രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും വിവാഹം കഴിഞ്ഞിട്ട് മൂന്നാഴ്ച പിന്നിടുകയാണ്. വിവാഹവിശേഷങ്ങളും ചിത്രങ്ങളും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ തന്നെ. വിവാഹത്തിനായി എടുത്ത ചെറിയ ഇടവേളയ്ക്കുശേഷം ഇരുവരും ജോലിയിലേക്ക് മടങ്ങിയെത്തിയെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്.
ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ പ്രോജക്റ്റായ റണബാലിയുടെ ചിത്രീകരണം ഉടൻ തുടരുമെന്നാണ് ആരാധകർ ആദ്യം കരുതിയിരുന്നത്, ഇരുവരും ഷൂട്ടിങ് തുടങ്ങിയെന്ന അഭ്യൂഹങ്ങളും ഇന്റർനെറ്റിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ, ചൊവ്വാഴ്ച രശ്മിക സോഷ്യൽ മീഡിയയിൽ ഒരു അപ്ഡേറ്റ് പങ്കുവെച്ചു, സംവിധായകൻ രവീന്ദ്ര പുല്ലെയോടൊപ്പം മൈസായുടെ ചിത്രീകരണം പുനരാരംഭിച്ചതായുള്ള സൂചനയാണ് താരം നൽകിയത്.
മരുഭൂമിയിൽ, സിനിമാസംഘം ചിത്രീകരണം നടത്തുന്നതിന്റെ ചിത്രമാണ് രശ്മിക ഷെയർ ചെയ്തത്. സംവിധായകൻ "വേട്ട ആരംഭിച്ചു" എന്ന കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിൽ രശ്മികയേയും ടാഗ് ചെയ്യുകയായിരുന്നു. മൈസയെന്ന ഹാഷ്ടാഗും അതിനു നൽകിയിട്ടുണ്ട്.
അതേസമയം, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിൽ നടിയില്ല. ഫെബ്രുവരി 26-നായിരുന്നു രശ്മിക -വിജയ് വിവാഹം. മാർച്ച് നാലിന് സിനിമാലോകത്തുനിന്നുള്ളവർ പങ്കെടുത്ത വിവാഹവിരുന്നും നടന്നു. ഹണിമൂൺ (honeymoon) യാത്രയ്ക്കുശേഷം ദമ്പതികൾ അടുത്തിടെ തിരിച്ചെത്തിയതേയുള്ളൂ. ഗീത ഗോവിന്ദം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് രശ്മികയും വിജയും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയമാവുകയായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Rashmika Mandanna resumes professional commitments within three weeks of her wedding., Confirmed return to the set of director Rawindra Pulle's film, Mysaa., Clarification on rumors regarding her joint project with Vijay Deverakonda, Ranabaali., Insight into the actress's career trajectory following her high-profile marriage.
Published: 17 Mar 2026, 04:58 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented