താൻ ഇതുവരെ പാൻ മസാല പരസ്യങ്ങൾ ചെയ്തിട്ടില്ലെന്നും, മനസാക്ഷിക്ക് നിരക്കാത്തതിനാൽ മേലാൽ അത്തരം പരസ്യങ്ങൾ ചെയ്യില്ലെന്നും ബോളിവുഡ് നടൻ സണ്ണി ഡിയോൾ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. മഹാരാഷ്ട്രയിൽ നിരോധിച്ച പാൻ മസാലയുടെ പരോക്ഷ പ്രചാരണം നടത്തിയെന്നാരോപിച്ച് ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർക്ക് എഫ്ഡിഎ നോട്ടീസ് അയച്ച പശ്ചാത്തലത്തിലായിരുന്നു ഇത്. ഇപ്പോഴിതാ സണ്ണി ഡിയോൾ പാനിന്റെ പരസ്യത്തിൽ (Pan Masala Ad) അഭിനയിക്കുന്ന പഴയൊരു വീഡിയോ സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്. 

To advertise here,

സണ്ണി ഡിയോളിനൊപ്പം രവി കിഷൻ, വിജയ് റാസ് എന്നിവരും ഈ പരസ്യത്തിലുണ്ട്.

രണ്ട് സ്ത്രീകൾക്കൊപ്പം ഒരു പാൻ കടയിലേക്ക് സണ്ണി എത്തുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. അവർ മീഠാ പാൻ ആവശ്യപ്പെടുന്നു. തുടർന്ന് സണ്ണി മീഠാ പാൻ കഴിക്കുന്നതും പാൻ മസാലയുടെ പാക്കറ്റിൽ അദ്ദേഹത്തിന്റെ ഫോട്ടോ പതിപ്പിച്ചിരിക്കുന്നതും പരസ്യത്തിൽ കാണിക്കുന്നുണ്ട്. അതേസമയം, പാക്കറ്റിൽ “പുകയില അടങ്ങിയിട്ടില്ല”, “നിക്കോട്ടിൻ അടങ്ങിയിട്ടില്ല” എന്നീ വാഗ്ദാനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പാൻ പ്രോത്സാഹിപ്പിക്കില്ലെന്ന സണ്ണിയുടെ സമീപകാല പരാമർശങ്ങൾക്ക് നേർവിപരീതമാണിതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

സണ്ണി എന്താണ് പറഞ്ഞത്?
യൂട്യൂബ് ചാനലിൽ ശുഭങ്കർ മിശ്രയുമായുള്ള അഭിമുഖത്തിനിടയിലായിരുന്നു സണ്ണിയുടെ പരാമർശം. പാൻ മസാല പരസ്യങ്ങൾ ഉൾപ്പെടെ തനിക്ക് വിശ്വാസമില്ലാത്ത ഉൽപ്പന്നങ്ങൾ പ്രൊമോട്ട് ചെയ്യാനുള്ള ഓഫറുകൾ താൻ നിരസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ പാൻ മസാല പരസ്യങ്ങൾ ചെയ്യാറില്ല, ഒരിക്കലും ചെയ്യുകയുമില്ല. ഞാനത്തരം കാര്യങ്ങളൊന്നും ചെയ്യില്ല. ഓഫറുകൾ വരാറുണ്ട്, പക്ഷേ ചെയ്യില്ല. എനിക്ക് വിശ്വാസമില്ലാത്ത ഒരു കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇതൊരു നല്ല പ്രൊമോഷനാണെന്ന് ഞാൻ കരുതുന്നില്ല. എന്റെ മനസാക്ഷി അനുവദിക്കാത്തതുകൊണ്ട് ചെയ്യാത്ത എത്രയോ കാര്യങ്ങളുണ്ട്, പിന്നെ ചെയ്യേണ്ടവ ഞാൻ ചെയ്യുകയും ചെയ്യും”- അദ്ദേഹം പറഞ്ഞു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi