തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ (Tamil Nadu Assembly Elections) മത്സരിക്കുന്നതിന് മുന്നോടിയായി നൽകിയ സത്യവാങ്മൂലത്തിൽ തനിക്ക് 603 കോടിയുടെ ആസ്തിയുണ്ടെന്നാണ് നടനും രാഷ്ട്രീയനേതാവുമായ വിജയ് പ്രഖ്യാപിച്ചിരുന്നത്. വിവിധ ബാങ്കുകളിലുള്ള അക്കൗണ്ടുകൾ ഉൾപ്പെടെയാണിത്. വിജയ്‌യുടെ ആസ്തികളുടെ സ്ഥിതിവിവരക്കണക്ക് ചർച്ചയാവുകയും ചെയ്തിരുന്നു.
എന്നാൽ, തമിഴ്‌നാട്ടിലെ മറ്റൊരു സ്ഥാനാർഥിയുടെ ആസ്തിയാണിപ്പോൾ വാർത്തകളിൽ നിറയുന്നത്. തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലത്തിലെ സ്ഥാനാർഥിയായ ലീമ റോസിന്റെ ആസ്തികളുടെ കണക്കാണ് ആളുകളെ ഞെട്ടിക്കുന്നത്. 5863 കോടിയാണ് തന്റെയും കുടുംബത്തിന്റെയും ആസ്തിയെന്ന് അവരുടെ സത്യവാങ്മൂലത്തിൽ പറയുന്നു. അതോടെ തമിഴ്‌നാട്ടിലെ ഏറ്റവും സമ്പന്നയായ സ്ഥാനാർഥിയായി മാറിയിരിക്കുകയാണ് ലീമ. തിരഞ്ഞെടുപ്പ് അധികാരികൾക്ക് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്ക് 139 കോടി രൂപയുടെ ജംഗമ ആസ്തികളും (movable assets), 910 കോടി രൂപയുടെ സ്ഥാവര ആസ്തികളും (immovable assets) ഉണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അങ്ങനെ ലീമയ്ക്ക് മാത്രമുള്ളത് 1049 കോടി രൂപയുടെ ആസ്തികളാണ്.
ലോട്ടറി രാജാവ് എന്നറിയപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ ഭാര്യയാണ് ലീമ. അദ്ദേഹത്തിന്റെ സ്വത്തും ചേർത്താണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. 3,262 കോടി രൂപയുടെ ജംഗമ ആസ്തികളും 887 കോടി രൂപയുടെ സ്ഥാവര ആസ്തികളുമാണ് സാന്റിയാഗോ മാർട്ടിനുള്ളത്. ഇവരുടെ മകൻ ജോസ് ടൈസൺ മാർട്ടിന് 225 കോടി രൂപയുടെ ജംഗമ ആസ്തികളും 439 കോടി രൂപയുടെ സ്ഥാവര ആസ്തികളുമാണുള്ളത്.
കഴിഞ്ഞ സാമ്പത്തികവർഷം 9.82 കോടി രൂപയാണ് ലീമയുടെ സമ്പാദ്യമെന്നും ഭർത്താവിന്റേത് 11.39 കോടി രൂപ സമ്പാദിച്ചുവെന്നും അതിൽ പറയുന്നു. ലീമയുടെ കൈവശം 5 ലക്ഷം രൂപയും, സാന്റിയാഗോ മാർട്ടിന്റെ കൈവശം 56 ലക്ഷം രൂപയുമാണുള്ളത്.
ലീമ റോസിന്റെ കൈവശം 19,233 ഗ്രാം സ്വർണ്ണവും, 1,31,813 ഗ്രാം വെള്ളിയും 1,217 കാരറ്റ് വജ്രവും 32 ഗ്രാം പ്ലാറ്റിനവുമുണ്ട്. ഭർത്താവിന്റെ കൈവശം 281 ഗ്രാം സ്വർണ്ണവും 20,974 ഗ്രാം വെള്ളിയുമുണ്ട്. മകന്റെ കൈവശം 326 ഗ്രാം സ്വർണ്ണവും 60,380 ഗ്രാം വെള്ളിയുമാണുള്ളത്. എ.ഐ.എ.ഡി.എം.കെ (AIADMK) സ്ഥാനാർഥിയായിട്ടാണ് ലീമ മത്സരിക്കുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Leema Rose declares total family assets worth 5863 crore for 2026 elections. She is the wife of 'Lottery King' Santiago Martin.
Published: 10 Apr 2026, 05:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented