മാർച്ച് 19-നാണ് 'ധുരന്ധർ: ദ റിവഞ്ച്' (Dhurandhar: The Revenge) തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത ആദ്യദിവസം തന്നെ 100 കോടി കളക്ട് ചെയ്ത പടം, ഇപ്പോഴും കുതിപ്പിന്റെ പാതയിൽ തന്നെയാണ്. റിപ്പോർട്ടുകൾ പ്രകാരം ആഗോളതലത്തിൽ പടം ഇതുവരെ 270 കോടി കളക്ഷൻ നേടിക്കഴിഞ്ഞു. 'ധുരന്ധർ' എന്ന സിനിമയുടെ സീക്വലായിട്ടാണ് ഇത് റിലീസ് ചെയ്തത്.

To advertise here,

ആദ്യഭാഗത്തിൽ അഭിനയിച്ചവർ തന്നെ ഇതിലും പ്രധാനവേഷങ്ങളിലുണ്ട്. രൺവീർ സിങ്, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ.മാധവൻ, സാറ അർജുൻ, രാകേഷ് ബേദി, ഗൗരവ് ഗേര എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്.

സിനിമ റിലീസായപ്പോൾ തന്നെ പല താരങ്ങളും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. രൺവീർ സിങ്ങിന്റെ ഏറ്റവും മികച്ച പ്രകടനം എന്നാണ് അവരിലേറെ പേരും പറഞ്ഞത്.

അതിനിടെ റിലീസ് ചെയ്ത് രണ്ടുദിവസത്തിനുള്ളിൽ ചിത്രത്തിന്റെ വ്യാജപതിപ്പും ഇറങ്ങിയിരിക്കുകയാണ്. പാകിസ്താനിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് എത്തിയത്. പാകിസ്താനിൽ സിനിമ റിലീസ് ചെയ്തിരുന്നില്ല. ഒന്നാം ഭാഗം കണ്ട പാകിസ്താൻ ആരാധകർ ആവേശം അടക്കാനാവാതെയാണത്രേ രണ്ടാം ഭാഗത്തിനായും കാത്തിരുന്നത്.

സിനിമ ചോർന്ന വാർത്തയറിഞ്ഞതോടെ ട്രോളുകളും മീമുകളും കൊണ്ട് ആഘോഷമാക്കുകയാണ് നെറ്റിസൺസ്. സിനിമയിൽ രൺവീറിന്റെ കഥാപാത്രമായ ഹംസ അലി മസാരിയുടെ ഡയലോഗാണ് കൂടുതൽ പേരും ട്രോളുകൾക്ക് ഉപയോഗിച്ചത്. 'ഥോഡാ തോ കെൻട്രോൾ കർ ലീജിയേ'. 'ഇന്ത്യൻ തിയേറ്ററുകളിലെത്തുന്നതിനേക്കാൾ വേഗത്തിൽ പാകിസ്താനിൽ സിനിമയെത്തി, അവർക്ക് ഏതോ നല്ല നെറ്റ് വർക്കുണ്ടെന്ന് തോന്നുന്നു, രാജ്യം സിനിമ നിരോധിച്ചെങ്കിലും, അവിടുത്തെ ആളുകൾക്ക് ഇത് കാണാതിരിക്കാൻ പറ്റുന്നില്ല...'കമന്റുകൾ നീളുന്നു.

നേരത്തെ 'ധുരന്ധർ' ഒന്നാം ഭാഗവും പാകിസ്താനിലും അറബ് രാജ്യങ്ങളിലും നിരോധിച്ചിരുന്നു. എന്നിട്ടും പാകിസ്താനിൽ മാത്രം ലക്ഷക്കണക്കിനാളുകളാണ് സിനിമ കണ്ടത്. പാകിസ്താനിൽ ഏറ്റവും കൂടുതൽ വ്യാജമായി ഡൗൺലോഡ് ചെയ്ത സിനിമയും ഇതുതന്നെ. അതുകൂടാതെ വ്യാജ സിഡികളും പാകിസ്താനിൽ വൻതോതിൽ വിറ്റഴിക്കപ്പെട്ടിരുന്നു. 16 രൂപയ്ക്കാണ് സിഡി വിറ്റത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi