അമൃത റാവു ഈ പ്രായത്തിലും ചെറുപ്പം നിലനിർത്തുന്നതെങ്ങനെ? ഇതാണ് കുറച്ചുദിവസമായി സോഷ്യൽമീഡിയയിലെ ചർച്ച. ബോളിവുഡിലെ പഴയകാല താരമായ അമൃത റാവു ഒരു ജ്വല്ലറി ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. നടി ശ്രദ്ധാ കപൂറും അഭിനയിച്ച പരസ്യത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതും അമൃത തന്നെ.
44-കാരിയായ അമൃതയെ പ്രായം ഒട്ടും ബാധിക്കാത്തതുപോലെ തോന്നുന്നുവെന്നാണ് ആരാധകരുടെ പക്ഷം. 2006-ൽ ഷാഹിദ് കപൂറിനൊപ്പം 'വിവാഹ്' എന്ന സിനിമയിൽ അഭിനയിച്ച അമൃതയിൽനിന്നും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്നാണ് അവരുടെ പക്ഷം. 20 വർഷങ്ങൾ എന്തുകൊണ്ടാണ് ഒരാളിൽ മാറ്റങ്ങൾ വരുത്താത്തതെന്നും അവർ ചോദിക്കുന്നു. റെഡ്ഡിറ്റിൽ ചർച്ച തുടരുകയാണ്. പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഒരു ഉപയോക്താവ് കമന്റ് ചെയ്തു, 'അവർ വളരെ ശാന്തമായ പ്രകൃതമാണെന്ന് തോന്നുന്നു, അനാവശ്യ സമ്മർദ്ദം ഒഴിവാക്കുന്നതും വാർദ്ധക്യം കുറയ്ക്കുന്നതിന് സഹായകരമാണ്
അതിനിടെ തന്റെ ഡയറ്റിനെക്കുറിച്ച് കുറച്ചുനാൾ മുമ്പ് അമൃത പറഞ്ഞ കാര്യങ്ങളും ചർച്ചയാവുകയാണ്. ''ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ ഒരു സ്പൂൺ നെയ്യൊഴിച്ച് കുടിക്കും. അതാണ് എല്ലാ ദിവസവും രാവിലെ ഞാൻ ചെയ്യുന്നത്. ഉപ്പുമാവ്, ദോശ, പോഹ എന്നിവയിലേതെങ്കിലും രാവില കഴിക്കും. ഉച്ചയ്ക്ക് ചോറും പരിപ്പും. അതിൽ അധികം എണ്ണയില്ലെന്ന് ഉറപ്പാക്കും. എല്ലാ പച്ചക്കറികളും ഞാൻ കഴിക്കും. രാത്രിയിൽ ചോറും ഉരുളക്കിഴങ്ങ് കറിയും. ചില ദിവസങ്ങളിൽ ഫ്രൈഡ് റൈസും. നോൺവെജ് വിഭവങ്ങൾ കഴിക്കാറില്ല''. ഇടനേരങ്ങളിൽ തേങ്ങാവെള്ളം, പഴം, ഡ്രൈഫ്രൂട്ട്‌സ് എന്നിവയാണ് കഴിക്കുകയെന്നും അമൃത വെളിപ്പെടുത്തുന്നു. ''എനിക്ക് വ്യായാമം ചെയ്യാനിഷ്ടമല്ല. യോഗയോടാണ് താത്പര്യം''.
അലീഷ ചിനായുടെ മ്യൂസിക് വീഡിയോയിലൂടെയാണ് അമൃതയുടെ തുടക്കം. മസ്തി, മേം ഹൂ നാ, ജോളി എൽഎൽബി, ലൈഫ് പാർട്ണർ, വെൽക്കം ടു സജ്ജമൻപൂർ എന്നിവയാണ് അവരുടെ പ്രധാനസിനിമകൾ. ഏറ്റവുമൊടുവിൽ അഭിനയിച്ചത് 2025-ൽ റിലീസായ 'ജോളി എൽഎൽബി-3'യിലാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover how actress Amrita Rao maintains her youthful glow at 44! Learn about her unique morning routine with ghee in warm water and her balanced diet
Published: 18 Jan 2026, 03:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented