പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് കോമഡി ചിത്രമാണ് ഹേരാ ഫേരി-3. എന്നാൽ ചിത്രത്തിന്റെ സംവിധാനത്തിൽ നിന്ന് പിന്മാറുന്നുവെന്ന പ്രിയദർശന്റെ പ്രഖ്യാപനം ആരാധകരെ നിരാശയിലാഴ്ത്തുന്നതായിരുന്നു. മാത്രമല്ല, നിയമപ്രശ്നങ്ങൾ കാരണം ഈ ചിത്രം ഒരിക്കലും തിയേറ്ററുകളിലെത്തിയേക്കില്ലെന്നും പ്രിയദർശൻ സൂചിപ്പിച്ചു. ഇപ്പോൾ നിർമ്മാതാവ് ഫിറോസ് നദിയാദ്‌വാലയ്ക്കെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുകയാണ്.
വർഷങ്ങളായി നിർമാതാവ് തന്നെ അപമാനിച്ചുകൊണ്ടിരിക്കുകയാണെന്നാണ് (insulted me) പ്രിയദർശന്റെ ആരോപണം. മിഡ്-ഡേയുമായുള്ള അഭിമുഖത്തിൽ, പ്രിയദർശൻ വെളിപ്പെടുത്തിയതിങ്ങനെ- "ഫിറോസ് അക്ഷയോട് പറഞ്ഞു, 'ഹേര ഫേരി 3 ചെയ്യാൻ നിനക്ക് അവകാശമുണ്ട്, പക്ഷേ പ്രിയദർശനൊപ്പം ഒരിക്കലും ചെയ്യരുത്. അതെന്റെ അഭ്യർത്ഥനയാണ്.' അയാൾ പലതവണ എന്നെ അപമാനിച്ചു. 2000-ത്തിലെ എന്റെ ഹേര ഫേരി ഒരു ദരിദ്രന്റെ പതിപ്പ് പോലെയായിരുന്നു എന്നും, അഞ്ചുമണിക്കൂർ സിനിമ എഡിറ്റ് ചെയ്യേണ്ടി വന്നെന്നും അയാൾ എന്നോട് പറഞ്ഞു. അക്ഷയുമൊത്ത് മൂന്നാം ഭാഗം ചെയ്യാൻ ഞാൻ ആദ്യം സമ്മതിച്ചത്, രാജ്യത്തെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിൽ ഒന്നാക്കി മാറ്റാൻ കഴിയുമെന്ന് കരുതിയിട്ടാണ്. ഞാൻ സംവിധാനം ചെയ്തിരുന്നെങ്കിൽ, ധുരന്ധറിനേക്കാൾ വലുതാക്കാമായിരുന്നു. അക്ഷയ് കുമാർ, സുനിൽ ഷെട്ടി, പരേഷ് എന്നിവർ ഹേര ഫേരി 3 ചെയ്യാൻ എന്നോട് അഭ്യർത്ഥിച്ചു. ഞാൻ കഥ പറഞ്ഞപ്പോൾ അവർ എല്ലാവരും ആവേശത്തിലായിരുന്നു."
തങ്ങൾ ഈ സിനിമ എപ്പോഴെങ്കിലും ചെയ്താൽ അത് നിയമലംഘനമായി കണക്കാക്കുമെന്നാണ് തനിക്ക് കിട്ടിയ മുന്നറിയിപ്പെന്നും അതുകൊണ്ടാണ്, ഹേര ഫേരി 3 യഥാർത്ഥ കഥാപാത്രങ്ങളുമായി ഒരിക്കലും ബിഗ് സ്ക്രീനിൽ എത്താൻ സാധ്യതയില്ലെന്ന് താൻ പറഞ്ഞതെന്നും പ്രിയൻ പറഞ്ഞു. നിയമപരമായ പ്രശ്നങ്ങൾ കാരണം അവരെ വീണ്ടും ഒരുമിച്ച് കാണാൻ നിങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല. എന്റെ അഭിപ്രായത്തിൽ, ഹേര ഫേരി (2000) ജനിച്ചു, ഫിർ ഹേര ഫേരി (2006) രോഗബാധിതനായി, ഹേര ഫേരി 3 മരിക്കും-അദ്ദേഹം പറഞ്ഞു.
അക്ഷയ് കുമാർ (രാജു), സുനിൽ ഷെട്ടി (ശ്യാം), പരേഷ് റാവൽ എന്നിവരാണ് ഹേര ഫേരിയിലെ പ്രധാനതാരങ്ങൾ. 2006-ൽ നീരജ് വോറ സംവിധാനം ചെയ്ത ഫിർ ഹേര ഫേരി (രണ്ടാംഭാഗം) പുറത്തിറങ്ങി.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Priyadarshan officially steps down from directing Hera Pheri 3., Filmmaker claims legal disputes may prevent the film from releasing., Allegations of personal insults by producer Firoz Nadiadwala., Priyadarshan claims the film had the potential to be a massive franchise.
Published: 04 Jul 2026, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented