മധുരവീരനായി വിക്രം ആടിതകര്‍ക്കുന്ന 'വീര ധീര ശൂരന്‍' മികച്ച പ്രതികരണവുമായി കേരളത്തിലും കുതിക്കുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ തമിഴകത്തേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണിത്.
സിനിമയുടെ രണ്ടാം ഭാഗമാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത്. സിനിമകണ്ടിറങ്ങുന്നവരുടെ മനസ്സില്‍ നിറയുന്ന ചോദ്യങ്ങള്‍ക്കും വേട്ടയാടുന്ന ദുരൂഹതകള്‍ക്കുമുള്ള ഉത്തരം ഇനിവരാനിരിക്കുന്ന സിനിമയൂടെ ആദ്യഭാഗത്തില്‍ കാണാം. സിനിമയുടെ രണ്ടാംഭാഗം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ ആഹ്ലാദത്തിലാണ് അണിയറപ്രവര്‍ത്തകര്‍. 'വീര ധീര ശൂര'ന്റെ ഒന്നാം ഭാഗം വൈകാതെ പ്രദര്‍ശനത്തിനെത്തും.
ഗ്രാമീണ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തില്‍ തീപാറുന്ന സംഘട്ടനരംഘങ്ങളാണുള്ളത്. നാട്ടിലെ പെരിയവരായ രവിയിലൂടെയും അയാളുടെ മകന്‍ കണ്ണനിലൂടെയുമാണ് ചിത്രം കഥപറഞ്ഞ് തുടങ്ങുന്നത്. രവിയേയും കണ്ണനേയും നാട്ടുത്സവനാളില്‍ എന്‍കൗണ്ടറിലൂടെ തീര്‍ക്കാന്‍ പോലീസ് ഒരുക്കം കൂട്ടുന്നു. ഇവിടേക്ക് വിക്രം അവതരിപ്പിക്കുന്ന കാളി കൂടി എത്തുന്നതോടെ സിനിമ മറ്റൊരുതലത്തിലേക്ക് മാറുന്നു
ഗ്രാമീണ വേഷത്തില്‍ ചിയാന്‍ വിക്രം നിറഞ്ഞുനിന്ന സിനിമയില്‍ ഗ്യാങ്സ്റ്റര്‍ കണ്ണനായി സുരജ് വെഞ്ഞാറമൂടും കൈയടിനേടി. പൊലീസ് ഉദ്യോഗസ്ഥന്‍ അരുണഗിരിയായി എത്തിയത് എസ്.ജെ. സൂര്യയാണ്.
ചിയാന്‍ വിക്രം നായകനായ 62-മത്തെ ചിത്രമാണ് 'വീര ധീര ശൂരന്‍-പാര്‍ട്ട് 2'. എസ്.യു അരുണ്‍കുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ദുഷാര വിജയനാണ് നായിക.
എച്ച്ആര്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബു നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വര്‍. പ്രസന്ന ജി.കെ എഡിറ്റിങ്ങും ജിവി പ്രകാശ്കുമാര്‍ സംഗീതവും ഒരുക്കിയിരിക്കുന്നു.
Content Highlights: thamil movie veera dheera sooran part 2, first part soon
Published: 02 Apr 2025, 04:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented