തമിഴ് അഭിനേതാക്കളായ സൂര്യയും രാധിക ശരത്കുമാറും വർഷങ്ങളായി അടുത്ത ബന്ധം പുലർത്തുന്നവരാണ്. വെങ്കി അട്ലൂരിയുടെ 'വിശ്വനാഥ് & സൺസ്' എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുകയാണിപ്പോൾ. ഒരു promotional event-ൽ തങ്ങളുടെ ബന്ധത്തെക്കുറിച്ചും വർഷങ്ങൾക്ക് മുമ്പ് സഹോദരൻ കാർത്തിയെ യു.എസിലേക്ക് അയക്കാൻ അവർ സാമ്പത്തികമായി സഹായിച്ചതിനെക്കുറിച്ചുമെല്ലാം സൂര്യ വാചാലനായി. കോയമ്പത്തൂരിൽ നടന്ന ചടങ്ങിലായിരുന്നു ഇത്.
കാർത്തി യു.എസിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ശ്രമിച്ചപ്പോൾ വിസ ആവശ്യങ്ങൾക്കുള്ള ബാങ്ക് ബാലൻസ് കുടുംബത്തിന് കാണിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ അത്രയും സാമ്പത്തികശേഷി കുടുംബത്തിന് അന്നുണ്ടായിരുന്നില്ല. "അന്ന് ഞങ്ങൾക്ക് സാമ്പത്തികമായി അത്ര ശേഷിയില്ല. എന്റെ അച്ഛന്റെ (ശിവകുമാർ) കൂടെ ജോലി ചെയ്തിരുന്ന രാധിക അക്കയാണ് ഞങ്ങൾക്ക് ആ പണം തന്നത്. കാർത്തി കോളേജിൽ പ്രവേശനം നേടുന്നത് വരെ ആ പണം ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വെക്കാൻ അവർ ആവശ്യപ്പെട്ടു."-സൂര്യ പറഞ്ഞു.
Also Read
രാധിക ചടങ്ങിൽ പങ്കെടുത്തില്ലെങ്കിലും, അവരുമൊത്തുള്ള ഓർമകൾ പങ്കിട്ട് അവരുടെ സാന്നിധ്യം സൂര്യ ഉറപ്പാക്കി. "രാധിക അക്ക ഇന്ന് ഞങ്ങളോടൊപ്പം ഈ പരിപാടിയിൽ ഇല്ല, പക്ഷേ ഞങ്ങൾക്ക് അവരുമായി നിരവധി ഓർമ്മകളും അനുഭവങ്ങളുമുണ്ട്. വാസ്തവത്തിൽ, നമ്മൾ പുറകോട്ട് പോയാൽ, അവർ എന്റെ ചില സിനിമകളിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ചിട്ടുണ്ട്. അതവർ ചെയ്യേണ്ടിയിരുന്നില്ല, പക്ഷേ അവരത് ചെയ്തു, അത് വളരെ വലുതായിരുന്നു," സൂര്യയും രാധികയും ചേർന്ന് 'സന്ധിപ്പോമ' (1998), 'ഉയിരിലെ കലന്താതു' (2000), 'സിങ്കം 3' (2017) തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു. കാർത്തി അവരോടൊപ്പം 'സഗുനി' (2012) എന്ന ചിത്രത്തിലും പ്രവർത്തിച്ചു.
40-കളിൽ പ്രായമുള്ള ഒരു പ്രൊഫഷണൽ പിസ്റ്റൾ ഷൂട്ടറുടെ വേഷമാണ് 'വിശ്വനാഥ് & സൺസ്' എന്ന ചിത്രത്തിൽ സൂര്യ ചെയ്യുന്നത്. പ്രായവ്യത്യാസമുണ്ടായിട്ടും അദ്ദേഹത്തെ സ്നേഹിക്കുന്ന യുവതിയായിട്ടാണ് മമിത ബൈജുവെത്തുന്നത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Suriya reveals Radhika Sarathkumar provided financial aid for Karthi's US visa requirements., Radhika acted in Suriya's films without charging any remuneration., The duo is reuniting for the upcoming film Vishwanath & Sons., Vishwanath & Sons, directed by Venky Atluri, is set for an August 14 release.
Published: 05 Aug 2026, 01:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented