സൗത്ത് ഇന്ത്യയിലെ താരറാണിമാരില്‍ ഒരാളായ നയന്‍താര സിനിമാ മേഖലയില്‍ 22 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ നിരവധി വേഷങ്ങളില്‍ നായികയായി എത്തി പ്രേക്ഷകപ്രീതി നേടിയ താരമാണ് നയന്‍താര. തന്റെ നീണ്ട ഈ സിനിമായാത്രയുടെ സന്തോഷവും നന്ദിയും പ്രകടമാക്കുന്ന ഒരു കുറിപ്പും അവര്‍ സമൂഹമാധ്യമത്തില്‍ പങ്കിട്ടു. നയന്‍താര എന്ന താരത്തെ അവരാക്കിയത് സിനിമയാണെന്നും നടി കുറിപ്പില്‍ പറയുന്നു.
ഓരോ ഫ്രെയിമും തന്നെ രൂപപ്പെടുത്തുകയും, സുഖപ്പെടുത്തുകയും, ഇന്നത്തെ താനാക്കി മാറ്റുകയും ചെയ്തുവെന്ന് അവര്‍ കുറിച്ചു. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറീസിലൂടെയാണ് നടി കുറിപ്പ് പങ്കുവെച്ചത്. 'ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നിട്ട് ഇരുപത്തിരണ്ട് വര്‍ഷം. സിനിമ എന്റെ ജീവിതത്തിലെ പ്രണയമായി മാറുമെന്ന് അന്ന് എനിക്കറിയില്ലായിരുന്നു. ഓരോ ഫ്രെയിമും, ഓരോ ഷോട്ടും, ഓരോ നിശബ്ദതയും... എന്നെ രൂപപ്പെടുത്തി, എന്നെ സുഖപ്പെടുത്തി, ഇന്നത്തെ ഞാനാക്കി മാറ്റി. എന്നും നന്ദിയുള്ളവളായിരിക്കും.' അതില്‍ കുറിച്ചു.
2003-ല്‍ ‘മനസിനക്കരെ’ എന്ന മലയാളസിനിമയിലൂടെ നായികയായാണ് നയന്‍താര സിനിമയിലേക്കെത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം, ഷീല തുടങ്ങിയവര്‍ അഭിനയിച്ച സിനിമയാണ് ‘മനസിനക്കരെ’. പിന്നീട് തമിഴ്, തെലുങ്ക്, കന്നട സിനിമകളിലേക്കു ചേക്കേറി. തന്റെ അഭിനയമികവിന് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. 2022-ല്‍ സംവിധായകന്‍ വിഗ്നേഷ് ശിവനെ വിവാഹം കഴിച്ചു. വാടകഗര്‍ഭപാത്രം വഴി ഇരട്ടക്കുട്ടികളുടെ അമ്മയുമായി.
വിസ്മയത്തുമ്പത്ത്, ബോഡിഗാര്‍ഡ്, രാപ്പകല്‍, പുതിയനിയമം, ഭാസ്‌കര്‍ ദ റാസ്‌കല്‍ തുടങ്ങിയവയാണ് താരത്തിന്റെ മലയാളസിനിമകള്‍. രാജാ റാണി, ഇരുമുഖന്‍, തനിഒരുവന്‍, ഡോറ, നെട്രിക്കണ്ണ്, ഇമൈക്ക നൊടികള്‍, അന്നപൂര്‍ണി തുടങ്ങി പ്രധാന നടന്‍മാരുടെ കൂടെ നിരവധി തമിഴ് സിനിമകളുടെയും ഭാഗമായി. ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളിപ്പേരും സ്വന്തമാക്കി.
നടന്‍ കവിനൊപ്പമുള്ള തന്റെ പുതിയ ചിത്രമായ 'ഹായ്'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങിയ അതേ ദിവസമാണ് നടിയുടെ ഈ നന്ദിക്കുറിപ്പ് വന്നത്. സീ സ്റ്റുഡിയോസ് സൗത്ത്, റൗഡി പിക്‌ചേഴ്‌സ്, സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ഈ റൊമാന്റിക് എന്റര്‍ടെയ്‌നറില്‍ കെ.ഭാഗ്യരാജ്, പ്രഭു, രാധിക, സത്യന്‍, ആദിത്യ കതിര്‍, ഖുറേഷി എന്നിവരുള്‍പ്പെടെ ഒരു വലിയ താരനിരയും അണിനിരക്കുന്നുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: lady superstar nayanthara celebrates 22 years in the film industry. she shared a heartfelt note on social media expressing gratitude for her cinematic journey and the impact of movies on her life.
Published: 09 Oct 2025, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented