2023-ലാണ് 'ഡോൺ' ഫ്രാഞ്ചൈസിയിലെ അവസാനചിത്രമായ 'ഡോൺ 3: ദ ഫൈനൽ ചാപ്റ്റർ' അനൗൺസ് ചെയ്തത്. നായകനായി രൺവീർ സിങ് എത്തുമെന്നും സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചു. എന്നാൽ, കുറച്ചുകഴിഞ്ഞപ്പോഴേക്കും രൺവീർ ചിത്രത്തിൽനിന്ന് പിൻമാറിയതായി വാർത്തകൾ വന്നു.
രൺവീറിന്റെ പിൻമാറ്റത്തിന് പല കാരണങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത്. 'ധുരന്ധറി'ന്റെ വിജയത്തിനുപിന്നാലെ 'ഡോണി'ൽ നായകനാവാൻ താത്പര്യമില്ലെന്ന് രൺവീർ പറഞ്ഞതായി ഒരുവിഭാഗം അഭിപ്രായപ്പെട്ടു. എന്നാൽ, രൺവീറും സിനിമയുടെ സംവിധായകൻ ഫർഹാൻ അക്തറും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണമാണ് പിൻമാറ്റമെന്നും വാദങ്ങളുണ്ടായി.
പകരം ഹൃത്വിക് റോഷനാവും നായകനെന്നും അഭ്യൂഹങ്ങൾ പരന്നു. കുറച്ചുകഴിഞ്ഞപ്പോൾ നായകനായി ഷാരൂഖ് തന്നെ തിരിച്ചെത്തുമെന്നും പറയപ്പെട്ടു. നേരത്തെ ഷാരൂഖ് ഈ റോൾ നിരസിച്ചിരുന്നു. അതാണ് രൺവീറിലേക്ക് എത്താൻ കാരണവും. പക്ഷേ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
ഇപ്പോഴിതാ രൺവീറിൽനിന്ന് നിർമാതാക്കൾ 40 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്നാണ് പുതിയ വാർത്തകൾ. ഫർഹാൻ അക്തറിന്റെ നിർമാണക്കമ്പനിയായ എക്‌സൽ എന്റർടെയിൻമെന്റ് ആണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതെന്ന് വെറൈറ്റി മീഡിയ റിപ്പോർട്ട് ചെയ്യുന്നു. രൺവീറിനെ നായകനാക്കി, സിനിമയുടെ പ്രീ-പ്രൊഡക്ഷൻ ജോലികൾ വരെ തുടങ്ങിയിരുന്നുവെന്നും, ലൊക്കേഷനും തീരുമാനിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അതിനിടെയാണ് രൺവീർ പുറത്തുപോവുന്നത്. അത് കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്നാണ് അവർ പറയുന്നത്. അഭിപ്രായവ്യത്യാസങ്ങൾ മൂലമാണ് താൻ പിന്മാറിയതെന്ന് രൺവീർ അവകാശപ്പെടുന്നു. എന്നാൽ അദ്ദേഹത്തിന്റെ പിന്മാറ്റം മാസങ്ങളുടെ ആസൂത്രണത്തെ പാളം തെറ്റിക്കുകയും ചെലവുകൾ കൂട്ടുകയും ചെയ്തുവെന്ന് നിർമാതാക്കൾ വാദിക്കുന്നു.
1978-ലാണ് 'ഡോൺ' ഫ്രാഞ്ചൈസിയിലെ ആദ്യസിനിമയായ 'ഡോൺ' റിലീസായത്. അമിതാഭ് ബച്ചൻ, സീനത്ത് അമൻ എന്നിവരാണ് പ്രധാനറോളുകളിലെത്തിയത്. അതുകഴിഞ്ഞ് 2006-ൽ 'ഡോൺ: ദ ചെയ്‌സ് ബിഗിൻസ് എഗെയ്ൻ' റിലീസായി. ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയും നായികാനായകൻമാരായ ചിത്രം സംവിധാനം ചെയ്തത് ഫർഹാൻ അക്തറാണ്. 2011-ൽ 'ഡോണി'ന്റെ അടുത്ത ഭാഗവുമിറങ്ങി. ഷാരൂഖ് ഖാനും പ്രിയങ്ക ചോപ്രയുമാണ് വീണ്ടും നായികാനായകൻമാരായത്. 'ഡോൺ 2: ദ കിങ് ഈസ് ബാക്ക്' എന്ന ചിത്രത്തിനുശേഷമാണ് 'ഡോൺ 3' അനൗൺസ് ചെയ്തത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Producers demand Rs 40 crore compensation from Ranveer Singh after his exit from `Don 3`. Explore the reasons behind the alleged fallout and creative differences
Published: 10 Feb 2026, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented