എഐ ഇന്റർനെറ്റിൽ വ്യാപകമായതോടെ കുട്ടികളടക്കം ലക്ഷക്കണക്കിന് ആളുകൾ ചാറ്റ്ജിപിടി പോലുള്ള എഐ ചാറ്റ്‌ബോട്ടുകളെ പല കാര്യങ്ങൾക്കും ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു. തെറാപ്പിക്കും വൈകാരിക പിന്തുണയ്ക്കുമായി പോലും ആളുകൾ ഇത്തരം ചാറ്റ്‌ബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഇതിനെതിരെ മുന്നറിയിപ്പുമായി മുന്നോട്ടുവന്നത്. വൈകാരിക പ്രാധാന്യമുള്ള സംഭാഷണങ്ങളുടെ കാര്യത്തിൽ ഉപയോക്താക്കളുടെ ഡാറ്റ എങ്ങനെ രഹസ്യമായി സൂക്ഷിക്കാമെന്ന് ടെക് വ്യവസായം ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
യൂട്യൂബിൽ തിയോ വോൺ അവതരിപ്പിക്കുന്ന 'ദിസ് പാസ്റ്റ് വീക്കെൻഡ്' എന്ന പോഡ്കാസ്റ്റിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഈ സാങ്കേതികവിദ്യയ്ക്ക് നിലവിൽ നിയമപരമോ നയപരമോ ആയ ഒരു ചട്ടക്കൂട് ഇല്ലാത്തതിനാൽ ചാറ്റ്ജിപിടിയുമായുള്ള സംഭാഷണങ്ങൾക്ക് ഉപയോക്താക്കൾ നിയമപരമായ രഹസ്യസ്വഭാവം പ്രതീക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പലരും സ്വകാര്യ വിവരങ്ങൾ വരെ എഐയെ ചാറ്റ്‌ബോട്ടുകളുമായി പങ്കുവയ്ക്കുന്ന കാലത്താണ് സിഇഒ തന്നെ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകി രംഗത്ത് വന്നിരിക്കുന്നത്.
'ആളുകൾ അവരുടെ ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ കാര്യങ്ങൾ ചാറ്റ്ജിപിടിയോട് സംസാരിക്കുന്നു. പ്രത്യേകിച്ച് ചെറുപ്പക്കാർ ഇതിനെ ഒരു തെറാപ്പിസ്റ്റായും ലൈഫ് കോച്ചായും ഉപയോഗിക്കുന്നു. ബന്ധങ്ങളിലെ പ്രശ്‌നങ്ങളെക്കുറിച്ചും എന്തുചെയ്യണമെന്നും ചോദിക്കുന്നു. നിലവിൽ, നിങ്ങൾ ഒരു തെറാപ്പിസ്റ്റിനോടോ അഭിഭാഷകനോടോ ഡോക്ടറോടോ ഈ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിച്ചാൽ അതിന് നിയമപരമായ പരിരക്ഷയുണ്ട്. ഡോക്ടർ-രോഗി രഹസ്യാത്മകത, നിയമപരമായ രഹസ്യസ്വഭാവം എന്നിങ്ങനെയുണ്ട്. എന്നാൽ നിങ്ങൾ ചാറ്റ്ജിപിടിയോട് സംസാരിക്കുമ്പോൾ എന്തുചെയ്യണമെന്നതിന് ഇതുവരെ ഒരു നിയമപരമായ ചട്ടക്കൂടില്ല.' അദ്ദേഹം പറയുന്നു.
മൂന്നാമതൊരാൾക്ക് നിങ്ങളുടെ ചാറ്റുകൾ വായിക്കാനോ ആക്സസ് ചെയ്യാനോ കഴിയാത്ത വാട്ട്‌സ്ആപ്പ്, സിഗ്‌നൽ പോലുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഓപ്പൺഎഐക്ക് ഉപയോക്താക്കളും ചാറ്റ്ജിപിടിയും തമ്മിലുള്ള എല്ലാ സംഭാഷണങ്ങളും വായിക്കാൻ കഴിയും. ഈ ഡാറ്റ കമ്പനി ജീവനക്കാർക്ക് എഐ മോഡൽ മെച്ചപ്പെടുത്തുന്നതിനും, ദുരുപയോഗം കണ്ടെത്താനായി നിങ്ങളുടെ ചാറ്റുകൾ നിരീക്ഷിക്കുന്നതിനും ഉപയോഗിക്കാം.
മാനസികാരോഗ്യം, വൈകാരിക ഉപദേശങ്ങൾ, അല്ലെങ്കിൽ കൂട്ടായ്മ എന്നിവയെക്കുറിച്ച് ചാറ്റ്ജിപിടിയുമായി നിങ്ങൾ നടത്തുന്ന സംഭാഷണങ്ങളൊന്നും സ്വകാര്യമല്ല. അതിനാൽ ഒരു നിയമനടപടിയുണ്ടായാൽ ഈ സംഭാഷണങ്ങൾ കോടതിയിൽ ഹാജരാക്കാനോ മറ്റുള്ളവരുമായി പങ്കുവെക്കാനോ കമ്പനിക്ക് കഴിയും. സൗജന്യ ചാറ്റ്ജിപിടിയിലെ ചാറ്റുകൾ 30 ദിവസത്തിനകം ഡിലീറ്റ് ചെയ്യുമെന്ന് ഓപ്പൺഎഐ പറയുന്നുണ്ടെങ്കിലും ചിലപ്പോൾ നിയമപരവും സുരക്ഷാപരവുമായ കാരണങ്ങളാൽ അവ സൂക്ഷിക്കാറുണ്ടെന്നും സിഇഒ വ്യക്തമാക്കി.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: openAI ceo sam altman warns users that chatgpt conversations lack legal privacy protections and data may be accessed.
Published: 28 Jul 2025, 11:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented