നല്ല കഥാപാത്രങ്ങൾക്കൊപ്പം തന്നെ ശക്തമായ നിലപാടുകൾ കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന താരമാണ് നീന ഗുപ്ത. ആ നിലപാടുകളും അവരുടെ സ്വകാര്യജീവിതവും പലപ്പോഴും വിവാദങ്ങളിലായിട്ടുമുണ്ട്.
ചില കഥാപാത്രങ്ങൾ ചെയ്യേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് ഒരഭിമുഖത്തിൽ നീന ഗുപ്ത. അതിനെക്കുറിച്ച് പിന്നീട് പശ്ചാത്താപമുണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തുന്നു.
''ഞാൻ അങ്ങനെയുള്ള ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ഷൂട്ടിങ് പൂർത്തിയാക്കി വീട്ടിലെത്തിയശേഷം, ഒരിക്കലും ആ സിനിമകൾ റിലീസാവരുതെന്ന് പ്രാർഥിക്കുകയും ചെയ്തു. ശക്തി കപൂറിന്റെ ഗുണ്ടാ സംഘങ്ങളിലൊരാളായി ഞാനൊരു ചിത്രത്തിൽ അഭിനയിച്ചു. അതായിരുന്നു സിനിമയിലെ എന്റെ റോൾ'', തന്നെ ഏറ്റവും വിഷമിപ്പിച്ചതും ആ സിനിമയുടെ ചിത്രീകരണം തന്നെയെന്ന് അവർ പറയുന്നു.
''നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല, ആ സെറ്റിൽ ഞാൻ അത്രയേറെ അപമാനിക്കപ്പെട്ടിട്ടുണ്ട്. ഒരു തെറ്റും ചെയ്യാതെ എന്നെ സംവിധായകൻ ചീത്തവിളിച്ചു. അത്രയും മോശമായ വാക്കുകൾ ഉപയോഗിച്ചു. പക്ഷേ തിരിച്ചൊന്നും പറയാൻ പറ്റിയില്ല. കാരണം ആ സിനിമയിൽ നിന്ന് എന്നെ പുറത്താക്കരുതല്ലോ. കാരണം അത്രയേറെ പണത്തിന് ആവശ്യമുള്ള സമയമായിരുന്നു. എനിക്ക് മറ്റൊരു ചോയ്‌സ് ഉണ്ടായിരുന്നെങ്കിൽ, അതും കേട്ട് ഞാൻ നിൽക്കില്ലായിരുന്നു''.
പണമില്ലാത്തതിനാൽ കിട്ടുന്ന സിനിമകളിലെല്ലാം അഭിനയിച്ചിരുന്നുവെന്ന് നീന മുമ്പും പറഞ്ഞിട്ടുണ്ട്. കാരണം ഒരു സിംഗിൾ പാരന്റ് ആയിരുന്നു അവർ ആ സമയത്ത്. മകളെ ഒറ്റയ്ക്ക് വളർത്തണം, അവളുടെ കാര്യങ്ങൾക്കുള്ള പണം വേണം...അത് അവരെ എത്തിച്ചത് കടുത്ത സാമ്പത്തികപ്രശ്‌നങ്ങളിലേക്കാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Neena Gupta reveals a distressing experience on a film set where she was verbally abused by the director. Find out why she couldn`t retaliate.
Published: 09 Feb 2026, 03:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented