ചിയാന്‍ വിക്രം നായകനായ 62-ാമത്തെ ചിത്രമാണ് 'വീര ധീര ശൂരന്‍ 'പാര്‍ട്ട് 2. എസ്.യു.അരുണ്‍കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കേരളക്കരയിലും കുതിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോടെത്തിയ വിക്രം ആടിയും പാടിയും കാഴ്ച്ചക്കാരെ കയ്യിലെടുത്തു.
വിക്രമിനൊപ്പം എസ്.ജെ.സൂര്യയും സുരാജ് വെഞ്ഞാറമ്മൂടും മത്സരിച്ചഭിനയിച്ച ചിത്രമാണ് 'വീര ധീര ശൂരന്‍ 'പാര്‍ട്ട് 2. പകയുടേയും പ്രതികാരത്തിന്റേയും കഥപറയുന്ന ചിത്രത്തില്‍, നാട്ടിന്‍പുറത്തെ പലചരക്കുകടക്കാരന്റെ വേഷത്തിലാണ് വിക്രം എത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം ചിയാന്‍ വിക്രമിനെ ഗ്രാമീണവേഷത്തില്‍ കണാനായതിന്റെ ആഹ്ലാദമാണ് ആരാധകര്‍ പങ്കുവച്ചത്.
കണ്മുന്പിലെത്തിയ പ്രിയതാരത്തോട് പാട്ടുപാടാന്‍ സദസ്സ് ആവശ്യപ്പെട്ടു. 'സാഗരങ്ങളെ, പാടിപ്പാടി ഉണര്‍ത്തിയ....' എന്ന ഗാനം ആരാധകര്‍ക്കായി വിക്രം പാടി. പാട്ട് ആസ്വദിച്ച ആള്‍ക്കൂട്ടത്തിനുമുന്നില്‍ വിക്രം 'അന്യനി'ലെ 'കാതൽ ആനൈ വരുഗിരാൻ റെമോ...' എന്ന പാട്ടിനൊപ്പം നൃത്തം ചെയ്തു. 'വീര ധീര ശൂരനി'ലെ മറ്റ് അഭിനേതാക്കളായ എസ്.ജെ. സൂര്യ, ആവണി എന്നിവരും വിക്രമിനൊപ്പമുണ്ടായിരുന്നു.

Content Highlights: tamil actor vikram promoting new film veera dheera sooran part 2 at kozhikode
Published: 05 Apr 2025, 11:48 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented