ഭാരക്കൂടുതല്‍ കരിയറിന്റെ തുടക്കസമയത്ത് നടന്‍ ജൂനിയര്‍ എന്‍ടിആറിനെ വളരെയധികം ബാധിച്ചിരുന്നു. ശരീരഭാരം കുറയ്ക്കാന്‍ താരം ഏറെ പാടുപെടുകയും ചെയ്തു. പക്ഷേ, പിന്നീടങ്ങോട്ട് അദ്ദേഹം ഫിറ്റ്‌നസ് നിലനിര്‍ത്തി. ആര്‍ആര്‍ആറില്‍ 'നാട്ടു നാട്ടു' പാട്ടില്‍ രാംചരണിനൊപ്പം അദ്ദേഹത്തിന്റെ ചടുലമായ നൃത്തം നമ്മളെല്ലാവരും കണ്ടതാണ്.
എന്നാലിതുവരെയും കാണാത്ത രൂപത്തില്‍ ആരാധകര്‍ക്കുമുമ്പില്‍ എത്തിയിരിക്കുകയാണ് ജൂനിയര്‍ എന്‍ടിആര്‍. ശരീരഭാരം നന്നായി കുറച്ച നടന്റെ ഏറ്റവും പുതിയ ചിത്രം കണ്ട് ആരാധകര്‍ ഞെരിക്കും ഞെട്ടി. എങ്ങനെയാണ് അദ്ദേഹം ഇത്രയും മെലിഞ്ഞുപോയതെന്ന് ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചയ്ക്കും ഇത് തുടക്കമിട്ടു.
അടുത്തിടെ ബോളിവുഡിലെ പ്രധാനവ്യക്തികള്‍ ശരീരഭാരം ഞൊടിയിടയില്‍ കുറച്ചതിനു പിന്നില്‍ ഒസെംപിക് എന്ന മരുന്നാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു മരുന്നാണിത്. ജൂനിയര്‍ എന്‍.ടി.ആറിന്റെ മെലിച്ചിലിനു പിന്നിലും ഇതുതന്നെയാവാമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ദുബായില്‍ നിന്നുള്ളതാണ് ഏറ്റവും പുതിയ ചിത്രം. ചിലരുടെ കണ്ണുടക്കിയത് അദ്ദേഹം ധരിച്ച 85,000 രൂപയുടെ ഷര്‍ട്ടിലാണ്. റെഡ്ഡിറ്റിലും എക്‌സിലും ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്. തടിയുള്ള ജൂനിയര്‍ എന്‍ടിആറിനെ തിരിച്ചുവേണം, ജൂനിയര്‍ ഒസെംപിക്, ടൈഗര്‍ ഫൗണ്ട് ഒസെംപിക് എന്നെല്ലാം നീളുന്നു കമന്റുകള്‍. ഒരു മനുഷ്യന് ശരീരഭാരം കുറയ്ക്കാന്‍ പോലും പറ്റില്ലേ, ആളുകള്‍ മണ്ടന്‍ തിയറികളിറക്കുന്നു തുടങ്ങിയ കമന്റുകളുമായി ചിലര്‍ അദ്ദേഹത്തെ പ്രതിരോധിക്കുന്നുമുണ്ട്. ഹൃത്വിക് റോഷന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം എത്താന്‍ വേണ്ടിയായിരിക്കും മെലിഞ്ഞതെന്ന് വേറെച്ചിലരും.
അതേസമയം, ഒരു പുതിയ ഡയറ്റ് പിന്തുടരുന്നതിന്റെ ഫലമായിട്ടാണ് അദ്ദേഹം മെലിഞ്ഞതെന്നും ഒസെംപിക് അല്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരണവുമായെത്തി. ഒസെംപിക് ഉപയോഗിക്കുന്നില്ല, പുതിയ സിനിമയുടെ ആവശ്യാര്‍ഥമാണ് ശരീരത്തില്‍ മാറ്റം വരുത്തിയതെന്നും അവര്‍ പറയുന്നു.
'ദേവര പാര്‍ട്ട്-ഒന്നി'ലാണ് ജൂനിയര്‍ എന്‍ടിആര്‍ അവസാനമായി അഭിനയിച്ചത്. ജാന്‍വി കപൂറും സെയ്ഫ് അലി ഖാനുമായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ജൂനിയര്‍ എന്‍ടിആറും ജാന്‍വി കപൂറും തമ്മിലുള്ള കെമിസ്ട്രി അസഹനീയമാണെന്നും അദ്ദേഹത്തിന് പ്രായക്കൂടുതല്‍ തോന്നുന്നുവെന്നും ആരോപണങ്ങളുണ്ടായിരുന്നു. എങ്കിലും 2024-ലെ ഏറ്റവും നേട്ടമുണ്ടാക്കിയ സിനിമകളുടെ പട്ടികയില്‍ ദേവര ഇടംപിടിച്ചു. ഹൃത്വിക് റോഷനൊപ്പം അയന്‍ മൂഖര്‍ജിയുടെ 'വാര്‍-2'-വിലാണ് അടുത്തതായി എന്‍ടിആര്‍ എത്തുന്നത്. പേരിട്ടിട്ടില്ലാത്ത മറ്റൊരു ചിത്രത്തിന്റെയും ചിത്രീകരണം ഉടന്‍ തുടങ്ങും.
Content Highlights: jr ntr's latest pic sparks concern for his health
Published: 16 Apr 2025, 03:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented