'ധുരന്ധർ' ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ, വരാനിരിക്കുന്ന ഡോൺ-3-യിൽ നിന്ന് നടൻ രൺവീർ സിങ് പിന്മാറിയതായി വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ഡോൺ ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രത്തിൽ രൺവീറിനു പകരം ഹൃത്വിക് റോഷനെ നായകനായി പരിഗണിക്കുന്നതായി സൂചനകൾ പുറത്തുവരികയാണ്. ഡോൺ യൂണിവേഴ്സിലേക്ക് ഹൃത്വിക് എത്തുന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം പുതിയ കാര്യമല്ല. ഷാരൂഖ് ഖാൻ നായകനായ ഡോൺ 2-വിൽ സ്റ്റൈലിഷ് കാമിയോ റോളിൽ ഹൃത്വിക് എത്തിയിരുന്നു. ഷാരൂഖിന്റെ കഥാപാത്രം ഒരു കവർച്ചാ വേളയിൽ ഹൃത്വിക്കിനെപ്പോലെ വേഷം മാറാൻ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതാണ് സന്ദർഭം. ഈ സംഭവം പുതിയ കഥയിലേക്ക് കൊണ്ടുവരുമോ എന്ന് സംവിധായകൻ ഫർഹാൻ അക്തറും സംഘവും വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹൃത്വിക് വരുന്നുവെന്ന സൂചന പ്രേക്ഷകരിൽ വലിയ ആകാംഷയുണ്ടാക്കിയിട്ടുണ്ട്.
ചിത്രത്തിൽ ഹൃത്വിക് റോഷൻ ഒരു ശക്തമായ ഓപ്ഷനായിരിക്കുമെന്നാണ് നിർമ്മാതാക്കൾ കരുതുന്നത്. ചർച്ചകൾ പ്രാഥമിക ഘട്ടത്തിലാണെന്ന് ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
1978-ലാണ് അമിതാഭ് ബച്ചൻ നായകനായ 'ഡോൺ' എന്ന ചിത്രമിറങ്ങുന്നത്. പിന്നീട് 2006-ലും 2011-ലും ഷാരൂഖ് ഖാനെ നായകനാക്കി ഡോൺ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെയും മൂന്നാമത്തെയും സിനിമകളിറക്കി. മുൻഗാമികളെപ്പോലെ ശക്തമായ താരപരിവേഷവും പാരമ്പര്യവുമുള്ള ഒരാളെത്തന്നെ ചിത്രത്തിൽ നായകനാക്കാനാണ് നിർമാതാക്കളുടെ താത്പര്യം.
അതേസമയം, രൺവീറിന്റെ പിന്മാറ്റത്തെപ്പറ്റിയോ ഹൃത്വിക്കിനെ പരിഗണിക്കുന്നതിനെപ്പറ്റിയോ നടന്മാരിൽ നിന്നോ നിർമ്മാതാക്കളിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ജയ് മേത്തയുടെ ഏറ്റവും പുതിയ 'പ്രളയ്' എന്ന ചിത്രത്തിലാണ് രൺവീർ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വിവരമുണ്ട്.
ഹൃത്വിക് റോഷൻ ഔദ്യോഗികമായി ഈ റോൾ ഏറ്റെടുക്കുമോ അതോ ഡോൺ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ പൂർണ്ണമായും പുതിയൊരാളെ കൊണ്ടുവരുമോ എന്നതും കാത്തിരുന്നു കാണാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Reports suggest Hrithik Roshan may be the new Don 3 lead after Ranveer Singh`s exit. Explore the excitement around his potential return to the iconic franchise!
Published: 31 Dec 2025, 04:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented