ഇനിയൊരു തവണകൂടി ജെയിംസ് ബോണ്ടാവാന്‍ താനില്ലെന്ന് ഹോളിവുഡ് താരം ഡാനിയേല്‍ ക്രെയ്ഗ് വ്യക്തമാക്കിക്കഴിഞ്ഞു. ചരിത്രത്തില്‍ രേഖപ്പെടുത്തിയ ജെയിംസ് ബോണ്ട് സിനിമാ സീരിസില്‍ ഡാനിയേല്‍ ക്രെയ്ഗിനു പകരം ആരെത്തുമെന്ന് ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. 30-കളില്‍ പ്രായമുള്ള ഒരാളായിരിക്കും അടുത്ത ജെയിംസ് ബോണ്ടെന്നും ഏത് വംശത്തില്‍ നിന്നുള്ള ആളുമാവാം എന്നുമാണ് നിര്‍മാതാവ് ബാര്‍ബറ ബ്രൊക്കോളി അറിയിച്ചിരിക്കുന്നത്. ബ്രിട്ടീഷ് താരം ആരോണ്‍ ടൈലര്‍ ജോണ്‍സനെ സംഘം സമീപിച്ചുവെന്നും വിവരമുണ്ടായിരുന്നു.
ഷോണ്‍ കോണ്‍റി, ജോര്‍ജ്ജ് ലാസെന്‍ബി, റോജര്‍ മൂര്‍, തിമോത്തി ഡാല്‍ട്ടണ്‍, പിയേഴ്‌സ് ബ്രോസ്‌നന്‍, ഡാനിയേല്‍ ക്രെയ്ഗ് എന്നിവരാണ് ഇതുവരെ ബോണ്ടായി നമുക്ക് മുന്നിലെത്തിയത്. 2006 മുതല്‍ 2021 വരെ അഞ്ച് സിനിമകളില്‍ ക്രെയ്ഗ് ആയിരുന്നു ബോണ്ട്.
അടുത്ത ജെയിംസ് ബോണ്ട് ആവാന്‍ യോഗ്യരായവരെപ്പറ്റി ചോദിച്ചപ്പോള്‍ ചാറ്റ് ജി.പി.ടി.ക്കുമുണ്ടായിരുന്നു ഒരുപിടി ഉത്തരങ്ങള്‍. ചാറ്റ് ജി.പി.ടി.യുടെ മനസ്സില്‍ ആദ്യമെത്തിയത് ഹെന്റി കാവിലിന്റെ പേരാണ്. സൂപ്പര്‍മാന്‍, വിച്ചര്‍ താരം. കാണാനുള്ള ലുക്കും പ്രസരിപ്പും ശാരീരികക്ഷമതയുമെല്ലാം ബോണ്ടിന് പകരം വെക്കാന്‍ പറ്റിയതാണെന്നാണ് നിരീക്ഷണം. മാഡ് മാക്‌സ് താരം ടോം ഹാര്‍ഡിയാണ് അടുത്ത ഓപ്ഷന്‍. റിച്ചാര്‍ഡ് മാഡ്ഡെന്‍, ഇദ്രിസ് എല്‍ബ എന്നിവരുമുണ്ട്.
ഒരു ഇന്ത്യക്കാരന് ആ റോള്‍ ചെയ്യാനാവുമോ എന്നു ചോദിച്ചപ്പോഴും ചാറ്റ് ജി.പി.ടി. ഉത്തരം പറഞ്ഞു. ഹൃത്വിക് റോഷനാണ് ആദ്യത്തെ പേര്. വ്യക്തിപ്രഭാവവും പോളിഷ്ഡ് ലുക്കും ആക്ഷന്‍ രംഗങ്ങളിലെ പരിചയസമ്പത്തുമൊക്കെയാണ് കാരണങ്ങളായി നിരത്തിയത്. ഷാഹിദ് കപൂര്‍, സിദ്ദാര്‍ഥ് മല്‍ഹോത്ര, ഫര്‍ഹാന്‍ അക്തര്‍, രണ്‍വീര്‍സിങ്, വിജയ് ദേവരക്കൊണ്ട തുടങ്ങിയവരുമുണ്ട്.
1962-ല്‍ പുറത്തിറങ്ങിയ ഡോക്ടര്‍ നോയിലൂടെയാണ് ജെയിംസ് ബോണ്ട് സീരീസിന്റെ തുടക്കം. 1953-ല്‍ ബ്രിട്ടിഷ് സാഹിത്യകാരനായ ഇയാന്‍ ഫ്‌ളെമിങ് സൃഷ്ടിച്ച കഥാപാത്രമാണിത്. 2021-ലിറങ്ങിയ 'നോ ടൈം ടു ഡൈ' ആയിരുന്നു സീരീസിലെ അവസാനത്തെ സിനിമ.
Content Highlights: who will be the new james bond ChatGPT replies
Published: 29 Nov 2024, 10:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented