ദക്ഷിണേന്ത്യൻ സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ വിജയ് സേതുപതിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം 'ഗാന്ധി ടോക്സ്' 2026 ജനുവരി 30-നാണ് തിയേറ്ററുകളിലെത്തിയത്, ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം റിലീസ് ചെയ്യാനിരിക്കുകയാണ്. വ്യക്തിജീവിതത്തിലേക്കു വന്നാൽ, 2003-ലാണ് വിജയ് സേതുപതി ഭാര്യ ജെസ്സിയെ വിവാഹം ചെയ്യുന്നത്. ഓൺലൈനിലൂടെ പരിചയപ്പെട്ട ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.
പ്രണയത്തെപ്പറ്റിയും കുടുംബത്തെപ്പറ്റിയും അധികമൊന്നും സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്കുവെക്കാറില്ല. അതേസമയം, താൻ സിനിമയിൽ അഭിനയിക്കുന്നതിനോട് ഭാര്യക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അതിന്റെ പേരിൽ ഭാര്യ ജെസ്സി ഒരിക്കൽ അദ്ദേഹത്തോട് ദേഷ്യപ്പെട്ട്, വീടുവിട്ട് ഇറങ്ങിപ്പോവുകപോലും ചെയ്തു.
ഒരു ടിവി ഷോയിൽ പങ്കെടുക്കവേയാണ്, അഭിനയമെന്ന തന്റെ സ്വപ്നം എങ്ങനെയാണ് ഭാര്യക്കും തനിക്കുമിടയിൽ പ്രശ്നങ്ങളുണ്ടാക്കിയതെന്ന് വിജയ് പറഞ്ഞത്. "അവൾ അനുവദിക്കില്ലെന്ന് എനിക്കറിയാമായിരുന്നു, അതിനാൽ ഞാൻ രഹസ്യമായി ഫോട്ടോയെടുക്കാൻ തുടങ്ങി. പക്ഷെ ജെസ്സി അത് കണ്ടെത്തി. അവൾ രണ്ടാമതും ഗർഭിണിയായ സമയമായിരുന്നു അത്. ജെസ്സി ദേഷ്യത്തോടെ പറഞ്ഞു, 'ഞാൻ അമ്മയുടെ വീട്ടിലേക്ക് പോകുന്നു', എന്നിട്ട് ഇറങ്ങിപ്പോയി. പക്ഷെ ഉടനെ ഓടിച്ചെന്ന് അവളുടെ വയറ്റിൽ കൈവെച്ച്, ഞാൻ ഇനി അഭിനയിക്കില്ലെന്ന് വാക്ക് കൊടുത്തു. എന്റെ കുടുംബമാണ് എനിക്ക് പ്രധാനം എന്നും പറഞ്ഞു"
ദുബായിൽ അക്കൗണ്ടന്റായി ജോലി ചെയ്യുമ്പോഴാണ് വിജയ് യാഹൂ ചാറ്റിലൂടെ (yahoo chat) ജെസ്സിയെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി. കുടുംബാംഗങ്ങൾ ബന്ധത്തെ അംഗീകരിച്ചില്ലെന്നും, ഇരുവരെയും മനസ്സിലാക്കാൻ അവർക്ക് കുറേ സമയം വേണ്ടിവന്നുവെന്നും ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വിവാഹശേഷം ദുബായിലേക്ക് മടങ്ങണമെന്നുണ്ടായിരുന്നു വിജയ്ക്ക്. ജെസ്സി ചെന്നൈയിലായിരുന്നു താമസം, വിജയ് ദുബായിലേക്ക് പോകുന്ന കാര്യമറിഞ്ഞപ്പോൾ അവർ പ്രതിസന്ധിയിലായി, അകലങ്ങളിൽ കഴിയുന്നതിനോട് അവർക്ക് യോജിപ്പുണ്ടായിരുന്നില്ല. അങ്ങനെയാണ് വിജയ് തന്റെ ജീവിതകാലം മുഴുവൻ ചെന്നൈയിൽ താമസിക്കാൻ തീരുമാനിച്ചത്. അതേസമയം, ഒരു നടനാകാനുള്ള സ്വപ്നം ഉപേക്ഷിക്കാൻ കഴിയാത്തതുകൊണ്ട്, ഭാര്യക്ക് കൊടുത്ത വാക്ക് അദ്ദേഹത്തിന് ലംഘിക്കേണ്ടി വന്നു. വിജയ് സിനിമയിൽ സജീവമായി, ആദ്യം ഷോർട്ട് ഫിലിമുകളിലൂടെയും സഹനടനായും സിനിമയിലെത്തി. അദ്ദേഹം അഭിനയിക്കുന്ന വിവരം ഭാര്യയിൽ നിന്ന് മറച്ചുവെക്കേണ്ടി വന്നു, പക്ഷെ അവരത് കണ്ടെത്തുകയും ചെയ്തു. പിന്നീടദ്ദേഹം സിനിമയിൽ വളരെയധികം സജീവമാവുകയായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Details the time Vijay Sethupathi's wife, Jessy, left home while pregnant because she disapproved of his acting career., Reveals that Vijay initially promised to quit acting for his family., Shares the story of how Vijay and Jessy met online on Yahoo Chat., Mentions the acting debut of their son, Surya Sethupathi.
Published: 02 Mar 2026, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented