ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന സിനിമാതാരങ്ങളിലൊരാളാണ് ജയബാദുരി എന്ന ജയാബച്ചന്‍. അഭിനയത്തിലും രാഷ്ട്രീയത്തിലും ഒരേപോലെ കഴിവു പ്രകടിപ്പിക്കുന്ന താരം. 2004 മുതല്‍ സമാജ് വാദി
പാര്‍ട്ടിയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. സിനിമയില്‍ സജീവമായിരിക്കുമ്പോഴും പാര്‍ലമെന്റില്‍ ജയ അറ്റന്റന്‍സ് മുടക്കാറില്ല.
സത്യജിത് റേയുടെ 'മഹാനഗര്‍' (1963) എന്ന ചിത്രത്തിലൂടെ കൗമാരപ്രായത്തിലാണ് ജയബാദുരി സിനിമയിലേക്ക് വരുന്നത്. 1973-ല്‍ അമിതാഭ് ബച്ചനെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ആവശ്യക്കാരുള്ള നടിമാരില്‍ ഒരാളായിരുന്നു ജയ. എങ്കിലും വിവാഹശേഷം മക്കളായ ശ്രേത ബച്ചന്റെയും അഭിഷേക് ബച്ചന്റെയും കാര്യങ്ങള്‍ നോക്കുന്നതിനായി കുറേ കാലത്തേക്ക് അഭിനയം ഉപേക്ഷിച്ചു.
അതേസമയം, സിനിമയിലെ തുടക്കകാലത്ത് മറ്റൊരു സൂപ്പര്‍സ്റ്റാറിനോട് ജയയ്ക്ക് പ്രണയമുണ്ടായിരുന്നു. അത് മറ്റാരുമല്ല, ബോളിവുഡിലെ ഹീ-മാന്‍ ധര്‍മ്മേന്ദ്രയോടായിരുന്നു. ഒരിക്കല്‍ ധര്‍മ്മേന്ദ്രയുടെ ഭാര്യയും നടിയുമായ ഹേമമാലിനിയുടെ മുന്നില്‍ വെച്ച് അവര്‍ ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടുണ്ട്.

ജയ ബച്ചൻ,അമിതാഭ് ബച്ചൻ/PTI
'കോഫി വിത്ത് കരണ്‍' ടോക്ക് ഷോയില്‍ ജയ ബച്ചനും ഹേമമാലിനിയും ഒരുമിച്ച് പങ്കെടുക്കുന്നതിനിടെയായിരുന്നു ഇത്. എപ്പിസോഡില്‍ ജയ ധര്‍മ്മേന്ദ്രയെ ഒരു ഗ്രീക്ക് ദൈവമെന്നാണ് വിശേഷിപ്പിച്ചത്. ധര്‍മ്മേന്ദ്രയെ താന്‍ സ്നേഹിച്ചിരുന്നതിനാല്‍ 'ഷോലെ'യില്‍ ബസന്തിയുടെ വേഷം താന്‍ ചെയ്യണമായിരുന്നെന്നും ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോള്‍ എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നെന്നും ജയ പറഞ്ഞു. അന്നദ്ദേഹം വെളുത്ത പാന്റ്സും ഷൂസുമാണ് ധരിച്ചിരുന്നതെന്നും ജയ കൂട്ടിച്ചേര്‍ത്തു.
ജയ ബച്ചന്റെ തുറന്നുപറച്ചില്‍ ഹേമമാലിനിയെ ഞെട്ടിച്ചു. ഒപ്പം കരണ്‍ ജോഹറിനെയും. ജയ ബച്ചനും ധര്‍മ്മേന്ദ്രയും 'ഗുഡ്ഡി' എന്ന സിനിമയില്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ജയയുടെ കരിയറില്‍ ടേണിങ് പോയിന്റായ ചിത്രമാണിത്. ധര്‍മ്മേന്ദ്രയോട് ആരാധനയുള്ള സ്‌കൂള്‍ കുട്ടിയുടെ വേഷമാണ് ചിത്രത്തില്‍ ജയക്ക്. തനിക്ക് ജയ എപ്പോഴും 'ഗുഡ്ഡി' തന്നെയാണെന്ന് ധര്‍മ്മേന്ദ്രയും പറഞ്ഞിട്ടുണ്ട്.
Content Highlights: jaya bachchan opens up about her crush on dharmendra in the presence of hema malini
Published: 17 Apr 2025, 05:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented