സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം 2023-ലെ ഗോത്ര പ്രദര്‍ശനത്തിനെതിരെ സംവിധായികയും സാമൂഹ്യ പ്രവര്‍ത്തകയുമായ ലീല സന്തോഷ് രംഗത്ത്. ആദിവാസി മനുഷ്യരെയും അവരുടെ ജീവിതത്തെയും അതേപോലെ പ്രദര്‍ശനവസ്തുക്കളാക്കി ഉപയോഗിച്ചതിനെതിരെയാണ് ലീല ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്. 

To advertise here,

' ഈ 21-ാം നൂറ്റാണ്ടിലും, പ്രദര്‍ശന വസ്തുക്കളാകാന്‍ വിധിക്കപ്പെട്ട നമ്മുടെ ഒക്കെ ഒരു ഗതികേടേ! സാധാരണ, മനുഷ്യരെ ഒന്നും ഒരു പ്രദര്‍ശനത്തിനും ഉപയോഗിക്കാറില്ല. ഇതിപ്പോ....'

എന്നാണ് ലീല ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ലീലയുടെ പോസ്റ്റിനെ അനുകൂലിച്ച് നിരവധി കമന്റുകളാണ് ഇതിന് താഴെ വന്നിരിക്കുന്നത്. ബാംബു ബോയ് എന്ന  സിനിമയില്‍ അവതരിപ്പിച്ച അതേ വംശീയ ബോധമാണ് കേരളീയത്തിലെ ഈ ആവിഷ്‌കാരവും എന്ന് ഈ കമന്റുകളില്‍ ചിലര്‍ പറയുന്നു. സര്‍ക്കാര്‍ പണത്തിന്റെയും  അനുമതിയോടെയും നടക്കുന്ന ഈ പ്രദര്‍ശനം നിര്‍ഭാഗ്യകരമാണെന്നാണ് മറ്റൊരു കമന്റ്.  മനുഷ്യരെ ഇങ്ങനെ പ്രദര്‍ശന വസ്തുക്കളായി ഉപയോഗിക്കുന്നത് പരിഷകൃത സമൂഹത്തിന് ചേര്‍ന്നതല്ല എന്നും കമന്റില്‍ പറയുന്നു. കേരളത്തിലെ ഗ്രോത്ര വര്‍ഗത്തില്‍ നിന്നുള്ള ആദ്യ സിനിമ സംവിധായികയാണ് ലീല.