ഒന്നാം ഭാഗം വന്നപ്പോൾ തന്നെ തിയേറ്ററുകൾ ഇളക്കിമറിച്ച ഒരു സിനിമയായിരുന്നു ‘കാന്താര’. കാത്തിരിപ്പുകൾക്കൊടുവിൽ ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ആദ്യ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 'കാന്താര: എ ലെജൻഡ് ചാപ്റ്റർ വൺ' എന്നാണ് പ്രീക്വലിന് നൽകിയിരിക്കുന്ന പേര്. ‘കാന്താര ചാപ്റ്റർ 1’-ൽ രുക്മിണി വസന്ത് അവതരിപ്പിക്കുന്ന കനകാവതിയുടെ ലുക്കാണ് ഹോംബലെ ഫിലിംസ് പുറത്തുവിട്ടത്. പരമ്പരാഗത ആഭരണങ്ങളും രാജകീയ വേഷവും ധരിച്ച കനകാവതിയുടെ ലുക്ക്, കഥ നടക്കുന്ന കാലഘട്ടത്തിന്റെ സൂചനയാണ്. മൂന്ന് വർഷം നീണ്ടുനിന്ന ചിത്രീകരണത്തിന് കഴിഞ്ഞ മാസമായിരുന്നു അവസാനമായത്.

To advertise here,

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയുടെ ഒന്നാം ഭാഗത്തിൽ അദ്ദേഹം തന്നെയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ശിവ എന്ന ആ കഥാപാത്രത്തിന്റെ പിതാവിന്റെ കഥയായിരിക്കും രണ്ടാം ഭാഗമെന്നാണ് സൂചനകൾ. പോസ്റ്ററിൽ, പച്ചയും ചുവപ്പും കലർന്ന സാരിയും വലിയ ആഭരണങ്ങളും അണിഞ്ഞ രുക്മിണിയെ കാരക്ടർ പോസ്റ്ററിൽ കാണാം. 'കനകവതി'യായി രുക്മിണി വസന്തിനെ പരിചയപ്പെടുത്തുന്നു. ഒക്ടോബർ 2-ന് സിനിമ തിയേറ്ററുകളിൽ എത്തും’. പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഋഷഭ് ഇങ്ങനെ കുറിച്ചു

2019-ൽ പുറത്തിറങ്ങിയ ‘ബീർബൽ ട്രിലജി കേസ് 1: ഫൈൻഡിങ് വജ്രമുനി' എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച രുക്മിണി, തുടർന്ന് ‘അപ്സ്റ്റാർട്ട്‌സി’ലും അഭിനയിച്ചു. പിന്നീട് സപ്ത സാഗരദാച്ചെ എല്ലൊ - സൈഡ് എ, സപ്ത സാഗരദാച്ചെ എല്ലൊ - സൈഡ് ബി, ഭൈരതി രണഗൽ, ബഗീര എന്നീ ചിത്രങ്ങളിലും വേഷമിട്ടു. വിജയ് സേതുപതിക്കൊപ്പം 'എയ്‌സ്' എന്ന ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്. സംവിധായകൻ എ.ആർ. മുരുഗദോസിന്റെ 'മദ്രാസി' എന്ന ചിത്രത്തിലും രുക്മിണിയെ കാണാം.

ഒക്ടോബർ 2-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ‘കാന്താര ചാപ്റ്റർ 1’ റിലീസ് ചെയ്യും. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ബംഗാളി, ഇംഗ്ലിഷ് തുടങ്ങി ഏഴ് ഭാഷകളിൽ ഒരുമിച്ചാകും റിലീസ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi