വെങ്കടേഷ് ദഗ്ഗുബാട്ടി, നന്ദമൂരി കല്യാൺറാം, കീർത്തി സുരേഷ്, കൃതി ഷെട്ടി എന്നിവരെ അണിനിരത്തി സംവിധായകൻ അനിൽ രവിപുഡി പുതിയ ചിത്രമൊരുക്കുകയാണ്. സിനിമയുടെ ലോഞ്ചിനിടെ, തെലുങ്ക് ചലച്ചിത്രകാരൻ കെ. രാഘവേന്ദ്ര റാവുവിന്റെ പെരുമാറ്റം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണിപ്പോൾ.
വ്യാഴാഴ്ച എക്സിൽ വന്ന ഒരു ക്ലിപ്പിൽ, 84-കാരനായ അദ്ദേഹം നടിമാരായ കീർത്തി സുരേഷിനെയും കൃതി ഷെട്ടിയെയും കൈയിൽ പിടിച്ച് അടുപ്പിച്ചു നിർത്തുന്നതു കാണാം. ഉദ്ഘാടന രംഗത്തിന് ആവശ്യമായ നിർദേശം നൽകുന്നതിനിടെയായിരുന്നുവിത്. ചിത്രത്തിന്റെ ഷൂട്ടിങ് വ്യാഴാഴ്ച ഹൈദരാബാദിൽ വെച്ചാണ് ആരംഭിച്ചത്. ഉദ്ഘാടന രംഗം സംവിധാനം ചെയ്യാൻ രാഘവേന്ദ്ര റാവുവിനെ ക്ഷണിച്ചിരുന്നു.
ആദ്യം കീർത്തിയുടെ കൈയിൽ പിടിക്കുന്നു, ശേഷം കൃതി ഷെട്ടിയെ അടുപ്പിച്ചുനിർത്തുന്നു. പിന്നീട് വെങ്കടേഷിനും കല്യാൺറാമിനും അവരുടെ കൈകൾ നടിമാരുടെ തോളുകളിൽ എങ്ങനെ വെക്കണമെന്ന് നിർദ്ദേശിക്കുന്നതും കാണാം.
ഈ ക്ലിപ്പ് ഇപ്പോൾ എക്സിൽ (social media) വ്യാപകമായി പ്രചരിക്കുകയാണ്. ഒട്ടേറെപ്പേർ സംവിധായകനെതിരേ വിമർശനവുമായെത്തി. എന്തിനാണ് ഈ വൃദ്ധൻ, എപ്പോഴും സ്പർശിക്കാൻ നോക്കുന്നത്, സമ്മതമില്ലാതെ സ്ത്രീകളെ സ്പർശിക്കാൻ ഇയാൾക്കെന്ത് അവകാശമാണുള്ളത്?, സ്പർശിക്കാതെ തന്നെ ഈ രംഗം ചെയ്യാൻ ഇയാൾക്ക് കഴിയും എന്നിങ്ങനെ നീളുന്നു കമന്റുകൾ.
അദ്ദേഹം ഉദ്ഘാടന രംഗം സംവിധാനം ചെയ്യുക മാത്രമാണ് ചെയ്തതെന്നും നടിമാരുടെ സ്ഥാനം കാണിച്ചു കൊടുക്കുകയായിരുന്നെന്നും വാദിക്കുന്നവരുമുണ്ട്.
കഴിഞ്ഞ വർഷം നടി നിഹരിക കോണിഡെലയോട് രാഘവേന്ദ്രറാവു അനുചിതമായി പെരുമാറിയെന്ന പേരിൽ വീഡിയോ വൈറലായിരുന്നു. രാഘവേന്ദ്രറാവു ഹീറോയിനുകളോടു ചെയ്യുന്ന എല്ലാ കാര്യങ്ങളിൽ നിന്നും എങ്ങനെയാണ് രക്ഷപ്പെടുന്നത്? മുമ്പൊന്നും സോഷ്യൽ മീഡിയ ഇല്ലായിരുന്നെന്ന് കരുതാം, പക്ഷെ ഇന്നും അദ്ദേഹം വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്. നടി താപ്‌സി പന്നു 2010-ലെ തന്റെ അരങ്ങേറ്റ ചിത്രത്തിൽ രാഘവേന്ദ്ര റാവുവിനൊപ്പം പ്രവർത്തിച്ചിരുന്നു. നടിമാരുടെ വയറ്റിൽ പഴങ്ങളും പൂക്കളും എറിയുന്ന സംവിധായകന്റെ രീതിയെ നടി പരിഹസിച്ചിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: K Raghavendra Rao faces criticism for physical conduct with actors during a film launch., The incident occurred at the muhuratam ceremony for Anil Ravipudi's upcoming film., Social media users highlighted concerns over consent and professional boundaries., The controversy has revived past discussions regarding the director's history with female actors., Taapsee Pannu's previous comments on the director's filming style resurfaced amid the backlash.
Published: 19 Jun 2026, 12:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented