'എല്ലാവർക്കും നിറയെ സ്‌നേഹവും നന്ദിയും, പിന്നെ സർവശക്തനും' പിറന്നാൾ ദിനത്തിൽ മമ്മൂട്ടി സോഷ്യൽമീഡിയയിൽ കുറിച്ചു. അതിനൊപ്പം കറുത്ത ലാൻഡ് ക്രൂസറിൽ ചാരിനിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചു.

To advertise here,

അതിനിടെ മമ്മൂട്ടിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചുകൊണ്ടുള്ള കുറിപ്പുകൾ പ്രവഹിക്കുകയാണ്. രോഗത്തെ തോൽപ്പിച്ച് മടങ്ങിയത്തിയ ശേഷമുള്ള പിറന്നാൾ ആരാധകരും ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.

മമ്മൂട്ടിയുടെ ചിത്രത്തിലെ ലാൻഡ് ക്രൂസറിന്റെ നമ്പറും അതിനൊപ്പം ശ്രദ്ധനേടുകയാണ്. 369 ആണ് അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട നമ്പർ. ഈ വണ്ടിയുടെ നമ്പർ 0369. മമ്മൂട്ടിയുടെ എല്ലാ കാറുകൾക്കും ഈ നമ്പറാണ്. കരിയറിന്റെ തുടക്കത്തിൽ 369 എന്ന നമ്പർലോക്കുള്ള ഒരു സ്യൂട്ട്‌കേസ് അദ്ദേഹത്തിനുണ്ടായിരുന്നുവത്രെ. പിന്നീട് അതേ നമ്പർ അദ്ദേഹത്തിന്റെ വാഹനങ്ങളിലും ഇടംപിടിക്കുകയായിരുന്നു.

രോഗത്തെ തുടർന്ന് മാസങ്ങളോളം മമ്മൂട്ടി മാറിനിന്നിരുന്നു. അതിനുശേഷമുള്ള തിരിച്ചുവരവാണിത്. ഉടനെ തന്നെ സിനിമാസെറ്റിലേക്കും അദ്ദേഹം മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ടുകൾ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi