കണ്‍മണി അന്‍പോട് കാതലന്‍
നാന്‍ എഴുതും കടിതമേ
ആളുകള്‍ക്ക് എന്നും, ഏറെ പ്രിയപ്പെട്ട പാട്ട്. കമല്‍ഹാസനും എസ്.ജാനകിയും 33 വര്‍ഷം മുമ്പ് പാടിയ ആ പാട്ട് ഇന്നും ആളുകള്‍ മൂളുന്നു. പ്രായമില്ല, ദേശഭേദങ്ങളുമില്ല. വാലി എഴുതിയ വരികള്‍ക്ക് ഇളയരാജ സംഗീതം നല്‍കിയ പാട്ട് ഗുണ എന്ന സിനിമയിലേതായിരുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മലയാളംസിനിമയിലൂടെ ആ പാട്ട് വീണ്ടും ആസ്വാദകരിലേക്ക് എത്തുന്നു. മഞ്ഞുമ്മല്‍ ബോയ്‌സിലെ പല സന്ദര്‍ഭങ്ങളിലും 'ഗുണ'യും ആ പാട്ടുമുണ്ട്. 'ഗുണ'യില്‍ കണ്‍മണി അന്‍പോട് കാതലന്‍ എന്ന പ്രണയത്തിന്റെ പ്രതീകമായിരുന്നുവെങ്കില്‍, മഞ്ഞുമ്മല്‍ ബോയ്‌സില്‍ അത് സൗഹൃദമാണ് പറയുന്നത്. കൊച്ചിയില്‍നിന്നുള്ള കുറച്ച് കൂട്ടുകാര്‍ കൊടൈക്കനാലിലേക്കും അവിടെയുള്ള ഗുണ കേവിലേക്കും വിനോദയാത്ര പോവുന്നതാണ് 'മഞ്ഞുമ്മല്‍ ബോയ്‌സി'ന്റെ കഥ. അതേ ഗുണ കേവിലാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് 'ഗുണ' എന്ന സിനിമ ചിത്രീകരിച്ചതും. അതുകൊണ്ടുതന്നെ മഞ്ഞുമ്മല്‍ ബോയ്‌സും ആ പാട്ടും തമ്മില്‍ നന്നായി യോജിച്ചുപോവുന്നു.
പല പുതിയ മലയാളംസിനിമകളിലൂടെയും, പഴയ മനോഹരഗാനങ്ങള്‍ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നുണ്ട്. അതിലേറ്റവും പുതിയതാണ് 'ഗുണ'യിലെ ആ പാട്ട്.
തൊട്ടുമുമ്പ് ഇറങ്ങിയ ഓസ്‌ലറിലുമുണ്ടായിരുന്നു ഒരു പഴയ പാട്ട്. നിറക്കൂട്ട് (1985) എന്ന സിനിമയിലെ പൂമാനമേ എന്ന ഗാനമാണത്. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് ശ്യാം ആണ് സംഗീതം നല്‍കിയത്. നിറക്കൂട്ടില്‍ അത് പാടിയത് കെ.എസ്.ചിത്രയും ജി.വേണുഗോപാലും കെ.ജി.മാര്‍ക്കോസുമാണ്. പുതിയ സിനിമയില്‍ നിതിന്‍ കെ.ശിവയും.
'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയില്‍ 'കാതോട് കാതോരം' എന്ന പഴയസിനിമയിലെ പാട്ടാണ് റീമിക്‌സ് ചെയ്ത് ചേര്‍ത്തിട്ടുള്ളത്. ദേവദൂതര്‍ എന്ന ആ പാട്ടിനൊപ്പമാണ് കുഞ്ചാക്കോ ബോബന്‍ ഡാന്‍സ് ചെയ്യുന്നത്.
80-കളിലെ യുവത്വം ആഘോഷമാക്കിയ പാട്ടാണ് 'ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ'. കാണാമറയത്ത് (1984) എന്ന സിനിമയിലെ പാട്ട് പാടിയത് കെ.ജെ.യേശുദാസാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം 'തേജാഭായ് ആന്റ് ഫാമിലി'യിലും ആ പാട്ട് റീമിക്‌സ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്. പാടിയത് വിജയ് യേശുദാസും.
Content Highlights: old evergreen hits in new malayalam movies
Published: 06 Mar 2024, 02:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented