പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം 'എമ്പുരാന്‍' റിലീസിനു മുമ്പേ ചരിത്രം കുറിച്ചു. പ്രീബുക്കിങ് ആരംഭിച്ച വെള്ളിയാഴ്ച ഇന്ത്യയിലുടനീളം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ആകെ 4.07 കോടി രൂപയാണ് എമ്പുരാന്‍ ഇതുവരെ നേടിയത്. ബ്ലോക്ക്ഡ് സീറ്റുകളടക്കം 2.60 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഉച്ചയോടെ വിറ്റഴിച്ചത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈഷോയില്‍ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യന്‍ ചിത്രമായി 'എമ്പുരാന്‍' മാറുകയും ചെയ്തു. 96000-ത്തോളം ടിക്കറ്റുകളാണ് ഈ സമയംകൊണ്ട് വിറ്റഴിച്ചത്. ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന പ്രീ-സെയില്‍ റെക്കോര്‍ഡാണിത്.
'മഞ്ഞുമ്മല്‍ ബോയ്സി'ന്റെ ഡേ വണ്‍ ബോക്സ് ഓഫീസ് റെക്കോഡും 'ലൂസിഫര്‍-2' തകര്‍ത്തു. 3.9 കോടി രൂപയായിരുന്നു 'മഞ്ഞുമ്മല്‍ ബോയ്സി'ന്റെ ആദ്യ ദിവസത്തെ കളക്ഷന്‍. സര്‍പ്രൈസ് ബ്ലോക്ബസ്റ്ററായിട്ടാണ് 'മഞ്ഞുമ്മല്‍ ബോയ്സി'ന്റെ 2024-ലെ വരവ്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി ചിത്രം പിന്നീട് മാറി. 141 കോടിയാണ് ചിത്രം നേടിയത്. കേരളവും കടന്ന് ഈ റെക്കോഡ് 'എമ്പുരാന്‍' പുഷ്പംപോലെ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓപണിങ് ദിവസം റെക്കോഡ് നേട്ടം സ്വന്തമാക്കിയ മലയാളം സിനിമ പൃഥ്വിരാജിന്റെ 'ആടുജീവിത'മാണ്. 8.75 കോടി രൂപയായിരുന്നു കളക്ഷന്‍. അതേസമയം, കേരളത്തിലെ ഏറ്റവും വലിയ ഡേ വണ്‍ റെക്കോഡ് വിജയുടെ 'ലിയോ; ബ്ലഡി സ്വീറ്റ്' എന്ന സിനിമയ്ക്കാണ്. 12 കോടി രൂപയാണ് ആദ്യദിവസം 'ലിയോ' സ്വന്തമാക്കിയത്. ഈ റെക്കോഡ് 'ലൂസിഫര്‍-2' തകര്‍ക്കുമോയെന്ന് കാത്തിരുന്നു കാണണം,
കഴിഞ്ഞ ദിവസം ട്രെയ്‌ലര്‍ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയിലെല്ലാം 'എമ്പുരാന്‍' ചര്‍ച്ചകള്‍ ചൂടുപിടിച്ചിരുന്നു. ഏറെക്കാലമായി ഏവരും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം മാര്‍ച്ച് 27-നാണ് തിയേറ്ററിലെത്തുന്നത്. ഇനിയും ആറ് ദിവസം കൂടി ബാക്കി നില്‍ക്കെ, ടിക്കറ്റ് വിൽപന കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: empuraan breaks record of manjummal boys movie
Published: 21 Mar 2025, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented