സിനിമാരംഗത്തെ എട്ടുമണിക്കൂർ ജോലി ഷിഫ്റ്റിൽ തങ്ങളുടെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് നിർമാതാക്കളായ ദുൽഖർ സൽമാൻ, റാണ ദഗ്ഗുബാട്ടി, അർച്ചന കൽപ്പാത്തി, വിക്രമാദിത്യ മോട്‌വാനെ എന്നിവർ. അടുത്തിടെ ഒരു ചർച്ചയിൽ ദീപിക പദുകോണിന്റെ എട്ടു മണിക്കൂർ ഷൂട്ടിങ് ഷിഫ്റ്റ് വിഷയം ചർച്ചയ്ക്കെത്തിയപ്പോഴായിരുന്നു ഇവരുടെ പ്രതികരണം.
"മലയാള സിനിമയിൽ, നിങ്ങൾ പോയിക്കൊണ്ടിരിക്കും. 'പാക്ക് അപ്പ്' കേൾക്കുമ്പോൾ അഭിനേതാക്കളും അണിയറ പ്രവർത്തകരും കയ്യടിക്കും, കാരണം ഇത് എപ്പോഴാണ് അവസാനിക്കുക എന്ന് ആർക്കുമറിയില്ല. ഷൂട്ടിങ് ദിവസം കൂട്ടുന്നത് നിർമാതാവിന് വലിയ ഭാരമാണ്. പകരം, എല്ലാവരും അധിക പരിശ്രമം നടത്തുകയോ അല്ലെങ്കിൽ തലേദിവസം തന്നെ ജോലി തീർക്കാൻ അധിക സമയം പ്രവർത്തിക്കുകയോ വേണം"- ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയോട് സംസാരിക്കവേ ദുൽഖർ പറഞ്ഞു.
പ്രൊഡക്ഷൻ ടീമിലെ ആർക്കെങ്കിലും അവധി നൽകാൻ താൻ ആഗ്രഹിച്ചാൽപോലും, അഭിനേതാക്കളും അണിയറ പ്രവർത്തകരും അത് നിരസിക്കാറാണ് പതിവെന്നും, പകരം ജോലി തീർത്ത് വീട്ടിലേക്ക് പോകാൻ ശ്രമിക്കാറാണെന്നും അദ്ദേഹം പറയുന്നു.
സിനിമ ഒരു ജോലിയല്ല, ജീവിതശൈലിയാണെന്നാണ് റാണ ദഗ്ഗുബാട്ടിയുടെ അഭിപ്രായം. അതിൽ ഉണ്ടാവണോ വേണ്ടയോ എന്നത് നിങ്ങൾ തന്നെ തിരഞ്ഞെടുക്കണം. ഇത് എട്ട് മണിക്കൂറിൽ ഷൂട്ടിങ് തീർക്കുന്ന ഒരു ഫാക്ടറിപോലെയല്ല. എട്ട് മണിക്കൂർ ഇരുന്നാൽ ചിലപ്പോൾ നല്ല രംഗം കിട്ടും, ചിലപ്പോൾ അമ്പത് മണിക്കൂർ ഇരുന്നാലും കിട്ടിയെന്നും വരില്ല- അദ്ദേഹം പറഞ്ഞു.
ഇത്തരം സാഹചര്യങ്ങളിൽ ശക്തമായ പ്രീ-പ്രൊഡക്ഷൻ എപ്പോഴും സഹായിക്കുമെന്ന് അർച്ചന കൽപ്പാത്തി പറഞ്ഞു. സിനിമ നിർമിക്കുമ്പോൾ ഒരു നിർമാണ ബജറ്റിന്റെ പത്തുശതമാനത്തിലധികമായിപ്പോകരുതെന്ന് അവർ ഊന്നിപ്പറഞ്ഞു. ഈ വ്യക്തതയില്ലാതെ ഒരു സംവിധായകനോടൊപ്പം ഒരിക്കലും പ്രവർത്തിക്കില്ല. 9 മുതൽ 5 വരെയുള്ള ഷെഡ്യൂൾ സാധ്യമല്ല. നമ്മളെല്ലാം ഈ ഭ്രാന്തിന് സമ്മതിച്ചതാണെന്നും അവർ പറയുന്നു.
ദീർഘനേരമുള്ള ഷൂട്ടിങ്ങുകൾ കൈകാര്യം ചെയ്യാൻ സമഗ്രമായ ആസൂത്രണം സഹായിക്കുമെന്ന് വിക്രമാദിത്യ മോട്‌വാനെ അഭിപ്രായപ്പെട്ടു. സമ്മതവും സുതാര്യതയും അനിവാര്യമാണ്. ദീർഘനേരം ജോലി ചെയ്യുന്നതിനെപ്പറ്റി എല്ലാവർക്കും മുൻകൂട്ടി അറിയാമെങ്കിൽ അത് സ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dulquer Salmaan & Rana Daggubati discuss Deepika Padukone`s 8-hour shooting shift request, citing cinema`s demanding nature & producer burdens. See their views!
Published: 04 Dec 2025, 11:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented