കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടെ എക്‌സിലൂടെ കണ്ണോടിച്ചവരെല്ലാം നീലസാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച ഒരു യുവതിയുടെ ചിത്രം ശ്രദ്ധിച്ചിട്ടുണ്ടാവും. ചിത്രം പെട്ടെന്നാണ് വൈറലായത്. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നായത് മാറി. ‘അവൾ ആരാണ്?’ എന്ന ചോദ്യത്തിനൊപ്പം ദക്ഷിണേന്ത്യൻ നടിമാരുമായുള്ള താരതമ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തുടർന്ന് ആളുകൾ ഗൂഗിളിലും ഇൻസ്റ്റാഗ്രാമിലും തിരഞ്ഞ് അവരുടെ പേര് കണ്ടെത്തി.
സോഷ്യൽമീഡിയ അന്വേഷിക്കുന്ന ഈ നീലസാരിയുടെ ഉടമ മറാത്തി നടി ഗിരിജ ഓക്ക് ഗോഡ്‌ബോലെയാണ്. ഒരു ഹിന്ദി യൂട്യൂബ് ചാനലിൽ, അടുത്തിടെ നടന്ന അഭിമുഖത്തിൽ നിന്നുള്ള ക്ലിപ്പാണ് സമൂഹമാധ്യമങ്ങളിൽ വെെറലായത്. താരത്തെ ആരാധകർ, അമേരിക്കൻ നടി സിഡ്നി സ്വീനിക്കും ഇറ്റാലിയൻ മോഡൽ മോണിക്ക ബെലൂച്ചിക്കുമുള്ള 'ഇന്ത്യയുടെ മറുപടി' എന്നാണ് വിശേഷിപ്പിച്ചത്.
വെെറൽ ഫോട്ടോയെക്കുറിച്ച് നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു:
“എനിക്കിത് കൗതുകമായി തോന്നുന്നു. ഞായറാഴ്ച വൈകുന്നേരം എൻ്റെ ഫോൺ നിർത്താതെ ശബ്ദിക്കാൻ തുടങ്ങി. ഞാൻ നാടകത്തിൻ്റെ പരിശീലനത്തിലായിരുന്നു. അതിനാൽ കോളുകൾ എടുക്കാൻ കഴിഞ്ഞില്ല. പെട്ടെന്ന് എൻ്റെ എല്ലാ സുഹൃത്തുക്കളും ‘എക്‌സിൽ എന്താണ് സംഭവിക്കുന്നതെന്ന് നിനക്കറിയാമോ?’ എന്ന് ചോദിച്ച് സന്ദേശമയയ്ക്കാൻ തുടങ്ങി. നടി പ്രിയ ബാപട്ടാണോ അതോ ഞാനാണോ എന്ന് ചർച്ച ചെയ്യുന്ന ഒരു പോസ്റ്റ് ഒരാൾ എനിക്കയച്ചു തന്നു.
പിന്നീട് എൻ്റെ ഭർതൃസഹോദരൻ പറഞ്ഞു, നിലവാരം കുറഞ്ഞ ചില പേജുകൾ എൻ്റെ ചിത്രങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്ന്. ചില പേജുകളിൽ എന്നെ ലൈംഗികമായി ചിത്രീകരിച്ചു. എന്നാൽ മറാത്തി ആരാധകർ പറഞ്ഞു, ‘നിങ്ങൾ അവളെ ഇപ്പോൾ കണ്ടെത്തിയതേയുള്ളൂ, ഞങ്ങൾക്ക് വർഷങ്ങളായി അവളെ അറിയാം’ എന്ന്.”
എക്‌സിൽ മീമുകൾ നിറഞ്ഞപ്പോൾ, ഗിരിജ അതിനെ പക്വതയോടെ നേരിട്ടു: “ഞാൻ പ്രായവും പക്വതയും ഉള്ള ഒരാളെപ്പോലെ സംസാരിക്കുകയാണെന്ന് തോന്നിയേക്കാം, പക്ഷേ ഇതൊരു ട്രെൻഡ് മാത്രമാണ്, അത് വരും പോകും. ഞാൻ ചെയ്യുന്ന ജോലി ഇവിടെത്തന്നെ നിലനിൽക്കും. ആളുകൾ എൻ്റെ സൃഷ്ടികളെ ഇപ്പോൾ കണ്ടെത്തുകയാണെങ്കിൽ, അത് എന്നെ സന്തോഷിപ്പിക്കുന്നു.”
രണ്ട് പതിറ്റാണ്ടായി മറാത്തി, ഹിന്ദി സിനിമകളിൽ പ്രവർത്തിച്ചുവരുന്ന താരമാണ് ഗിരിജ ഓക്ക് ഗോഡ്‌ബോലെ. ബോളിവുഡ് ഹിറ്റുകളായ താരേ സമീൻ പർ, ഷോർ ഇൻ ദി സിറ്റി, ജവാൻ എന്നിവയുൾപ്പെടെ നിരവധി മറാത്തി, ഹിന്ദി, കന്നഡ പ്രോജക്ടുകളിൽ ഗിരിജ അഭിനയിച്ചിട്ടുണ്ട്.
മറാത്തി നടൻ ഗിരീഷ് ഓക്കിന്റെ മകളാണ് ഗിരിജ. 2011-ൽ ചലച്ചിത്ര നിർമ്മാതാവ് സുഹ്രുദ് ഗോഡ്‌ബോലെയെ വിവാഹം കഴിക്കുകയും ചെയ്തു. അഭിനയത്തിലേക്ക് വരുന്നതിനുമുമ്പ് നാടകത്തിൽ സജീവമായിരുന്നു ഗിരിജ. വെെറൽ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ, സോഷ്യൽമീഡിയയിലൂടെ വീണ്ടും അവരുടെ പേര് ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരിക്കുകയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Girija Oak, the Marathi actress who went viral in a blue saree.
Published: 12 Nov 2025, 12:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented