതന്നെ പറയും. മുന്‍പ് അതിന് സാധിക്കാഞ്ഞതില്‍ ഖേദിക്കുന്നു. ഇതുവരെയുള്ള ജീവിതത്തില്‍നിന്ന് പഠിച്ച പാഠങ്ങള്‍, ഓരോ അനുഭവങ്ങള്‍, ഓരോ ഓര്‍മകള്‍, അതില്‍ കൂടെനിന്നവര്‍... ഇതെല്ലാമാണ് എന്നെ ഇപ്പോഴുള്ള ഞാനാക്കിമാറ്റിയത്. ഏത് സാഹചര്യത്തിലും അമ്മ എനിക്കൊപ്പമുണ്ട്. എന്റെ ബാക്‌ബോണ്‍. എന്റെ കൈപിടിച്ച് I am here for you... എന്ന് പറയാതെ പറയുന്ന അമ്മ.''
വിശേഷങ്ങള്‍ പറഞ്ഞുതീര്‍ത്ത് അമ്മയ്‌ക്കൊപ്പം മേഘ്‌ന വെള്ളരിപ്പടര്‍പ്പുകള്‍ക്കിടയിലേക്ക് ഇറങ്ങി. ഇനി വിളവെടുപ്പ്.
Content Highlights: life story of serial actress meghna vincent
Published: 15 Sept 2024, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented